Connect with us

main stories

ആരാകും അമേരിക്കന്‍ പ്രസിഡന്റ് ? ; പ്രവചനങ്ങളില്‍ ബൈഡന്‍ ബഹുദൂരം മുന്നില്‍

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ദൂരമുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. റെക്കോഡ് പോളിങ്ങ് ആണെന്നാണ് സൂചന

Published

on

വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് അമേരിക്കയിലേക്കാണ്. വീണ്ടും അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് എത്തുമോ, അല്ലെങ്കില്‍ ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ദൂരമുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. റെക്കോഡ് പോളിങ്ങ് ആണെന്നാണ് സൂചന

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും 77കാരനുമായ ബൈഡന്‍, ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം വൈസ് പ്രസിഡന്റ് ആയിരുന്നു. ട്രംപിനെ തറപറ്റിക്കാന്‍ ബൈഡന് സാധിക്കുമെന്ന പ്രവചനം നിലനില്‍ക്കുന്നുണ്ട്.

വൈറ്റ് ഹൗസില്‍ രണ്ടാമൂഴം അല്ലാതെ മറ്റൊന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന് മുന്നിലില്ല. കമല ഹാരിസാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. മൈക്ക് പെന്‍സാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഇലക്ടറല്‍ കോളേജിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ വേണ്ടത്. സര്‍വേ ഫലങ്ങള്‍ പലതും ബൈഡന് മേല്‍ക്കൈ പ്രവചിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കിടെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. ഔദ്യോഗികമായ തിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണെങ്കിലും ഏര്‍ളി വോട്ടിങ് സംവിധാനം ഉപയോഗിച്ച് ഇതിനോടകം പത്തുകോടി അമേരിക്കക്കാര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷി

സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

Published

on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യം പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹരജി നല്‍കിയത്.

കേസിനെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും താന്‍ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിന്‍ ദാസിന്റെ ഹരജി.

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്നാണ് സച്ചിനെതിരെ ചുമത്തിയിരുന്ന വകുപ്പ്.

 

Continue Reading

kerala

തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍; കിട്ടേണ്ടത് 6143 കോടി, അനുവദിച്ചത് 211 കോടി

തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട 6143 കോടി രൂപയിൽ 211 കോടി മാത്രം അനുവദിച്ച് മേനി നടിച്ച് ധനമന്ത്രി.

Published

on

തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട 6143 കോടി രൂപയിൽ 211 കോടി മാത്രം അനുവദിച്ച് മേനി നടിച്ച് ധനമന്ത്രി. തദ്ദേശ സ്ഥാപനങ്ങൾക്ക് ഏതോ പുതിയ ഫണ്ട് അനുവദിച്ചു എന്ന രീതിയിലാണ് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർബന്ധമായും ഓരോ മാസവും അനുവദിക്കേണ്ട ജനറൽ പർപ്പസ് ഗ്രാന്റിന്റെ സെപ്തംബർ മാസത്തെ വിഹിതം മാത്രമാണ് ഈ 211 കോടി. സെപ്റ്റംബർ ആദ്യവാരം തദ്ദേശസ്ഥാപനങ്ങൾക്ക് അവകാശമായി ലഭിക്കേണ്ട വിഹിതം രണ്ടുമാസം വൈകി നൽകി എന്ന് മാത്രം. ഈ വർഷത്തെ രണ്ട് ഗഡുക്കൾക്ക് പുറമേ കഴിഞ്ഞ വർഷത്തെ മൂന്ന് ഗഡുക്കളും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിന് പുറമെ ജൂലൈയിൽ അനുവദിക്കേണ്ട സാധാരണ വിഹിതമായ 2582 കോടിയും കഴിഞ്ഞവർഷം അനുവദിക്കാൻ ബാക്കിയുള്ള 2928 കോടി രൂപയും ഇതുവരെ സർക്കാർ അനുവദിച്ചിട്ടില്ല. ഇതെല്ലാം ചേർത്ത് 6143 കൂടി അനുവദിക്കേണ്ട സ്ഥാനത്ത് വെറും 211 കോടി അനുവദിച്ചു എന്ന് മാത്രം. ഇത്രമേൽ തദ്ദേശസ്ഥാപനങ്ങളുടെ പണം കവർന്നെടുത്ത ഒരു സർക്കാർ കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ പ്രാദേശിക സാധാരണ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. വാസ്തവത്തിൽ, സർക്കാരിന്റെ സാമ്പത്തിക കുരുക്കിൽ വഴിമുട്ടി നിൽക്കുന്ന തദ്ദേശഭരണകൂടങ്ങളെ പരിഹസിക്കുകയാണ് സർക്കാർ.

