Connect with us

News

അമേരിക്കയിൽ ഉഷ്‌ണതരംഗം ; കാട്ടുതീ,വരൾച്ച സാഹചര്യങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം

വടക്കുപടിഞ്ഞാറൻ മേഖലയിൽ പകൽ താപനിലയിൽ പത്തുമുതൽ 20 ഡിഗ്രി വരെ വർദ്ധനവ് ഉണ്ടാകും

Published

on

അമേരിക്കയുടെ മൂന്നിലൊന്ന്‌ ഭാഗവും കനത്ത ഉഷ്ണതരംഗത്തിന്റെ പിടിയിൽ. വരുംദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന്‌ ഫീനക്സിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്‌ നൽകി.. കാട്ടുതീ,വരൾച്ച ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്കെതിരെയും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത്‌ പലയിടങ്ങളിലും റെക്കോഡ്‌ ചൂട്‌ രേഖപ്പെടുത്തുമെന്നാണ്‌ മുന്നറിയിപ്പ്‌. വടക്കുപടിഞ്ഞാറൻ മേഖലയിൽ പകൽ താപനിലയിൽ പത്തുമുതൽ 20 ഡിഗ്രി വരെ വർദ്ധനവ് ഉണ്ടാകും.കലിഫോർണിയ. തെക്കൻ കലിഫോർണിയ, നെവദ, അരിസോണ ടെക്സസ്‌, ഫ്ലോറിഡ തുടങ്ങി വിവിധയിടങ്ങളിലും കനത്ത ചൂടാണ്‌. അനുഭവപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ബിജെപിക്ക് തിരിച്ചടി; കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാര്‍ പ്രതികരിച്ചു.

Published

on

പാലക്കാട് ബിജെപിക്ക് തിരിച്ചടി. കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പി രാംകുമാര്‍ പാര്‍ട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാര്‍ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പി രാംകുമാര്‍ പാര്‍ട്ടി വിടാന്‍ കാരണം.

നേരത്തെ പാലക്കാട് ബിജെപി നേതാവ് കെ പി മണികണ്ഠനും പാര്‍ട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്.

ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സി കൃഷ്ണകുമാര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുന്നുവെന്നും പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.

അതേസമയം ബിജെപി നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വാര്യറെ തിരിച്ചെത്തിക്കാന്‍ ആര്‍എസ്എസിന്റെ ശ്രമം തുടരുകയാണ്. കെ സുരേന്ദ്രനും പാലക്കാട്ടെ സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് വാര്യര്‍ എത്തിയിരുന്നു.

 

Continue Reading

News

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് പുരുഷന്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

വനിതകളുടെ 66 കിലോ വിഭാഗം ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഇമാനെ ഖലീഫ്.

Published

on

പാരീസ് ഒളിംപിക്സില്‍ വനിതകളുടെ 66 കിലോ വിഭാഗം ബോക്സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവായ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് പുരുഷനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. താരം സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ മത്സരത്തില്‍ താരത്തിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇമാനെ ഖലീഫിന് ആന്തരിക വൃഷണങ്ങളും എകസ്വൈ ക്രോമസോമുകളും ഉണ്ടെന്ന പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ആശുപത്രിയിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ആശുപത്രിയിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.

റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തി. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.

2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ ഇമാനെ വിലക്കിയിരുന്നു.

 

 

 

 

 

 

 

 

 

Continue Reading

Money

തിരിച്ചുകയറി ഓഹരി വിപണി

സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു.

Published

on

വ്യാപാരത്തിന്റെ അന്ത്യ ഘട്ടത്തില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തുകയായിരുന്നു.

ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നിക്ഷേപകര്‍ കൂടുതല്‍ വാങ്ങിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി ഓഹരികള്‍ നഷ്ടത്തില്‍ ഓടി.

എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ സെന്‍സെക്സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവില്‍ 940 പോയിന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു.

വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ കണ്ടത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തിരിച്ചുവരുകയായിരുന്നു.

 

 

Continue Reading

Trending