Connect with us

News

സി.ആറിനെ ബെഞ്ചിലിരുത്തിയതില്‍ പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റിനെതിരെ രോഷം പുകയുന്നു

രാജ്യത്തിന്റെ ജഴ്‌സിയില്‍ 195 മല്‍സരങ്ങള്‍ കളിച്ച അതിവിഖ്യാതനായ ഒരു താരം. 118 ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ കളിക്കാരന്‍. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി അദ്ദേഹത്തെ വേദനയോടെ പറഞ്ഞയച്ച പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റിനെതിരെ രോഷം പുകയുകയാണ്.

Published

on

ദോഹ: അത് ചതിയായിരുന്നോ…? അത്തരത്തിലാണ് ലോക ഫുട്‌ബോളിലെ ചര്‍ച്ചകള്‍. രാജ്യത്തിന്റെ ജഴ്‌സിയില്‍ 195 മല്‍സരങ്ങള്‍ കളിച്ച അതിവിഖ്യാതനായ ഒരു താരം. 118 ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ കളിക്കാരന്‍. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി അദ്ദേഹത്തെ വേദനയോടെ പറഞ്ഞയച്ച പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റിനെതിരെ രോഷം പുകയുകയാണ്. ടീമില്‍ വ്യക്തിഗതമായ എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് മൈതാനത്ത് പ്രകടിപ്പിക്കേണ്ടതായിരുന്നില്ല. ലോകകപ്പ് പോലെ വലിയ വേദിയില്‍, അതും നിര്‍ണായക മല്‍സരത്തില്‍ ലോകത്തിലെ ഒന്നാം നിര താരങ്ങളിലൊരാള്‍ ബെഞ്ചിലിരിക്കുക എന്നത് ഒരു താരത്തോടും ഒരു കോച്ചും ടീമും ഇത് വരെ ചെയ്യാത്ത ചതിയാണ്.

ലിയോ മെസിയെ ഇത്തരത്തില്‍ അര്‍ജന്റീന ബെഞ്ചിലിരുത്തില്ല. നെയ്മറെ ബ്രസീലോ, എംബാപ്പേയെ ഫ്രാന്‍സോ ഇരുത്തില്ല. അവരുടെ സാന്നിധ്യം മൈതാനം ആഗ്രഹിക്കുന്നത് പല തരത്തിലാണ്. സൂപ്പര്‍ താരങ്ങള്‍ മൈതാനത്ത് വരുമ്പോള്‍ പ്രതിയോഗികള്‍ സ്വാഭാവികമായും പതറും. സി.ആര്‍ തുടക്കം മുതല്‍ കളിച്ചിരുന്നെങ്കില്‍ മൊറോക്കോയുടെ ഗെയിം പ്ലാന്‍ മാറുമായിരുന്നു.

അദ്ദേഹത്തെ മാത്രം ജാഗ്രതയോടെ ശ്രദ്ധിക്കാന്‍ ഒരു ഡിഫന്‍ഡര്‍ നിയോഗിക്കപ്പെടും. അത്തരത്തില്‍ വരുമ്പോള്‍ ഗോണ്‍സാലോ റാമോസ് ഉള്‍പ്പെടുന്ന മറ്റ് മുന്‍നിരക്കാര്‍ക്ക് അവസരങ്ങള്‍ കൈവരും. മെസിയെ പ്രതിയോഗികള്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റ് അര്‍ജന്റീനക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത് പോലെ. അവസരവാദിയാണ് സി.ആര്‍. ഏത് ആങ്കിളില്‍ നിന്നും അദ്ദേഹം ഗോള്‍ നേടും. ഫ്രീകിക്കുകളും കോര്‍ണര്‍ കിക്കുകളും സുന്ദരമായി പായിക്കും. ഇത്തരത്തില്‍ ഒരു മികച്ച താരം ബെഞ്ചില്‍. അനുഭവസമ്പത്ത് വലിയ ഘടകമാണ്. വലിയ മല്‍സരങ്ങളുടെ മനസ് അറിഞ്ഞ് തന്നെ കളിക്കാനാവും. ഇതെല്ലാം കളഞ്ഞുകുളിക്കപ്പെട്ടു.