Continue Reading

kerala

കേരളോത്സവം പ്രഹസനമാക്കി; സര്‍ക്കാര്‍ യുവപ്രതിഭകളെ അപമാനിക്കുന്നു: എല്‍.ജി.എം.എല്‍

മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.

Published

on

മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ യുവജനങ്ങളുടെ കലാകായിക ശേഷി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് ശ്രമിക്കുന്നത്. കേരളോത്സവം നവംബർ 15ന് ആരംഭിക്കണമെന്ന് ഉത്തരവ് ഇറക്കുന്നത് നവംബർ 11ന് മാത്രമാണ്.

സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലോ ജൂൺ മാസത്തിലെങ്കിലുമോ കേരളോത്സവം സംബന്ധിച്ച കലണ്ടറും മാർഗ്ഗരേഖയും യുവജനക്ഷേമബോർഡിന് പുറത്തിറക്കാവുന്നതേയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ കുറച്ച് വർഷങ്ങളായി ബോർഡ് കടുത്ത അനാസ്ഥയാണ് നടത്തുന്നത്. ജനുവരി ആദ്യത്തിൽ ദേശീയ യുവജനോത്സവം നടക്കുന്നതിനാൽ അതിനു മുമ്പായി പ്രഹസനമായി കേരളോത്സവം നടത്തുന്നതിനുള്ള നീക്കം മാത്രമാണ് ഇപ്പോഴത്തേത്. നവംബർ 11ന് ഉത്തരവ് ഇറങ്ങിയശേഷം ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനം എടുക്കുകയും സംഘാടകസമിതി രൂപീകരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും വേണം. വെറും രണ്ടാഴ്ചകൊണ്ട് ഈ പ്രവർത്തനങ്ങൾ നടത്താൻ ഗ്രാമപഞ്ചായത്തുകളെ നിർബന്ധിക്കുകയാണ് യുവജനക്ഷേമ ബോർഡ്.

അഞ്ച് ജില്ലകളിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യം പോലും ബോർഡ് പരിഗണിച്ചിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നീട്ടി നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുവയുവ പ്രതിഭകൾക്ക് മികച്ച അവസരം ഒരുക്കേണ്ട യുവജനക്ഷേമ ബോർഡ് അവയെ തല്ലിക്കൊടുത്താനും തദ്ദേശസ്ഥാപനങ്ങളെ വട്ടം കറക്കാനുമാണ് ശ്രമിക്കുന്നത്. മാർഗ്ഗരേഖ പുറത്തിറങ്ങാത്തതിനെ തുടർന്ന് സെപ്റ്റംബർ മുതൽ എൽ ജി എം എൽ ഉൾപ്പെടെയുള്ള സംഘടനകൾ ബോർഡിനെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഡിസംബറിൽ നടക്കേണ്ട സംസ്ഥാന കേരളോത്സവം കഴിഞ്ഞവർഷം മാർച്ചിൽ കുറഞ്ഞ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.

തദ്ദേശസ്ഥാപനങ്ങൾക്ക് കേരളോത്സവ സംഘാടനത്തിന് യുവജനക്ഷേമ ബോർഡ് അനുവദിക്കുന്ന വിഹിതവും ബോർഡിന് കീഴിൽ തദ്ദേശസ്ഥാപന തലങ്ങളിൽ പ്രവർത്തിച്ചിരുന്ന യൂത്ത് കോഡിനേറ്റർമാരെയും ഇപ്പോൾ നിർത്തലാക്കി ഇരിക്കുകയാണ്. ഒരുകാലത്ത് കേരളത്തിലെ യുവ പ്രതിഭകൾ ആഘോഷമാക്കിയിരുന്ന കേരളോത്സവത്തെ തകർക്കുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കാത്ത യുവജന ക്ഷേമ ബോർഡിനെ സർക്കാർ പിരിച്ചുവിടണമെന്നും സർക്കാറാണ് തടസ്സമെങ്കിൽ ബോർഡ് വൈസ് ചെയർമാൻ അത് വ്യക്തമാക്കണമെന്നും എൽ.ജി എം എൽ ആവശ്യപ്പെട്ടു.

Continue Reading

Trending