Connect with us

More

സൂക്ഷിക്കുക, ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ‘പണം കവരാന്‍’ സാധ്യതയുണ്ട്

ആപ്ലിക്കേഷനുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ‘ബാക്ക്’ ബട്ടണ്‍ അമര്‍ത്തുമ്പോഴാണ് പല സര്‍വീസുകളും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്നത്

Published

on

ചെലവേറിയ സര്‍വീസുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ് പുറത്തുവിട്ടു. ഇത്തരം ആപ്ലിക്കേഷനുകള്‍ പലതും നിബന്ധനകളും വ്യവസ്ഥകളും മറച്ചുവെച്ച് ചെലവേറിയ സര്‍വീസുകള്‍ സബ്‌സ്‌െ്രെകബ് ചെയ്യിക്കുന്നു. പ്രധാനമായും ഹൊറോസ്‌കോപ്പ് ആപ്ലിക്കേഷനുകളാണ് ഇത്തരത്തില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്.

ആപ്ലിക്കേഷനുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ‘ബാക്ക്’ ബട്ടണ്‍ അമര്‍ത്തുമ്പോഴാണ് പല സര്‍വീസുകളും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഇരുപത് ആപ്ലിക്കേഷനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ ചിലത് പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ് പുറത്തുവിട്ട ചില ആപ്ലിക്കേഷനുകളുടെ പേരുകള്‍

Compress Video
Dynamic Wallpaper
Gamteris Wallpaper
MojiFont
Montage – Help you make cool videos
My Replica 2
Old Me-Simulate Old Face
Photo Converter
Prank Call
Recover deleted photos, Photo backup
Search by Image
Video Magician
Xsleep
Zynoa Wallpaper

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അജിത് കുമാറിനെതിരെ കേസെടുക്കാതെ വിജിലൻസ് പ്രാഥമികാന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്പി സുജിത്ദാസിനെതിരെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

സംസ്ഥാനമൊട്ടാകെ അന്വേഷണ പരിധിയിൽ വരുന്നതാണ് യൂണിറ്റ് ഒന്ന്. പി വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ അഞ്ചു ആരോപണങ്ങളാണ് അന്വേഷണപരിധിയിൽ പ്രധാനമായും വരുന്നത്. ഇത് മലപ്പുറം, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ്.

അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം. കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതിലെ തട്ടിപ്പ്, കേസ് ഒതുക്കിയതിനു വന്‍തുക കൈക്കൂലി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത്തിനെതിരെ അന്വേഷണം. സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്പി സുജിത്ദാസിനെതിരെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Continue Reading

crime

കടയുടെ ബോര്‍ഡ് മാറ്റുന്നതിലെ തർക്കം; കടഉടമയുടെ ഭാര്യയെയും അമ്മയെയും കയ്യേറ്റം ചെയ്ത് സിപിഎം നേതാവ്

ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്

Published

on

തിരുവനന്തപുരത്ത്് ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തു. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്.

അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യമാദ്യമങ്ങളില്‍ വൈറലാണ്. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും കാണാം.

കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Continue Reading

kerala

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു

Published

on

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

 

Continue Reading

Trending