പോര്‍ച്ചുഗല്‍ ടീമിന് ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. പ്രാഥമിക റൗണ്ടില്‍ റൊണാള്‍ഡോയെ കേന്ദ്രീകരിച്ചായിരുന്നു കാര്യങ്ങള്‍. പക്ഷേ നോക്കൗട്ടിലേക്ക് വന്നപ്പോള്‍ കഥ മാറി. അദ്ദേഹത്തിന് പകരക്കാരനായി കളിച്ച റാമോസ് മികച്ച യുവതാരമാണ്. ഹാട്രിക്ക് സ്‌ക്കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായി. സ്വിറ്റ്‌സര്‍ലന്‍ഡിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ കടന്നാക്രമണം നടത്തിയതിലുൂടെ ലഭിച്ച നേട്ടമായിരുന്നു അത്. മൊറോക്കോ സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നില്ല. അവരുടെ ഡിഫന്‍സ് അതിശക്തമായിരുന്നു. അഷ്‌റഫ് ഹക്കീമി നയിക്കുന്ന പ്രതിരോധ മികവില്‍ തന്നെയാണ് ടീം സെമിയിലെത്തിനില്‍ക്കുന്നത്. ആ ഡിഫന്‍സ് കീറിമുറിക്കുക എളുപ്പമല്ലെന്ന് മനസിലാക്കി തന്നെ തന്ത്രപരമായി റൊണാള്‍ഡോയെ കളിപ്പിക്കാനുള്ള തീരുമാനമായിരുന്നു കോച്ച് ഫെര്‍ണാണ്ടോ സാന്‍ഡോസില്‍ നിന്നും പ്രതീക്ഷിച്ചത്. അതിന് പകരം അദ്ദേഹം വിജയ സംഘമെന്ന മുദ്ര കുത്തി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കളിച്ചവരെ തന്നെ ആദ്യ ഇലവനില്‍ പരീക്ഷിച്ചു. റാമോസിന് ഒന്നും ചെയ്യാനായില്ല.

വളരെ വൈകി സി.ആറിനെ രംഗത്തിറക്കിയപ്പോഴാകട്ടെ മൊറോക്കോ മല്‍സരത്തില്‍ മാനസിക മുന്‍ത്തൂക്കം കൈവരിച്ചിരുന്നു.സ.ആറിനോട് പോര്‍ച്ചുഗല്‍ ഇത് ചെയ്യരുതായിരുന്നു എന്ന് ലോകം ഉച്ചത്തില്‍ പറയുന്നു. അത് കേവലമായ താരാരാധനയില്‍ നിന്നല്ല. അദ്ദേഹത്തിന്റെ മികവ് കണ്ടതില്‍ നിന്നാണ്.

അവസാന ലോകകപ്പില്‍ കളിക്കുന്ന ഒരു 37 കാരനെ ഇത്തരത്തില്‍ വേട്ടയാടിയവര്‍ ആരായാലും അത് സാരമായി ബാധിക്കാന്‍ പോവുന്നത് സാന്‍ഡോസ് എന്ന കോച്ചിനെ തന്നെയാണ്. ഒരു പരിശീലകന്‍ മികച്ച പരിശീലകനാവുന്നത് ടീം വിജയിക്കുമ്പോഴാണ്. ടീമിന്റെ വലിയ വിജയങ്ങള്‍ക്ക് ഇത് വരെ കോച്ചിനെ സഹായിച്ചത് മറ്റാരുമായിരുന്നില്ല. യൂറോപ്യന്‍ കിരീടം പോര്‍ച്ചുഗല്‍ നേടയത് സി.ആര്‍ മികവിലായിരുന്നു. സമീപകാലത്തെ വിജയങ്ങളെല്ലാം അത്തരത്തില്‍ തന്നെ. എന്നിട്ടും ചരിത്രം ഓര്‍മപ്പെടുത്തുന്ന ഒരു ചാമ്പ്യന്‍ഷിപ്പില്‍ കണ്ണ് തുടച്ച് മഹാനായ താരം മടങ്ങുമ്പോള്‍ അത് മറക്കാനാവാത്ത ഫുട്‌ബോള്‍ വേദനയായി മാറുന്നു.

