Connect with us

kerala

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഈ വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Published

on

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം രോഗം സ്ഥരീകരിച്ചത്. ഇക്കഴിഞ്ഞ ഉത്രാട ദിവസം കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നാണ് വിവരം.

നിലവില്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാഹനങ്ങളുടെ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ

കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല

Published

on

പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ. 2016- 2017 മെയ് മുതല്‍ 2024- 2025 വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. 2021- 2022 ല്‍ നികുതി 11.01 കോടി ആയി. എന്നാല്‍ 2022- 23ല്‍ അത് 21.22 കോടിയായി ഉയര്‍ന്നു. 2023- 24ല്‍ 22.40 കോടി പിരിച്ചു. 2024- 25ല്‍ 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മറുപടി റിപ്പോര്‍ട്ടിലാണിത്. 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപയാണ് ഹരിത നികുതിയായി ഈടാക്കുന്നത്.

10 വര്‍ഷം പഴക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ , 450 രൂപ, 600 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രോന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിത നികുതി അടയ്ക്കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല.

Continue Reading

kerala

പൊതുനിരത്തില്‍ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചയച്ച് ശുചീകരണ തൊഴിലാളികള്‍

തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്

Published

on

കളമശേരിയില്‍ പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍. പതിനെട്ടാം വാര്‍ഡിലെ റോഡരികില്‍ മൂന്ന് ചാക്ക് മാലിന്യം കണ്ടെത്തിയത്. തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോള്‍ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.

മാലിന്യത്തില്‍ നിന്നും വിലാസം കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടതെന്നും ഇയാള്‍ മാലിന്യം വഴിയില്‍ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പല്‍ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കര്‍ശന താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൗണ്‍സിലിന്റെ നിര്‍ദേശം.

Continue Reading

kerala

തൊടുപുഴയിലെ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

Published

on

ഇടുക്കി: തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ബിസിനസ് പങ്കാളിയും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണ്‍ എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലീസ് തീരുമാനം. ജോമോനും ബിജുവും തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ജോമോന്‍ മുമ്പും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിരുന്നതായും ഇവര്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

Trending