Connect with us

kerala

അനിലിനെ ബി ജെ പി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് സഹോദരൻ അജിത് ആൻറണി

എ.കെ.ആന്റണിയെ ഇത്രയും ദുരബലനായി ഇതുവരെ കണ്ടിട്ടില്ലെന്നും മകൻ അജിത് ആന്റണി പറഞ്ഞു

Published

on

ബി.ജെ.പിയിൽ ചേരാനുള്ള അനിൽ ആന്‍റണിയുടെ തീരുമാനം ദുഃഖകരമെന്ന് സഹോദരൻ അജിത് ആൻറണി പ്രതികരിച്ചു.അനിലിനെ ബി,ജെ,പി കറിവേപ്പില പോലെ വലിച്ചെറിയുമെന്നും അജിത് പറഞ്ഞു. അനിൽ ആന്റണി തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .അനിലിന്റെ തീരുമാനം കുടുംബത്തിന് വലിയ ആഘാതമായി.എ.കെ.ആന്റണിയെ ഇത്രയും ദുരബലനായി ഇതുവരെ കണ്ടിട്ടില്ലെന്നും മകൻ അജിത് ആന്റണി പറഞ്ഞു.

kerala

ഷൈന്‍ മോശമായി പെരുമാറി, വെള്ളപ്പൊടി തുപ്പി; വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്; അപര്‍ണ ജോണ്‍സ്

‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍വെച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപര്‍ണ ജോണ്‍സ് വെളിപ്പെടുത്തി.

Published

on

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി ‘സൂത്രവാക്യം’ സിനിമ താരം അപര്‍ണ ജോണ്‍സ്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍വെച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപര്‍ണ ജോണ്‍സ് വെളിപ്പെടുത്തി. നടി വിന്‍സിയും താനും ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപ്പൊടി തുപ്പിയതെന്നും വിന്‍സിയുടെ ആരോപണം ശരിയാണെന്നും എഎംഎംഎയ്ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട് എന്നും അപര്‍ണ പറഞ്ഞു.

വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍സി പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റില്‍ ചെല്ലുമ്പോള്‍ മുതല്‍ അബ്‌നോര്‍മല്‍ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങള്‍ കൂടെ ജോലി ചെയ്ത ഒരു സഹപ്രവര്‍ത്തകയോട് പറഞ്ഞിരുന്നു. അതില്‍ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികള്‍ നല്‍കാതിരുന്നത്. ഷൈന്‍ നല്ലൊരു നടനാണ്. പക്ഷെ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി, പ്രൊഫഷണലായി ഷൈന്‍ തിരിച്ചുവരണം എന്നുതന്നെയാണ് തന്റെ ആഗ്രഹം. ഈ വിഷയം ഒതുങ്ങിത്തീര്‍ന്നു എന്നതുകൊണ്ട് മറ്റ് പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല- അപര്‍ണ പറയുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്

Published

on

തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ആനന്ദപുരം ഷാപ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിലാണ് അതി ദാരൂണമായ സംഭവം ഉണ്ടായത്. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു രക്ഷപ്പെട്ടു.

Continue Reading

kerala

ലാന്‍ഡ് റവന്യൂ വകുപ്പിലെ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി

2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്

Published

on

സംസ്ഥാനത്തെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികജാതി-വര്‍ഗ സംവരണം അട്ടിമറിക്കുന്നത്. 2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്.

ലാന്‍ഡ് റവന്യൂ വകുപ്പില്‍ വര്‍ഷംതോറും കര്‍ശനമായി പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയാണ് ഇത്തരത്തില്‍ അട്ടിമറി നടക്കുന്നത്. 2015 മുതല്‍ പിന്നീട് പ്രസിദ്ധീകരിച്ച അഞ്ച് കൊല്ലത്തേയും പ്രാതിനിധ്യ റിപ്പോര്‍ട്ടിലും തസ്തികകള്‍ യഥാര്‍ത്ഥ കണക്കിന്റെ പകുതിയായി തന്നെ തുടര്‍ന്നു.

2014 ല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച 522 ഗസറ്റഡ് തസ്തികകള്‍ തൊട്ടടുത്ത വര്‍ഷം ഒറ്റയടിക്ക് 269 ആയി കുറഞ്ഞു.2016 ല്‍ – അത് 258 ഉം 2017 ല്‍ – 254 ഉം 2018 ലും 2019 ലും 263 ഉം 2020 ല്‍ – 260 ഉമായാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്.

2014 വരെ കൃത്യമായി പ്രസിദ്ധീകരിച്ചു വന്ന പ്രാതിനിധ്യറിപ്പോര്‍ട്ട് 2015 മുതല്‍ അട്ടിമറിയാന്‍ ഒരു കാരണമുണ്ട്. 2013 – 14 കാലഘട്ടത്തിലെ വാര്‍ഷിക പ്രാതിനിധ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികകളില്‍ സംവരണ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദിഷ്ട എണ്ണത്തിലും കുറവാണെന്ന് കണ്ടെത്തി. പിന്നാലെ സ്‌പെഷ്യന്‍ റിക്രൂട്ട്‌മെന്റ് നടത്തിയ PSC, SC/ST വിഭാഗത്തില്‍ നിന്നുള്ള ആറു പേരെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിയമിച്ചു. ഇതോടെയാണ് തൊട്ടടുത്ത വര്‍ഷം മുതല്‍ ഗസറ്റ് എടുത്ത് തസ്തികകളുടെ എണ്ണം പാതിയോളമായി വെട്ടി കുറച്ച് കാണിക്കാന്‍ തുടങ്ങിയത്.

തസ്തികകളുടെ എണ്ണം കുറഞ്ഞത് താല്‍കാലിക നിയമനങ്ങള്‍ ഒഴിവാക്കിയതോടെയാണെന്നാണ് വിവരാവകാശ വകുപ്പിന്റെ മറുപടി. എന്നാല്‍ താല്‍കാലിക തസ്തികകളില്‍ സംവരണം അനിവാര്യമാണെന്ന സുപ്രിംകോടതിയുടെ പലപ്പോഴായുള്ള വിധികള്‍ നിലനില്‍ക്കെയാണ് ഈ അട്ടിമറി.

കഴിഞ്ഞ മാര്‍ച്ച് 11 ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയും അട്ടിമറി വെളിവാക്കുന്നതാണ്. ലാന്‍ഡ് റവന്യൂ വകുപ്പിലെ മൊത്തം തസ്തികകളുടെയും അവയില്‍ സംവരണ തസ്തികകളുടെയും എണ്ണം സംബന്ധിച്ച് പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു റിപ്പോര്‍ട്ടാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

Continue Reading

Trending