Connect with us

local

അന്നഹ്ദ എക്‌സലന്‍സ് അവാര്‍ഡ് ഹസന്‍ ശാഫിക്കും മുഹമ്മദലി വാഫിക്കും

മാഗസിന്‍ മാനേജിംങ് ഡയറക്ടര്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്

Published

on

മലപ്പുറം: അറബി ഭാഷയുടെ വളര്‍ച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് നല്‍കുന്ന, ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്‌കാരത്തിന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസന്‍ ശാഫിയും, മുന്നാമത് അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയും അര്‍ഹനായി.

അറബി ഭാഷയില്‍ നിരവധി ഗ്രന്ഥ രചനങ്ങള്‍ നടത്തിയ ഹസന്‍ ശാഫി, ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാ ശാല ഉന്നതാധികാര പണ്ഡിത സഭാ അംഗവും ശൈഖുല്‍ അസ്ഹറിന്റെ മുന്‍ ഉപദേഷ്ടാവുമാണ്.

നിലവില്‍ വാഫി സംവിധാനത്തിന്റെ അസിസ്റ്റന്റ് കോഡിനേറ്ററും കാളികാവ് വാഫി ക്യാമ്പസ് അറബിക് വിഭാഗം മേധാവിയുമാണ് നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവായ ഡോ. മുഹമ്മദലി വാഫി. പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ വഫിയ്യ കോളേജ് പ്രിന്‍സിപ്പല്‍ കൂടിയായ ഇദ്ദേഹം യുഎഇ ഖത്തര്‍ സൗദി അറേബ്യ ബഹ്‌റൈന്‍ ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് പുറത്തിറങ്ങുന്ന ഗവേഷണ മാഗസിനുകളില്‍ സ്ഥിരം എഴുത്തുകാരനും, വിവിധ ദേശീയഅന്തര്‍ദേശീയ സെമിനാറുകളില്‍ ശ്രദ്ധേയ സാന്നിധ്യവുമാണ്.
കേരളത്തിലെ തനതു കലകളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് പുലിക്കളി, മാപ്പിള കലകളായ ഒപ്പന ദഫ്മുട്ട് കോല്‍ക്കളി തുടങ്ങിയവ അറബ് വായനാലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ മുഹമ്മദ് അലി വാഫി.

2006 ല്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ് ലാമിക് കോളേജില്‍ നിന്ന് പ്രസിദ്ധീകരണം
ആരംഭിച്ച, അന്നഹ്ദ അറബിക് മാഗസിന്‍ ഇന്ത്യയില്‍ അറബി ഭാഷാ വളര്‍ച്ചക്ക് പതിനഞ്ച് വര്‍ഷമായി വലിയ സംഭാവനകളാണ് നല്‍കി വരുന്നത്. പ്രശസ്തി പത്രവും ഫലകവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കൈമാറും.

മാഗസിന്‍ മാനേജിംങ് ഡയറക്ടര്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

വനിതാ ദിനത്തില്‍ പുതിയ തുടക്കവുമായി കൊണ്ടോട്ടി നിയോജക മണ്ഡലം

Published

on

കൊണ്ടോട്ടി നിയോജക മണ്ഡലത്തില വിദ്യാര്‍ത്ഥിനികളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി അവര്‍ക്ക് ഗവണ്‍മെന്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്റെ ഉദ്ഘാടനം കൊണ്ടോട്ടി ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം എല്‍ എ ടി വി ഇബ്രാഹിം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനീഷ് ഒ പി അധൃക്ഷം വഹിച്ചു.അക്ഷര ശ്രീ കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി സ്വപ്നതുല്യമായ മേഖലയില്‍ കൊണ്ടോട്ടിയില്‍ നിന്ന് നിരവധി പേരെ എത്തിക്കാന്‍ സഹായിക്കും എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു എം.എല്‍.എ പ്രസ്താവിച്ചു. കൊണ്ടോട്ടിയില്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എലങ്കയില്‍ മുംതാസ്, പി. ടി. എ.വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്,കോളേജ് യൂണിയന്‍ അഡൈ്വസര്‍ ഡോ.അബിദാ ഫാറൂഖി, സൈലം, പരീക്ഷാ ഓപ്പറേഷന്‍ മേനേജര്‍ മിലാന്‍ തോമസ്, സൈലം പി.എസ്.സി പരീക്ഷാ വിഭാഗം മാനേജര്‍ കിരണ്‍. എസ്.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സാബിര്‍, അക്ഷര ശ്രീ കമ്മിറ്റി അംഗങ്ങളായ, കെ.മുഹമ്മദ് അഷ്റഫ് മാസ്റ്റര്‍,ഡോ.ലത്തീഫ്, പി.വി. അസാദ്, നവാസ് ശരീഫ്, എ.പി,പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി. ശരണ്യ ,ജന പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉറുദു അധ്യാപ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കയ കൊണ്ടോട്ടി മണ്ഡലത്തിലെ സഫ്വാന്‍ നീറാട് മുഖ്യാതിഥിയായി,

ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ കോളേജുകളിലും, തുടര്‍ന്ന് മണ്ഡത്തിന് പുറത്ത് പഠനം നടത്തുന്നവരും, 18 വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി. അവര്‍ക്ക് ഗവണ്‍മെന്റ് ജോലിയുടെ പ്രാധാന്യവും പ്രസ്‌ക്തിയും വിശദീകരിക്കുന്ന വര്‍ഷോപ്പ് സംഘടിപ്പിച്ച ശേഷം അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി മികച്ച ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരിശീലനങ്ങളും, പഠന സഹായികളും, പ്രത്യേക അഭിമുഖ പരിശീലനങ്ങളും നല്കി ജോലി നേടുവാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വബോധവും പകര്‍ന്നു നല്കുകയും, ഒപ്പം സാമൂഹിക സാമ്പത്തിക സ്വയം പര്യാപ്തതയും ഉറപ്പുവരുത്തലുമാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യമെന്ന് എം.എല്‍.എ വിശദീകരിച്ചു. കോളേജ് യൂണിയന്റെയും, മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന സൈലത്തിന്റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതി പ്രകാരം മണ്ഡലത്തിലെ കോളേജുകളില്‍ നിന്ന് 1500ല്‍ അധികം കുട്ടികള്‍ക്ക് പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് അക്ഷരശ്രീ പി.എസ്.സി കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പറഞ്ഞു.

 

Continue Reading

local

നവീകരിച്ച ഫാമിലിയുടെ ഉദ്ഘാടനം നാളെ

ഉദ്ഘാടനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത്

Published

on

തിരൂർ: കഴിഞ്ഞ ആറ് വർഷത്തിലേറെയായി തിരൂരിന്റെ ഇഷ്ടങ്ങളറിഞ്ഞ ഫാമിലി വെഡ്ഡിംഗ് സെന്റർ വലിയ മാറ്റങ്ങളോടെയും വിപുലമായ സൗകര്യങ്ങളോടെയും നാളെ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരൂരിന്റെ പുത്തൻ ഫാഷൻ അഭിരുചികൾക്കൊപ്പം
പെരുന്നാൾക്കാലത്തേക്ക് അണിഞ്ഞൊരുങ്ങിയാണ് ഫാമിലി നവീകരിച്ചതെന്ന് പറഞ്ഞു.
പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ഒരു വെഡ്ഡിംഗ് സെന്റർ പല സ്ഥലത്തായുള്ള ഫാമിലികൾ ഒരുമിച്ച് ക്യൂ.ആർ കോഡ് സ്കാൻ ചെയ്താണ് ലോഞ്ച് ചെയ്യുന്നത്.
നാളെ പത്രത്തിലുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് തിരൂർ ഫാമിലിയുടെ റീലോഞ്ചിംഗിൽ എല്ലാവരും പങ്കാളികളാവണമെന്നും അറിയിച്ചു.

ചെറിയ പെരുന്നാൾ ആഘോഷം നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഗംഭീരമാക്കാൻ അതിവിപുലമായ കളക്ഷനോടെയാണ് തിരൂർ ഫാമിലി ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കുന്നത്. ജൂട്ട്, തുസെർ, കശ്മീരി, കോട്ട, ഓർഗൻസ് തുടങ്ങിയ പട്ടുസാരികളുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ തിരൂരിലുണ്ടാകും. കുഞ്ഞുകുട്ടികളുടെ ലോകം കൂടുതൽ കളർഫുളാക്കാൻ ഹെയ്‌സ് എന്ന സ്പെഷ്യൽ കിഡ്സ് സെക്ഷനും തിരൂർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഡിസൈനേഴ്സ് സൽവാർ ബ്രാന്റായ ലൂണ ബെല്ല, സഫേൽ അനാർക്കലി, കർവിക്യു, രംഗ്രിതി, എർഷ്, സാസൂ തുടങ്ങിയ മറ്റെവിടെയുമില്ലാത്ത സ്റ്റൈലിഷും ട്രെൻഡിയുമായുള്ള ലേഡീസ് വെയർ ബ്രാന്റുകളും തിരൂർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഫൂട്ട് വെയർ കളക്ഷൻ ഉൾക്കൊള്ളുന്ന ഷൂ വേൾഡ് ബ്രാന്റഡ്‌ വാച്ചുകൾക്കായുള്ള ടൈം വാലറ്റ്, മിസ്റ്റിക് ഫാൻസി, കനീജ് പെർഫ്യൂം, ചോക്കോ ഹട്ട് തുടങ്ങിയ നിരവധി സ്റ്റോറുകളും തിരൂർ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഭാഗമാണ്.

വാർത്താ സമ്മേളനത്തിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ഫൗണ്ടർ കല്ലിൽ ഇമ്പിച്ചി അഹമ്മദ്, മാനേജിംഗ് ഡയറക്ടർമാരായ ഇ.കെ അബ്ദുൽ ബാരി, കെ.ടി അബ്ദുൽ സലാം, പി.എ മുജീബ് റഹ്മാൻ, തിരൂർ ഷോറൂം ജനറൽ മാനേജർ എം.കെ.ബി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സർക്കാർ ജോലിയിലേക്ക് ഒരു ചുവട് വെയ്പ്പ്’; വനിതാ ദിന സമ്മാനവുമായി ടി. വി.ഇബ്രാഹിം എം.എൽ.എ

പദ്ധതിയുടെ ഉദ്ഘാടനവും വൺ ടൈം രജിസ്ട്രേഷൻ്റെ തുടക്കവും നാളെ 10 മണിക്ക് കൊണ്ടോട്ടി ഗവർമെന്റ്കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും.

Published

on

പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സർക്കാർ ജോലി ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവൻ കോളേജിലേയും വിദ്യാർത്ഥിനികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമാകുന്നു.

ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ മുഴുവൻ കോളേജിലെയും വിദ്യാർത്ഥിനികൾക്ക് പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ നടത്തുകയം, തുടർന്ന് മണ്ഡലത്തിന് പുറത്ത് പഠനം നടത്തുന്ന കുട്ടികളുടെയും 18 വയസ്സ് പൂർത്തിയായവരുടെയും വൺ ടൈം രജിസ്ട്രേഷൻ പൂർത്ഥികരിക്കുവാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഓറിയെന്റേഷൻ നല്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫ്‌ലൈനായും, ഓണ്ലൈന്നായും സൗജന്യ പി.എസ്.സി പരിശീലനം നല്കി ജോലി നേടിയെടുക്കാൻ പ്രാപ്തരാക്കലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈലത്തിൻ്റെ സഹായ സഹകരണത്തോടുകൂടിയാണ് പരിശീലനം നല്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനവും വൺ ടൈം രജിസ്ട്രേഷൻ്റെ തുടക്കവും നാളെ 10 മണിക്ക് കൊണ്ടോട്ടി ഗവർമെന്റ്കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും. മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. അക്ഷരശ്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്റ്റാർ പദ്ധതി,ടാലന്റ് എന്ററിച്മെന്റ് പ്രോഗ്രാം, എവറസ്റ്റ് സ്കോളർഷിപ്പ്, വിജയാരവം, എൽ എസ് എസ്, യു എസ് എസ് പരിശീലനം,വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കൽ, സമഗ്ര ഗുണമേൻമ ഉറപ്പുവരുത്തൽ, പരിശീലന പരിപാടികള്‍ തുടങ്ങിയവ അക്ഷരീ പദ്ധതിയുടെ ഭാഗമായി നിലവിൽ മണ്ഡലത്തിൽ നടന്നു വരുന്നുണ്ട്.

Continue Reading

Trending