Connect with us

kerala

ഗുരുതര വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവം; സീനിയര്‍ ഗൈനക്കോളജിസ്റ്റിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

പ്രസവത്തിനിടെ കുഞ്ഞിന്റെ ഞരമ്പ് പൊട്ടി പരുക്ക് പറ്റിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടര്‍ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്ത്

Published

on

ആലപ്പുഴയില്‍ ഗുരുതര വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തില്‍ ആരോപണ വിധേയായ സീനിയര്‍ ഗൈനക്കോളജിസ്റ്റിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. പ്രസവത്തിനിടെ കുഞ്ഞിന്റെ ഞരമ്പ് പൊട്ടി പരുക്ക് പറ്റിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടര്‍ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്ത് വന്നിരുന്നു . ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടറും പരാതിക്കാരന്‍ ആയ കുഞ്ഞിന്റെ അച്ഛന്‍ വിഷ്ണുവുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്.

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റിനെതിരെയാണ് ആരോപണം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡോക്ടര്‍ പ്രതികരിച്ചു. പ്രസവത്തില്‍ കുഞ്ഞിന്റെ കൈ തളര്‍ന്ന കേസിലും അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച കേസിലും ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയും കേസെടുത്തിരുന്നു

 

kerala

വൈദ്യുതി ചാര്‍ജ് വര്‍ധനവ്; പ്രതിഷേധ മാര്‍ച്ചിനിടെ കേരള കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണു സംഭവം.

Published

on

വൈദ്യുതി നിരക്ക് വര്‍ധനയ്‍ക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് കുഴഞ്ഞുവീണു മരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ ചന്ദ്രൻ ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണു സംഭവം.

തൊടുപുഴ ഒളമറ്റം സ്വദേശിയാണ് എം.കെ ചന്ദ്രൻ. കുഴഞ്ഞുവീണ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാന്‍ നടി 5 ലക്ഷം ആവശ്യപ്പെട്ടു; മന്ത്രി വി ശിവന്‍കുട്ടി

ഇത്തരക്കാര്‍ പിന്‍തലമുറയ്ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് ഇവര്‍ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാന്‍ നടി 5 ലക്ഷം പ്രതിഫലം ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് 10 മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

 

നടി ആരാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ഇത്തരക്കാര്‍ പിന്‍തലമുറയ്ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് ഇവര്‍ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇത്രവലിയ തുകനല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കും. സ്‌കൂള്‍ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്ത ചില നടിമാര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Continue Reading

crime

കലോത്സവം കഴിഞ്ഞ് വരുമ്പോൾ വിദ്യാർഥിനിയെ ഉപദ്രവിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്

അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

Published

on

എറണാകുളം പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്നാണ് കേസ്.

പിറവത്തെ ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. ഇവർക്കൊപ്പം ഒരു വിദ്യാർത്ഥിനിയും അമ്മയും യാത്ര ചെയ്തിരുന്നു. ഇരുവരും ഇറങ്ങിയതിന് ശേഷമാണ് വിദ്യാർത്ഥിനി അതിക്രമത്തിനിരയായത്.

പിറവം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം നടന്നത് മുളംതുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുളംതുരുത്തി പൊലീസ് പറഞ്ഞു.അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

Continue Reading

Trending