Connect with us

kerala

മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം; ആക്രമിച്ചത് രണ്ട് സ്ത്രീകള്‍

മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്‌ഐആര്‍.

Published

on

കോഴിക്കോട് കാട്ടിലപ്പീടികയില്‍ എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപയുമായി കാറില്‍ വന്ന യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്‌ഐആര്‍. എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ കവര്‍ന്നു എന്നാണ് യുവാവിന്റെ പരാതി.

കഴിഞ്ഞ ദിവസം എടിഎം കൗണ്ടറുകളില്‍ പണം നിറക്കാന്‍ പോകുന്നതിനിടെ കാട്ടിലപ്പീടികയില്‍ വെച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി കെട്ടിയിട്ട ശേഷം സംഘം പണം കവരുകയായിരുന്നു. നഷ്ടപ്പെട്ടത് 25 ലക്ഷം രൂപ ആണെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതെങ്കിലും 72,40,000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

പ്രാഥമിക അന്വേഷണത്തിനു ശേഷം പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രയ്ക്കിടെ പര്‍ദ്ദ ധരിച്ച രണ്ടുപേരില്‍ ഒരാള്‍ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിര്‍ത്തിയപ്പോള്‍ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഫോറന്‍സിക് സംഘവും വിരല്‍ അടയാള വിദഗ്ധരും പണം തട്ടിയ സ്ഥലത്തും യുവാവിനെ ഉപേക്ഷിച്ച സ്ഥലത്തും പരിശോധന നടത്തി. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കേസിലെ ദുരൂഹത കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

 

kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്. 

Published

on

കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്.

കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർ​ഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു.

Continue Reading

kerala

റാന്നി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടു ചേർന്ന പ്രദേശത്തായിരുന്നു അപകടം.

Published

on

റാന്നി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിൽ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടു ചേർന്ന പ്രദേശത്തായിരുന്നു അപകടം.

കാറിലും ഒരു ബൈക്കിലുമായി ഒമ്പതം​ഗ സംഘമാണ് ആഷിലിനൊപ്പം ശബരിമലയിൽ ദർശനത്തിന് പോയത്. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ച് മടങ്ങും വഴിയായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. ഈ സമയം കാൽ വഴുതി ആഷിൽ കയത്തിലേക്ക് താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ റാന്നി പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഉദ്യോ​ഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, നടത്തിയ തിരച്ചിലിൽ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ഗ്രാന്‍ഡുകള്‍ നല്‍കിയിട്ടില്ല; നല്‍കിയത് തിരിച്ചടക്കേണ്ട തുകകള്‍

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതായത് 01-06-2011 മുതല്‍ 31-05-2016 വരെയുള്ള കാലത്ത് 1511.45 കോടിയാണ് സാമ്പത്തിക സഹായമായി നല്‍കിയത്. 

Published

on

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ ഗ്രാന്റുകളൊന്നും തന്നെ നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി അജിത് ലാല്‍ പി.എസ്. തേടിയ ചോദ്യങ്ങളില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും രണ്ടാമതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഗ്രാന്റുകള്‍ ഒന്നും തന്നെ അനുവദിച്ചിട്ടില്ല എന്നാണ് കെ.എസ്.ആര്‍.ടി.സി തന്നെ നല്‍കിയ മറുപടിയില്‍ പറയുന്നത്. 01-06-2016 മുതല്‍ 31-07-2024 വരെയുള്ള കാലയളവില്‍ 11,213.54 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായമായി കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. ഇത് മുഴുവന്‍ വായ്പയെടുത്ത് നല്‍കിയതാണ്.

എന്നാല്‍ ഇതില്‍ 10,988.37 കോടിരൂപയും കെ.എസ്.ആര്‍.ടി.സി യുടെ അക്കൗണ്ടിലേക്ക് നല്‍കിയ തുകയാണ്. അക്കൗണ്ടിലേക്കല്ലാതെ നേരിട്ട് നല്‍കിയതാണ് ബാക്കി. ഇതും വായ്പയെടുത്ത തുകയാണ്. അതേസമയം കെ.എസ്.ആര്‍.ടി.സിയുടെ ആകെ കടമെത്രയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടുമില്ല. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മറുപടി നല്‍കുമെന്നാണ് പറയുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതായത് 01-06-2011 മുതല്‍ 31-05-2016 വരെയുള്ള കാലത്ത് 1511.45 കോടിയാണ് സാമ്പത്തിക സഹായമായി നല്‍കിയത്.
കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കി എന്ന് മാധ്യമങ്ങളില്‍ നല്‍കുന്ന വാര്‍ത്തകളാണ് വിവരാവകാശ നടപടിക്ക് പ്രചോദനമായത്. സഹായം എന്നപേരില്‍ കടമെടുത്ത് പണം നല്‍കുകയാണ് ചെയ്യുന്നത്. ഈ തുക കെ.എസ്.ആര്‍.ടി.സി തിരികെ അടയ്ക്കേണ്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി നിലനില്‍ക്കുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ച് കൊണ്ടുള്ള തുക കൊണ്ടാണ്. പൂജ്യം ശതമാനമാണ് ജീവനക്കാരുടെ ഡിഎ. പെന്‍ഷന്‍ പദ്ധതി, എല്‍ഐസി, ജിഐഎസ്, പിഎഫ് എന്നിവയുടെയെല്ലാം വിഹിതം ജീവനക്കാരില്‍ നിന്ന് പിടിക്കുകയും അത് അടയ്ക്കാതിരിക്കുകയുമാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

Continue Reading

Trending