Connect with us

Culture

ഗാന്ധിമാരെ പ്രണയിച്ച അമേത്തി

Published

on


സക്കീര്‍ താമരശ്ശേരി

അമേത്തിയെ കാവിയണിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മോദിയും കൂട്ടരും. ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികളില്‍ അവകാശവാദമുന്നയിച്ചും ‘ഉദ്ഘാടിച്ചവ’ വീണ്ടും ഉദ്ഘാടനം ചെയ്തും ഒന്നാന്തരം നാടകം. ഇതില്‍ എടുത്തുപറയേണ്ടതാണ് രണ്ടുമാസം മുമ്പ് അമേത്തിയില്‍ മോദി ഉദ്ഘാടനം ചെയ്ത ആയുധ ഫാക്ടറി. നെഹ്‌റു കുടുംബത്തെ എല്ലാക്കാലവും നെഞ്ചേറ്റിയ നാട്ടില്‍ ഇതൊന്നും വിലപ്പോവില്ലെന്നുറപ്പ്. ഉത്തര്‍പ്രദേശിലെ വി.വി. ഐ.പി മണ്ഡലമാണ് അമേത്തി. സഞ്ജയ് ഗാന്ധി മുതല്‍ നാല് ഗാന്ധിമാരെ ഡല്‍ഹിക്കയച്ച മണ്ണ്. പക്ഷെ, ഒരു തവണ വീതം ബി.ജെ.പിയേയും ജനതാ പാര്‍ട്ടിയേയും തുണച്ചു. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിന് എതിരാളികളില്ല ഇവിടെ. 1999 ല്‍ സോണിയാ ഗാന്ധി തുടങ്ങിയ അശ്വമേധം മകന്‍ രാഹൂലിലൂടെ തുടരുകയാണ് കോണ്‍ഗ്രസ്.
രൂപീകൃതമായത് 1967 ല്‍. 67 ലും 71 ലും കോണ്‍ഗ്രസിലെ വിദ്യാധര്‍ ബാജ്‌പേയ് ജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മല്‍സരിച്ചത് സഞ്ജയ് ഗാന്ധി. എന്നാല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങിനോട് തോല്‍ക്കാനായിരുന്നു നിയോഗം. 1980 ല്‍ വീണ്ടും മല്‍സരിച്ച സഞ്ജയ് ജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സഹോദരന്‍ രാജീവ് ഗാന്ധി 1984 ല്‍ തോല്‍പിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയെ. മണ്ഡലം നിലനിര്‍ത്തിപ്പോന്ന രാജീവ് ഗാന്ധി 91 ല്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സതീശ് ശര്‍മ 96 ലും വിജയിച്ചു. 98 ല്‍ സതീശ് ശര്‍മയെ തോല്‍പിച്ച സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തില്‍ ബി.ജെ.പിയുടെ കൊടി നാട്ടി. 1999ല്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ സോണിയാ ഗാന്ധി അമേത്തി തിരിച്ചുപിടിച്ചു. 2004 ല്‍ സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെത്തി. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ 2009 ല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടായി ഭൂരിപക്ഷമുയര്‍ത്തി. എന്നാല്‍ 2014 ല്‍ സ്മൃതി ഇറാനിയിലൂടെ ബി.ജെ.പി കടുത്ത പോരാട്ടം നടത്തി. രാഹുലിന്റെ ഭൂരിപക്ഷം രണ്ടേമൂക്കാല്‍ ലക്ഷത്തോളം ഇടിഞ്ഞ് ഒരു 1,07,903 ആയി. 2009 ല്‍ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം 2014 ആയപ്പോഴേക്കും 47 ശതമാനമായി കുറഞ്ഞു. എസ്.പിയും ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടി എന്നിവയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് വ്യക്തം. ഇത്തവണയും സ്മൃതി ഇറാനി തന്നെ ബി.ജെ.പിയുടെ നേര്‍ച്ചക്കോഴി. എസ്.പി-ബി.എസ്.പി സഖ്യവും ആം ആദ്മിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ രാഹുലിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. മൂന്ന് തവണ അമേത്തിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്നും അങ്കം കുറിച്ചു. രാഹുല്‍ രണ്ടിടത്തും വിജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അമേത്തി ലോക്‌സഭാ മണ്ഡലത്തിന്റെ കീഴില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ടിലോയ്, സലോണ്‍, ജഗദീഷ് പൂര്‍, ഗൗരിഗഞ്ച്, അമേത്തി. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അഞ്ചിടത്തും കോണ്‍ഗ്രസിന് അടിതെറ്റി. നാലു സീറ്റില്‍ ബി.ജെ.പിയും ഒന്നില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു.
2010ല്‍ രാഹുല്‍ തറക്കല്ലിടുകയും ചെറുകിട ആയുധ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്ന ഫാക്ടറിക്കാണ് മോദി കഴിഞ്ഞമാസം വീണ്ടും തറക്കല്ലിട്ടത്. ലക്ഷ്യം വോട്ട് തന്നെ. പക്ഷെ സത്യാവസ്ഥ മറിച്ചാണ്. 2007ല്‍, അന്നത്തെ യു.പി.എ സര്‍ക്കാരാണ് അമേത്തിയിലെ കോര്‍വയില്‍ തോക്കുനിര്‍മാണ ഫാക്ടറിക്കുള്ള നടപടി തുടങ്ങിയത്. 408.01 കോടി രൂപ മുടക്കുമുതലില്‍ പ്രതിരോധ ഉപകരണങ്ങളും ചെറുകിട തോക്കും നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. 2010 ഒക്ടോബറില്‍, എച്ച്.എ.എല്‍ ക്യാംപസില്‍ സ്ഥലം എം.പി രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു. പ്രതിവര്‍ഷം നിശ്ചിത തോതില്‍, സിക്യൂബി കാര്‍ബൈനുകള്‍, ഐ.എന്‍.എസ്.എ.എസ് റൈഫിളുകള്‍, .32 പിസ്റ്റലുകളും റിവോള്‍വറുകളും സ്‌പോര്‍ട്ടിങ് റൈഫിളുകളും അടക്കം നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ഫാക്ടറിയില്‍ വൈകാതെ ചെറുകിട തോക്കുകളുടെ നിര്‍മാണം തുടങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ‘തറക്കല്ലു’മായെത്തി മോദിയും ബി.ജെ.പിയും ഇളിഭ്യരായത്.

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending