Connect with us

kerala

ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടിയിലെ ഒമ്പത് വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍

പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത് എന്നാണ് പ്രഥമിക നി​ഗമനം.

Published

on

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്നു സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺർവേറ്റർക്കു റിപ്പോർട്ട് സമർപ്പിക്കും. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത് എന്നാണ് പ്രഥമിക നി​ഗമനം. പപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ.

അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. സാരമായി പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലുണ്ട്.

ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി ന​ഗരസഭയിലെ 9 വാർഡുകളിൽ സംയുക്ത ഹർത്താലിന് ആഹ്വാനമുണ്ട്. ന​ഗരസഭയിലെ 17,18 വാർഡുകൾ, 25 മുതൽ 31 വരെയുള്ള വാർഡുകളിലുമാണ് ഹർത്താൽ. കാക്രാട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമം​ഗലം വാർഡുകൾക്കാണ് ഹർത്താൽ ബാധകം.

ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ടാണ് കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവർ മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളുമാണ്.

ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആനകളാണ് ഇടഞ്ഞത്. എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി ആനകളെ ഒരുക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഓരാന അക്രമസക്തനായി മറ്റൊരു ആനയെ കുത്തി. ഇതോടെ രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ആനകളെ പിന്നീട് തളച്ചു.

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി.

Published

on

പ്ലസ്ടു പരീക്ഷയ്ക്കിടെ മറ്റ് വിദ്യാര്‍ത്ഥി സംസാരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി. കുറ്റൂര്‍ നോര്‍ത്ത് കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പറാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്‌മാന്‍ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാര്‍ഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് കുട്ടിയും കുടുംബവും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനി ഫുള്‍ എ പ്ലസ് നേടിയിരുന്നു. പിന്നാലെ സിവില്‍ സര്‍വിസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്.

ചോദ്യപേപ്പര്‍ വാങ്ങിവെച്ച് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തിയതിലൂടെ വിദ്യാര്‍ത്ഥിനിയുടെ അവകാശത്തെ ഹനിച്ചതായും ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായും ഡി.ജി.ഇയുടെ ഉത്തരവില്‍ പറയുന്നു. ഇന്‍വിജിലേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയും അച്ചടക്ക ലംഘനവുമാണുണ്ടായതെന്നും ഉത്തരവില്‍ അറിയിച്ചു.

 

Continue Reading

Trending