Connect with us

india

ഇന്ത്യയെ വച്ചുള്ള ട്രംപിന്റെ പ്രചാരണം പാഴ്‌വേലയായി; 72% ഇന്ത്യന്‍ വംശജരുടെയും പിന്തുണ ജോ ബൈഡനെന്ന് സര്‍വേ

936 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്ത സര്‍വേയില്‍ സര്‍വേയില്‍ 72 ശതമാനവും ജോ ബൈഡനൊപ്പമാണ്. 22 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍

Published

on

വാഷിംഗ്ടണ്‍: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ടു കിട്ടാനായി ട്രംപ് കളിച്ച കളി ഏറ്റില്ല. 72 ശതമാനം ഇന്ത്യന്‍ വംശജരുടെയും പിന്തുണ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണെന്നാണ് പുതിയ സര്‍വേ ഫലം.

നേരത്തെ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നപ്പോള്‍ എടുത്ത രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ഇറക്കിയിരുന്നു. നരേന്ദ്ര മോദി അമേരിക്കയെ പുകഴ്ത്തി സംസാരിക്കുന്ന വീഡിയോ കൂട്ടിച്ചേര്‍ത്തായിരുന്നു വീഡിയോ. ഇതുവച്ച് ഇന്ത്യന്‍ വംശജരുടെ വോട്ടു നേടാനായിരുന്നു ശ്രമം. രണ്ടു രാജ്യങ്ങളും തമ്മില്‍ മികച്ച സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നു കാണിക്കാനും ഇന്ത്യയുടെ പിന്തുണ ട്രംപിനൊപ്പമാണെന്ന് സ്ഥാപിക്കാനുമായിരുന്നു ഈ തരത്തിലുള്ള പ്രചാരണം. എന്നാല്‍ ആ തന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്നാണ് പുതിയ സര്‍വേ ഫലം കാണിക്കുന്നത്.

936 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്ത സര്‍വേയില്‍ സര്‍വേയില്‍ 72 ശതമാനവും ജോ ബൈഡനൊപ്പമാണ്. 22 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍ ഉള്ളത്. കാര്‍നെഗീ എന്‍ഡോവ്മെന്റ്, പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മോദിക്കെതിരായ ഡെമോക്രാറ്റുകളുടെ വിമര്‍ശനവും ട്രംപ്-മോദി ബന്ധവും ഉയര്‍ത്തിക്കാട്ടി ഇക്കുറി 50 ശതമാനം ഇന്ത്യന്‍ വംശജരും ട്രംപിനെ പിന്തുണയ്ക്കുമെന്നായിരുന്നു റിപബ്ലിക്കന്‍സ് അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം തള്ളുന്നതാണ് സര്‍വ്വേ ഫലം. ഡെമോക്രാറ്റുകളാണ് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും അഭിപ്രായപ്പെട്ടു.

 

india

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു

രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

Published

on

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നിര്‍മാണ ശാലയുടെ കെട്ടിടത്തിലെ നാല് മുറികള്‍ തകര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

india

കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത

Published

on

ചണ്ഡീഗഡ്: കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു. ജസ്ബിര്‍ കൗര്‍, സരബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍ എന്നിവരാണ് മരിച്ചത്.

പഞ്ചാബിലെ ബര്‍ണാലയില്‍ ആണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡുകളിലേക്കുള്ള കാഴ്ച്ച മറക്കും വിധമുണ്ടായ മൂടല്‍ മഞ്ഞാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ഹരിയാനയിലെ തോഹാനയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ബസിലുള്ളവര്‍.

Continue Reading

india

റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി

ബസ്തറിലെ റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട 120 കോടി രൂപ വകയിരുത്തിയ അഴിമതിയെ കുറിച്ച് മുകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

Published

on

ഛത്തീസ്ഗഢില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജാപൂര്‍ ജില്ലയില്‍ ഇന്നലെയാണ് പ്രാദേശിക വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടര്‍ ആയ മുകേഷ് ചന്ദ്രകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി ഒന്നുമുതല്‍ മുകേഷിനെ കാണാതായിരുന്നു. തുടര്‍ന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മുകേഷിന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്.

ബസ്തറിലെ റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട 120 കോടി രൂപ വകയിരുത്തിയ അഴിമതിയെ കുറിച്ച് മുകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് നിര്‍മാണത്തിന്റെ കരാറുകാരനായ കോണ്‍ട്രാക്ടറെ പ്രതിസ്ഥാനത്താക്കിയായിരുന്നു വാര്‍ത്ത നല്‍കിയത്. വാര്‍ത്തക്ക് പിന്നലെ കോണ്‍ട്രാക്ടറെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ കാണാതായത്.

ജനുവരി ഒന്നിന് രാത്രി മുതല്‍ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ യുകേഷ് ചന്ദ്രാകര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. മുകേഷിന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചിഡ് ഓഫ് ആയിരുന്നു. കാണാതാകുന്ന ദിവസം കോണ്‍ട്രാക്ടറുടെ സഹോദരന്‍ റിതേഷ് മുകേഷിനെ കണ്ടതായി യുകേഷ് പൊലീസിനെ അറിയിച്ചു. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സുരേഷ് ചന്ദ്രാകറിന്റെ ലൊക്കാലിറ്റിയിലുള്ള വാട്ടര്‍ ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending