Connect with us

kerala

ഗര്‍ഭിണിയായ യുവതിയെ വീട് കയറി ആക്രമിച്ച സംഭവം; പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

പ്രതിയായ നൗഫലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും യുവതി പറയുന്നു

Published

on

കാസര്‍ഗോഡ്: ഗര്‍ഭിണിയായ യുവതിയെ വീട് കയറി ആക്രമിച്ച കേസില്‍ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കി. ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയെന്നാണ് ചന്തേര പൊലീസിനെതിരെ നല്‍കിയിട്ടുള്ള പരാതി. പ്രതിയായ നൗഫലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും യുവതി പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയ നൗഫല്‍ വധഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

kerala

കനത്ത മഴ തുടരുന്നു; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, വിവിധയിടങ്ങളില്‍ നാശനഷ്ടം

എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ആളപായമില്ല. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ആര്‍ക്കും പരിക്കില്ല.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.

വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.

Continue Reading

kerala

പാലക്കാട് നാലുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം

വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Published

on

പാലക്കാട് നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തുകയായിരുന്നു.

മുഖത്തും ദേഹത്തും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

kerala

റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍.

Published

on

റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ കുടിശിക പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇതിന്റെ ഭാഗമായി റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു.

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍. രണ്ടുമാസത്തെ തുക കുടിശികയായതോടെയാണ് തീരുമാനം. പല റേഷന്‍കടകളിലും ആവശ്യക്കാരെ മടക്കി അയക്കേണ്ട സ്ഥിതിയുണ്ടെന്ന് റേഷന്‍ കടയുടമകള്‍ ആരോപിച്ചിരുന്നു.

Continue Reading

Trending