Connect with us

kerala

കണ്ണൂരിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു

Published

on

തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ മരിച്ചു.

 

kerala

കരിപ്പൂര്‍ വിമാനത്താവള വികസനം; എന്‍ഒസി നല്‍കാത്ത നിലപാടില്‍ പ്രതിഷേധം

നവംബര്‍ 30ന് വിമാനത്താവള പരിസരത്ത് ധര്‍ണ

Published

on

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍ വീടു നിര്‍മാണത്തിന് എന്‍ഒസി നല്‍കാത്ത എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാടിനെതിരെ പ്രക്ഷോഭം നടത്താനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും പരിസരവാസികളുടെ യോഗം തീരുമാനിച്ചു.

2047ല്‍ നടക്കാനിരിക്കുന്ന വികസനത്തിന്റെ പേരില്‍, എന്‍ഒസി നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം കുറ്റപ്പെടുത്തി.

വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ വഴി തുക അനുവദിച്ചവര്‍ക്കും നിര്‍മാണം നടത്താനാകാത്ത അവസ്ഥയാണ്. നവംബര്‍ 30നു വിമാനത്താവള പരിസരത്ത് ധര്‍ണ നടത്തും.

 

Continue Reading

kerala

ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം.

Published

on

പനിയും ഛര്‍ദിയും കാരണം മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. വിദ്യാര്‍ത്ഥികളെ കൈനാട്ടി ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ആയിരത്തോളം കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിലും 18 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഭക്ഷ്യവിഷബാധയേറ്റതുകൊണ്ടുത്തന്നെ അത് സ്‌കൂളില്‍ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്.

വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ ലഭിച്ചിട്ടില്ല. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചശേഷം ഫലം വന്നാല്‍ കൂടുതല്‍ നടപടികളുണ്ടാകും.

 

Continue Reading

kerala

തൃശൂരില്‍ വീണ്ടും മത്തിച്ചാകര

കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

Published

on

തൃശൂരില്‍ വീണ്ടും മത്തിച്ചാകര. എടക്കഴിയൂര്‍ പഞ്ചവടി ബീച്ചിലാണ് മത്തികള്‍ ഒന്നാകെ കരയ്ക്കടിഞ്ഞത്. കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

രാവിലെ മുതല്‍ കുട്ടകളും പാത്രങ്ങളുമായി എത്തിയ ജനക്കൂട്ടം നിറയെ മത്തിയുമായാണ് മടങ്ങിയത്. സംസ്ഥാനത്ത് ഈ കൊല്ലം മാത്രം പത്തിന് മുകളില്‍ തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.

 

Continue Reading

Trending