Connect with us

kerala

മനാഫിന്റെ ലോറിക്ക് അർജുന്‍റെ പേര് വെക്കരുതെന്ന് അമ്മ

രണ്ടര മാസ തെരച്ചിലിനൊടുവിൽ സെന്‍റ് ഓഫ് നടത്തി എന്ന് മനാഫ് കഴിഞ്ഞ ദിവസം മുറിയിൽ വന്നു പറഞ്ഞുവെന്ന് അര്‍ജുന്റെ അമ്മ പറഞ്ഞു

Published

on

കോഴിക്കോട്: അര്‍ജുന്‍റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിചിരിക്കുകയാണ്. കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ മനാഫിനോട് പറഞ്ഞിരുന്നു. എപ്പോഴും അര്‍ജുന്‍റെ പേര് പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രഡ്ജര്‍ കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് മനാഫ് നിരുത്സാഹപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. മനാഫുമായി പലതവണ തര്‍ക്കങ്ങളുണ്ടായി. മൂന്നാം ഘട്ട തെരച്ചിലിൽ അവിടത്തെ സംവിധാനം കാര്യമായി ഇടപെട്ടു.

മനാഫ് പിആര്‍ വര്‍ക്കാണ് നടത്തുന്നത്. ഈ സംഭവ ശേഷം ആണ് യുട്യൂബ് ചാനൽ ഉണ്ടാക്കിയത്. മുബീൻ ആത്മാർത്ഥതയോടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. മനാഫിന്‍റെ ലോറിക്ക് അർജുന്‍റെ പേര് ഇടരുതെന്ന് അമ്മ പറഞ്ഞു. മുബീൻ നിസ്സഹായ അവസ്ഥയിലാണ്. അദ്ദേഹം പറഞ്ഞാൽ മനാഫ് കേൾക്കില്ല. രണ്ടര മാസ തെരച്ചിലിനൊടുവിൽ സെന്‍റ് ഓഫ് നടത്തി എന്ന് മനാഫ് കഴിഞ്ഞ ദിവസം മുറിയിൽ വന്നു പറഞ്ഞു. ഇന്ന് കൃഷ്ണപ്രിയ വിളിച്ചിട്ട് പോലും ഫോണ്‍ എടുത്തില്ല. എന്നാൽ, ഇതിനിടയിൽ ആക്ഷൻ കമ്മിറ്റി ചില നിര്‍ദേശങ്ങളുമായി വന്നു. മനാഫിനെതിരെ പരാതി നല്‍കാൻ എസ്‍പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഞങ്ങൾ അത് ചെയ്തില്ല. ഡ്രഡ്ജറിൽ കയറ്റി അധികൃതര്‍ പറഞ്ഞ കാര്യം കോണ്‍ഫിഡൻഷ്യല്‍ ആയിരുന്നു. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങൾക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഈ സമയത്താണ് ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്താൻ കാലു പിടിച്ചു പറഞ്ഞിരുന്നു. കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹാസ്യ കഥാപത്രം ആക്കരുത്. ഇനി തുടർന്നാൽ നിയമ പരമായി നേരിടും.

വരുന്നത് നെഗറ്റീവ് കമന്റ് മാത്രമാണ്. എല്ലാവരുടെയും സഹായത്തോടെ ആണ് അർജുനെ കൊണ്ടു വന്നത്. ഇപ്പോൾ യുട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. ആക്ഷൻ കമ്മിറ്റി എന്തിനു രൂപീകരിച്ചുവെന്നും ജിതിൻ ചോദിച്ചു. വേണ്ടാത്ത കാര്യത്തിനു ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ പോയി കണ്ടു. നാട്ടിൽ നിന്നും 20 ആളുകൾ വന്നു തിരയണം എന്നായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ ലക്ഷ്യം. ഞങ്ങളുടെ ഭാരം ഒഴിച്ചു വെക്കാൻ ആണ് ഈ വാർത്താ സമ്മേളനം. വിമർശിക്കുന്നവർ വിമർശിച്ചോളു. ഇനി ഒരിക്കലും മാധ്യമങ്ങളെ കാണില്ലെന്നും അര്‍ജുന്‍റെ കുടുംബം പറഞ്ഞു.

kerala

പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ഇന്ന് സമാപിക്കും

രാവിലെ പാലോട് ജംഗ്ഷനില്‍ ജാഥക്ക് നല്‍കിയ വരവേല്‍പ്പും സമ്മേളനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യതു.

Published

on

മലയോര ജനതയുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പുതിയൊരു സമര ചരിത്രം കുറിക്കാന്‍ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ഇന്ന് സമാപിക്കും.വന്യമൃഗ ആക്രമണവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ബഫര്‍ സോണ്‍ വിഷയവും ഉള്‍പ്പെടെ മലയോര മേഖലയുടെ ദുരിതങ്ങളും ദുഃഖങ്ങളും തൊട്ടറിഞ്ഞും അവരുടെ അതിജീവന പോരാട്ടത്തിന് കരുത്ത് പകര്‍ന്നുമാണ് യുഡിഎഫ് ജാഥ മുന്നേറിയത്.

ജനുവരി 25 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ കരുവഞ്ചാലില്‍ നിന്ന് ആരംഭിച്ച ജാഥ തിരുവനന്തപുരം പാറശ്ശാല മണ്ഡലത്തിലെ അമ്പൂരിയില്‍ ഇന്ന് വൈകിട്ട് സമാപിക്കും.

സമാപന സമ്മേളനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും.രാവിലെ പാലോട് ജംഗ്ഷനില്‍ ജാഥക്ക് നല്‍കിയ വരവേല്‍പ്പും സമ്മേളനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യതു. അധ്യക്ഷന്‍ കെ സുധാകരന്‍ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സമാപന സമ്മേളനത്തില്‍ അണിചേരും.

Continue Reading

kerala

കിഫ്ബി ടോൾ; നീക്കം ഒന്നാം പിണറായി സർക്കാരിന്‍റെ നയത്തിന് വിരുദ്ധം

2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Published

on

ഒന്നാം പിണറായി സർക്കാരിൻ്റെ നിലപാടിന് വിരുദ്ധമാണ് കിഫ്ബിയിലെ ടോൾ പിരിവ്. ടോളും യൂസർ ഫീയും കിഫ്ബിയ്ക്കായി പിരിക്കില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാട്. 2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

പത്തനംതിട്ടയിൽ പൊലീസ് അതിക്രമം; ദമ്പതികൾ അടക്കമുള്ള സംഘത്തെ മർദിച്ചതായി പരാതി

ഓടെടാ എന്നു പറഞ്ഞ് ഓടിച്ചിട്ട് തലുകയായിരുന്നുവെന്ന് അടിയേറ്റവർ പറഞ്ഞു.

Published

on

വിവാഹ അനുബന്ധ ചടങ്ങിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ നടുറോഡിൽ പാതിരാത്രി പൊലീസ് ഓടിച്ച് തല്ലിയതായി പരാതി. കഴിഞ്ഞ ദിവസം വിവാഹിതരായ ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന കോട്ടയം സ്വദേശികൾക്കാണ് പത്തനംതിട്ടയിൽവെച്ച് മർദനമേറ്റത്.

ഓടെടാ എന്നു പറഞ്ഞ് ഓടിച്ചിട്ട് തലുകയായിരുന്നുവെന്ന് അടിയേറ്റവർ പറഞ്ഞു. ഇയാളുടെ അനുജത്തിയെയും പൊലീസ് അടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു സഹോദരൻ വട്ടംനിന്നാണ് രക്ഷിച്ചത്. ഇദ്ദേഹത്തിനും പൊതിരെ തല്ലുകിട്ടി. ഇതിനിടെ സഹോദരി മറിഞ്ഞ് വീണ് തോളെല്ല് പൊട്ടി. ഇവരെ ജനറൽ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.

വിവാഹസംഘം സഞ്ചരിച്ച ട്രാവലർ വാഹനത്തിൽ പത്തനംതിട്ടയിൽ ഇറങ്ങാനുള്ളവരും ഉണ്ടായിരുന്നു. ഇതിനാണ് ഇന്നലെ രാത്രി 11മണിയോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വാഹനം നിർത്തിയത്. 20 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.

ഇതിനിടെ കൂട്ടത്തിലുള്ള കുട്ടികൾ മൂത്ര​മൊഴിക്കാൻ ഇറങ്ങി. ഈ സമയത്താണ് പൊലീസ് വാഹനം ചീറിപ്പാഞ്ഞുവന്ന് അകാരണമായി വളഞ്ഞിട്ട് തല്ലിയത്. ഒന്നും ​ചോദിക്കാനോ പറയാനോ നിൽക്കാതെ മർദിക്കുകയായിരുന്നുവെന്ന് അടിയേറ്റവർ പറഞ്ഞു.

തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Continue Reading

Trending