Connect with us

kerala

അമീബിക് മസ്തിഷ്‌ക ജ്വരം; പുതിയ ചികിത്സാ മാനദണ്ഡങ്ങള്‍ അനിവാര്യം

അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വമാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ആധികൂട്ടി സംസ്ഥാനത്തെ മരണക്കണക്കുകള്‍

Published

on

അനീഷ് ചാലിയാര്‍
പാലക്കാട്

അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വമാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ആധികൂട്ടി സംസ്ഥാനത്തെ മരണക്കണക്കുകള്‍. 2016 മുതല്‍ 2023 വരെ ഏഴ് വര്‍ഷത്തിനിടെ ആറ് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിന്‍ജോ എന്‍സഫലൈറ്റിസ്) ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് കേരളത്തില്‍ കൂടുതല്‍ കേസുകള്‍ എന്ന ആരോഗ്യ മന്ത്രിയുടെ വാദം വിഷയം ലഘൂകരിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.

രോഗ സ്ഥിരീകരണം തന്നെ രോഗി മരണത്തോടടുക്കുമ്പോഴോ അതിന് ശേഷമോ മാത്രമാണ് സാധ്യമാകുന്നത്. ഇതുകാരണം രോഗിയെ രക്ഷപ്പെടുത്താനാവാത്ത സ്ഥിതി വരുന്നു. സംസ്ഥാനത്ത് മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് മാത്രമാണ് 36 വയസ്സുള്ളത്. മറ്റുള്ളവര്‍ 16,15,13,12,10 വയസ്സുള്ള കുട്ടികളാണെന്നതാണ് ഗൗരവതരം. കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രാഥിക ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മസ്തിഷ്‌കജ്വര ലക്ഷണങ്ങളോ, ഇതിനുള്ള സാധ്യതകളോ പരിശോധിക്കപ്പെടണം. എന്നാല്‍ കേരളത്തില്‍ എല്ലാ കേസുകളും ഉന്നത ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നത്. അപ്പോഴേക്കും രോഗി മരണത്തോടടുക്കും. ആലപ്പുഴയില്‍ ജൂണ്‍ 29ന് പനി ബാധിച്ച 15 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ രണ്ടാംതീയതി വൈകീട്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തുന്നത്.

മൂന്നാം തീയതി രോഗം സ്ഥിരീകരിച്ചു ആറാം തീയതി മരണവും സംഭവിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര സാധ്യതയുള്ള സാഹചര്യവുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സി.ഡി.സിയുടെ രോഗ നിര്‍ണയ പ്രതിരോധ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

1971 മുതല്‍ 2011 വരെയുള്ള 40 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഒമ്പതു കേസുകളില്‍ 4 പേര്‍ രോഗമുക്തി നേടിയതായി പൂനെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് നടത്തിയ പഠനങ്ങള്‍ പറയുന്നുണ്ട്. രോഗമുക്തിയുണ്ടായ കേസുകളില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ആന്റി ഫംഗല്‍, ആന്റീ ബയോട്ടിക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫലപ്രദമായതെന്ന് പറയുന്നുണ്ട്. പ്രാഥമിക ലക്ഷണങ്ങളുമായി രോഗി ചികിത്സക്കെത്തുമ്പോള്‍ തന്നെ കീട-ജന്തുജന്യ മസ്തിഷ്‌കജ്വര സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം തന്നെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കാനിടയുള്ള സാഹചര്യം രോഗിക്കുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു പുതിയ സാഹചര്യത്തില്‍.

ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത 1971 ലെ രണ്ട് കേസുകളിലും മൂന്നുവയസ്സുകാരനും അഞ്ചുമാസം പ്രായമുള്ള കുട്ടിയും രോഗമുക്തി നേടിയിട്ടുണ്ട്. 1998 ല്‍ എട്ടു വയസ്സുകാരനും 2002ല്‍ 26 വയസ്സുകാരിയും രോഗമുക്തി നേടിയതായി പൂനെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ 2005, 2006,2008,2011 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെല്ലാം രോഗികള്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുമാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 36 വയസ്സുള്ളവര്‍ വരെയുണ്ട്. കസ്തൂര്‍ബ മെഡിക്കല്‍ കോളജ് സംഘം പഠന വിധേയമാക്കിയ ഒമ്പത് കേസുകളില്‍ നാല് എണ്ണവും വെള്ളത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തവുമല്ല.

പതിവ് മുന്നറിയിപ്പ് മാത്രം പോര
മുന്നൊരുക്കവും ബോധവത്കരണവും വേണം

മസിത്ഷകംതീനി അമീബ (നെഗ്ലേറി ഫൗലേരി) കേസുകള്‍ വരുമ്പോള്‍ പതിവ് മുന്നറിയിപ്പുകള്‍ മാത്രം പോര. കൃത്യമായ പ്രതിരോധപ്രവര്‍ത്തന മാര്‍ഗരേഖയുണ്ടാക്കേണ്ട സമയമായിരിക്കുന്നു കേരളത്തില്‍. ചൂടുകൂടുതലുള്ള വെള്ളത്തിലും നിലനില്‍ക്കാന്‍ ഈ ഏകകോശജീവിക്ക് സാധിക്കും. അനുകൂല സാഹചര്യത്തിനനുസരിച്ച് മൂന്ന് രൂപങ്ങളില്‍ ഇവക്ക് നിലനില്‍ക്കാന്‍ ശേഷിയുണ്ട്. കേരളത്തിലെവിടെയും സ്വാഭാവിക അന്തരീക്ഷത്തില്‍ അപകടകാരിയായ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകാം. ഈ സാഹചര്യത്തില്‍ പൊതു- സ്വകാര്യ സ്വിമ്മിങ് പൂളുകള്‍, വാട്ടര്‍ തീംപാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ക്വാറിക്കെട്ടുകള്‍ പോലുള്ള ജലാശയങ്ങളില്‍ ഈ ഏകകോശ ജീവിയുടെ സാന്ദ്രത പഠന വിധേയമാക്കുകയും ചെയ്യണം. ഇത്തരം ജലാശയങ്ങളില്‍ സമ്പര്‍ക്കമുണ്ടായവര്‍ പനിപോലുള്ള ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരരുത്. ക്ലോറിനേഷന്‍ ചെയ്യാനാവാത്ത മീന്‍വളര്‍ത്തലിനുപോലുള്ള ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.

മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

Continue Reading

kerala

പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയം ; രമേശ് ചെന്നിത്തല

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം.

Continue Reading

kerala

പെട്ടിയില്‍ പെട്ടു സി.പി.എം; പാതിരാ പരിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്ന് വിലയിരുത്തല്‍.

പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം.

Published

on

പാലക്കാട്ടെ പണപ്പെട്ടിവിവാദം തള്ളി സിപിഎം. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.

അതേസമയം പെട്ടിയില്‍ പെട്ടിരിക്കുകയാണ് സി.പി.എം. ട്രോളി ബാഗ് ചര്‍ച്ചകള്‍ രാഹുലിന് ഗുണകരമാവുകയും, പാതിരാ പറിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ വിലയിരുത്തി സി.പി.എം.

പാലക്കാട്ടെ പാതിരാ റെയ്ഡ് പാളിയതില്‍ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതേസമയം കള്ളപ്പണം വന്നുവെന്നവാദത്തില്‍ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ട് പോകാനും പാര്‍ട്ടിയില്‍ ഉരു വിഭാഗം നുണ പരിശോധനയ്ക്കടക്കം തയ്യാറാണെന്നും ഏതന്വേഷണവും നേരിടാമെന്നുമാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി.

 

Continue Reading

Trending