Connect with us

india

‘സുപ്രധാന കാര്യങ്ങള്‍’; ആശുപത്രി വിട്ടതിനു ശേഷം ആദ്യമായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി അമിത് ഷാ

ആശുപത്രിയില്‍ നിന്ന് വന്നതിനു ശേഷം ആദ്യമായാണ് അമിത് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ആഭ്യന്ത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. നിരവധി സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, എന്തൊക്കെയാണ് ഈ വിഷയങ്ങളെന്ന് വ്യക്തമല്ല.

Published

on

ന്യൂഡല്‍ഹി: കോവിഡ് മുക്തനായി ആശുപത്രി വിട്ടതിനു ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെയാണ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തിത്. അസുഖത്തെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ നിന്ന് വന്നതിനു ശേഷം ആദ്യമായാണ് അമിത് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ആഭ്യന്ത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. നിരവധി സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, എന്തൊക്കെയാണ് ഈ വിഷയങ്ങളെന്ന് വ്യക്തമല്ല.

നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18ന് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30 വരെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥത; ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു.

Published

on

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥതക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്‌നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? ഷിംല കരാര്‍ ഉപേക്ഷിച്ചോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്സിലൂടെ ജയറാം രമേശ് ചോദിച്ചത്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.

അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തികള്‍ ശാന്തമാകുന്നു. ഇന്നലെ രാത്രിയോടെ അതിര്‍ത്തികളില്‍ വെടിവെപ്പോ ഡ്രോണ്‍ ആക്രമണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന നിയന്ത്രണങ്ങളും റെഡ് അലര്‍ട്ടും പിന്‍വലിച്ചു.

Continue Reading

india

അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളില്ല; അതിര്‍ത്തികളില്‍ ഇന്ന് സ്ഥിതി ശാന്തം

പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ടും നിയന്ത്രണങ്ങളും പിന്‍വലിച്ചു.

Published

on

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഇന്ന് സ്ഥിതി ശാന്തം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം നടന്നിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ അക്രമസംഭവങ്ങള്‍നടന്നതായി റിപ്പോര്‍ട്ടുകളില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ടും നിയന്ത്രണങ്ങളും പിന്‍വലിച്ചു.

ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളില്‍ ഷോപ്പിയാനിലും കുല്‍ഗാമിലും സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ ഏറെ വൈകിയും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം ഉണ്ടായി. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.

എന്നാല്‍ അമൃത്സറില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ ലൈറ്റുകള്‍ അടച്ച് വീടിനകത്ത് തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിച്ചു. ജില്ലയില്‍ ജാഗ്രത തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

india

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.

Continue Reading

Trending