Connect with us

kerala

‘കേരളത്തിൽ അരാജകമായ അവസ്ഥ, ക്യാമ്പസുകളിൽ സമ്പൂർണ്ണ ഫാസിസം’; സി പി ജോൺ

ക്യാമ്പസുകളിൽ സമ്പൂർണ്ണ ഫാസിസമാണ് നടക്കുന്നത്. വിദ്യാർത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുന്നു. അപ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്നം ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണെന്ന് സി പി ജോൺ വിമർശിച്ചു.

Published

on

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികരിച്ച് സിഎംപി നേതാവ് സി പി ജോൺ. കേരളത്തിൽ അരാജകമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിൽ സമ്പൂർണ്ണ ഫാസിസമാണ് നടക്കുന്നത്. വിദ്യാർത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുന്നു. അപ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്നം ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണെന്ന് സി പി ജോൺ വിമർശിച്ചു.

സിദ്ധാർഥൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് സി പിജോൺ ആവശ്യപ്പെട്ടു. കേസ് സിറ്റിംഗ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. പൊലീസ് അന്വേഷണത്തിൽ സത്യം പുറത്ത് വരില്ലെന്നും സി പി ജോൺ പറഞ്ഞു.

‘ഡീനിൻ്റെ വീട്ടിലേക്ക് പോകും. പിണറായി വിജയൻ സെക്യൂരിറ്റി സർവീസാണോ എന്ന് നോക്കാം. തടയാൻ പറ്റുമെങ്കിൽ തടയട്ടെ. ഡീനിനെ ഇറങ്ങി നടക്കാൻ സമ്മതിക്കില്ല. സിപിഐ വകുപ്പാണ് വെറ്ററിനറി സർവകലാശാലയിൽ നടന്നത്. ബിനോയ് വിശ്വം എവിടെയാണ് സിപിഐ അഭിപ്രായം വ്യക്തമാക്കണം’, സി പി ജോൺ പറഞ്ഞു.

സി കെ ശശീന്ദ്രൻ മജിസ്ട്രേറ്റിന് മുന്നിൽ പോയത് പിണറായി പറഞ്ഞിട്ടാണ്. സിദ്ധാർഥൻ്റെ മരണത്തിൽ പ്രതിപക്ഷം കൂടുതൽ ശക്തമായി പ്രതിഷേധിക്കണമെന്നും സി പി ജോൺ അഭിപ്രായപ്പെട്ടു. വേണ്ടത്ര ഗൗരവത്തിൽ പ്രതിഷേധം ഉണ്ടായില്ല. ഹർത്താൽ നടക്കണം എന്നാണ് സിഎംപി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീലില്‍ വിധി തിങ്കളാഴ്ച

Published

on

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ഭാര്യ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നേരത്തെ സിങ്കിള്‍ ബെഞ്ച് മുന്‍പാകെ ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും അത് തള്ളുകയാണുണ്ടായത്.

തല്‍ക്കാലം എസ്‌ഐടി ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തട്ടെ, ഡിജിപി പ്രത്യേകമായി മേല്‍നോട്ടത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കട്ടെ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സാധൂകരിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നും സിങ്കിള്‍ ബെഞ്ച് കണ്ടെത്തി.

 

Continue Reading

kerala

ഹജ്ജ്: കേരളത്തിൽ നിന്ന് 316 പേർക്ക് കൂടി അവസരം

മാർച്ച് 10നകം പണം അടക്കണം

Published

on

മലപ്പുറം: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 2209 മുതൽ 2524 വരെയുള്ള വർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. 316 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.

പുതുതായി വെയ്റ്റിങ് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300 രൂപ അടക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിങ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് – ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എന്നിവ മാർച്ച് 13നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിങ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാം. Phone: 0483-2710717. Website: https://hajcommittee.gov.inkerlahajcommittee.org

Continue Reading

kerala

ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി

Published

on

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സ്കൂൾ വാഹനം മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പത്ത് വിദ്യാർഥികളുമായി സ‍ഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. അതേസമയം സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending