Connect with us

kerala

ആലുവയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു

ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.

Published

on

ആലുവ തോട്ടുമുക്കത്ത് ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. ഐ ബെല്‍ ഷോറൂമിനാണ് തീപിടിച്ചത്. ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂര്‍ണമായി കത്തിനശിച്ചു. തീയണയ്ക്കാനുള്ള ഫയര്‍ഫോഴ്സിന്റെ ശ്രമം തുടരുന്നു. ഞായറാഴ്ച ആയതിനാല്‍ ജീവനക്കരാരും ഷോറൂമിലില്ലാത്തതും വന്‍ അപകടം ഒഴിവാക്കി.

രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ യൂണീറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡിലേക്ക് ഗ്ലാസുകളും മറ്റും പൊട്ടി തെറിച്ച് വീഴുന്നുണ്ട്. ഐ ബെല്ലിന്റെ ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്.

എന്നാല്‍ തീപടര്‍ന്ന് പിടിച്ചതെങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് കടയ്ക്ക് തീപിടിച്ചത്. അകത്തേക്ക് കയറുകയെന്നത് ശ്രമകരമാണ്. രണ്ടാം നിലയില്‍ തീപടര്‍ന്ന് പിടിച്ചിരിക്കുകയാണ്.

ഉച്ചയോടെയാണ് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അഗ്നിിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

 

 

 

kerala

കുടിവെള്ളം ശേഖരിക്കാൻ പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചു

ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു

Published

on

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു.

മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് സന്ധ്യയെ കരയ്ക്കെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പിൻ്റെ പണി നടക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒടുവിൽ കുടിവെള്ളം വന്നതെന്നും നാട്ടുകാർ പറയുന്നു.

Continue Reading

kerala

‘അമിത് ഷായുടെയും വിജയരാഘവൻ്റെ പ്രസംഗവും ഒരുപോലെ’: കെ സുധാകരൻ

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല

Published

on

അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനാധിപത്യത്തിനെതിരായ കൊലവിളിയാണിത്. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ മൗനമാണെന്നും സുധാകരൻ വ്യക്തമാക്കി.

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. നയാപൈസയുടെ സഹായം കേന്ദ്രവും, സംസ്ഥാനവും നൽകിയിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കണ്ടത് പാർട്ടിയാണ്. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. സമുദായിക നേതാക്കൾക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്.

വി.ഡി സതീശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടിക്കുള്ളിൽ എന്തെങ്കിലും ചർച്ച നടന്നാൽ മാധ്യമങ്ങൾ അറിയും. ഇപ്പോൾ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ല.

ഇത്തരം ചർച്ചകൾ മാധ്യമ സൃഷ്ടിയെന്നും സുധാകരൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലക്ക് ഒന്നിനും അയോഗ്യതയില്ല. സംസ്ഥാന നേതൃത്വത്തിലേക്ക് ചെന്നിത്തല വരുന്നതിൽ എന്താണ് കുഴപ്പമെന്നും സുധാകരൻ ചോദിച്ചു.

മാടായി കോളേജ് നിയമന വിവാദത്തിൽ ഇരു വിഭാഗത്തെയും സസ്പെൻഡ്‌ ചെയ്ത നടപടി പിൻവലിക്കും. നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് ഭരണസമിതിയാണ്. മോൻസൺ മാവുങ്കൽ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചന പുറത്തെത്തിച്ചു. പി.ശശിയുടെ ഇടപെടലാണ് കേസിന് പിന്നിലെന്ന് സുധാകരൻ പറഞ്ഞു.

Continue Reading

kerala

പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്

Published

on

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്.

അറസ്റ്റിലായ കെ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ വേലായുധൻ.

Continue Reading

Trending