Football

സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്‌

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്.

Published

on

മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അൽഹിലാൽ എഫ്.എസ്.സി ചാമ്പ്യൻസ് ലീഗിൽ ഗംഭീര ജയം നേടിയെങ്കിലും സൂപ്പർതാരം നെയ്മർ ജൂനിയറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ കണ്ണീരിലാഴ്ത്തി.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്. ഇറാനിയൻ ക്ലബായ എസ്റ്റെഗൽ എഫ്.സിയുമായുള്ള മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് വീണ്ടും പരിക്കേറ്റത്. മത്സരത്തിൽ പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയതെങ്കിലും കളിതീരും മുൻപ് കളംവിടേണ്ടി വന്നു.

മത്സരത്തില 58ാം മിനിറ്റിൽ കളത്തിലെത്തിയ നെയ്മർ 87ാം മിനിറ്റിൽ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 12 മാസത്തിന് ശേഷം അൽഹിലാലിൽ തിരിച്ചെത്തിയുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മർ പരിക്കുമായി മടങ്ങുന്നത്.

അതേസമയം, മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗൽ എഫ്.സിയെ അൽ ഹിലാൽ തോൽപ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടർ മിത്രോവിച്ച് ഗോൾ കണ്ടെത്തിയത്. ജയത്തോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Continue Reading

kerala

ഇടതുമുന്നണിയോടൊപ്പം തുടരണോയെന്ന് ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും: കാരാട്ട് റസാഖ്‌

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം.

Published

on

ഇടതുമുന്നണിയില്‍ തുടരണമോയെന്നത് സംബന്ധിച്ച രാഷ്ട്രീയതീരുമാനം നിലവിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷം കൈക്കൊള്ളുമെന്ന് ഇടതുസഹയാത്രികനും കൊടുവള്ളിയിലെ മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ.യുമായിരുന്ന കാരാട്ട് റസാഖ്.

പി.വി. അന്‍വറിനുപിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന കാരാട്ട് റസാഖ്, താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പത്തുദിവസത്തിനകം സി.പി.എം. പരിഹാരമാര്‍ഗം കാണണമെന്ന നിബന്ധനയുമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് രംഗത്തുവന്നിരുന്നു.

പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നാണ് അറിയിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കുകയും വിവാദത്തിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉപതിരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കാമെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം. ഇക്കാര്യത്തിലും തന്റെ തിരഞ്ഞെടുപ്പുതോല്‍വിക്ക് വഴിയൊരുക്കിയവര്‍ക്കെതിരേ നല്‍കിയ പരാതിയിലും നടപടിയാവാത്തപക്ഷം കടുത്തതീരുമാനമെടുക്കുമെന്നായിരുന്നു റസാഖിന്റെ മുന്‍ പ്രസ്താവന.

Continue Reading

kerala

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. 

Published

on

പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്ന് മണികണ്ഠൻ ആരോപിച്ചു. കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ലെന്ന് മണികണ്ഠൻ പറഞ്ഞു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണമെന്നും അദ്ദേഹം പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചു. അന്ന് ആർഎസ്എസ് ഇടപെട്ട് തന്നെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. സിപിഐഎമ്മിൽ നിന്ന് ബിജെപിയിൽ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷിയെ കൂറുമാറ്റിയ ആൾ ഇപ്പോൾ പാർട്ടി നേതാവ് ആണ്.

നിരവധി കൊള്ളരുതായമകൾ നടക്കുന്നതിനാൽ ഈ പാർട്ടിയില്‌ തുടര‍ാൻ കഴിയില്ല. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് മാറിനിൽക്കുന്നുണ്ട്. പ്രവർ‌ത്തകർക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്ന് മണികണ്ഠൻ‌ പറഞ്ഞു.

Continue Reading

Trending