Connect with us

india

‘വഖഫ് നിയമ ഭേദഗതി അദാനിക്ക് ഭൂമി കൈമാറാൻ വേണ്ടി’; ​കേന്ദ്ര സർക്കാറിനെതിരെ ശിവസേന യുവനേതാവ്

‘മഹാ വികാസ് അഗാഡി സർക്കാർ അധികാരത്തിൽ വന്നാൽ അദാനിക്ക് നൽകിയ കരാർ റദ്ദാക്കും’

Published

on

വഖഫ് ഭൂമികൾ വ്യവസായി ഗൗതം അദാനിക്ക് കൈമാറാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് ശിവസേന ഉദ്ധവ് താക്കറെ യുവനേതാവ് ആദിത്യ താക്കറെ. മുംബൈ ധാരാവിയിൽ നടന്ന ധാരാവി ബച്ചാവോ ആ​ന്ദോളൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ധാരാവി നിവാസിയെയും ഇവിടെനിന്ന് നിർബന്ധിപ്പിച്ച് വിട്ടുപോകാൻ അനുവദിക്കില്ലെന്നും അവർക്ക് വേണ്ട സംരക്ഷണങ്ങൾ നൽകുമെന്നും ​ആദിത്യ താക്കശറ പറഞ്ഞു. ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ അദാനിയുടെ കമ്പനിക്കാണ് മഹാരാഷ്ട്ര സർക്കാർ നൽകിയിട്ടുള്ളത്.

മഹാ വികാസ് അഗാഡി സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ അദാനിക്ക് നൽകിയ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കുമെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഓരോ കുടുംബത്തിനും 500 ചതരുശ്ര അടി വിസ്തീർണമുള്ള വീട് നൽകും. അദാനിയാണ് മോദിയുടെയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയുടെയും യജമാനനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ വ്യവസായി ഗൗതം അദാനിയുടെ കമ്പനിക്ക് നൽകിയ ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും നേരത്തേ വ്യക്തമാക്കിയിരുന്നു. ധാരാവി നിവാസികളെയും കച്ചവട സ്ഥാപനങ്ങളെയും പിഴുതുമാറ്റി​ല്ലെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു.

ധാരാവിയിലെ നിവാസികൾക്ക് ആ പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടെങ്കിലും നൽകണം. എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കാത്തതെന്ന് സർക്കാർ ഉടൻ മറുപടി നൽകണം. മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാൻ തങ്ങൾ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ധാരാവി. ഇവിടം പുനർവികസിപ്പിക്കാൻ നൽകിയ കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത പല ഇളവുകളും അദാനിക്ക് നൽകിയിട്ടുണ്ട്. ഞങ്ങൾ അധിക ഇളവുകൾ നൽകില്ല. ധാരാവിയിൽ താമസിക്കുന്ന ജനങ്ങൾക്ക് നല്ലതെന്താണെന്ന് നോക്കി അത് ചെയ്യും. അല്ലാത്തപക്ഷം പുതിയ ടെൻഡർ നൽകുമെന്നും താക്കറെ പറഞ്ഞു.

ധാരാവിയിലെ ഓരോ വീടിനും അധികൃതർ നമ്പർ നൽകുന്നുണ്ട്. ധാരാവി നിവാസികളെ യോഗ്യതയുടെയും അയോഗ്യതയുടെയും കെണിൽ അകപ്പെടുത്താനും തുടർന്ന് അവരെ ആട്ടിയോടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധാരവിയിലുള്ളവരെ മറ്റു സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനായി സർക്കാർ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരത്തിൽ 20 സ്ഥലങ്ങൾ സർക്കാർ വാങ്ങിയിട്ടുണ്ട്. മാറ്റിത്താമസിപ്പിക്കുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ഇത് നഗരത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ധാരാവി പുനർവികസന പദ്ധതി ഇൻഡ്യാ സഖ്യത്തിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു. ധാരാവി ഉൾ​ക്കൊള്ളുന്ന മണ്ഡലത്തിൽ ശിവസേന (യു.ബി.ടി) സ്ഥാനാർഥിയാണ് വിജയിച്ചത്. ധാരാവി നിയമസഭാ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം തന്നെ നേടിയിരുന്നു. ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ 2022 നവംബറിലാണ് അദാനി ​പ്രോപ്പർട്ടീസിന് നൽകിയത്. ഡി.എൽ.എഫും നമാൻ ഡെവലപ്പേഴ്സുമാണ് ലേലത്തിൽ പ​ങ്കെടുത്ത മറ്റു കമ്പനികൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോ​ക്സോ കേ​സ്; യെ​ദി​യൂ​ര​പ്പ​ക്കെ​തി​രാ​യ കോ​ട​തി സ​മ​ൻ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി

ശ​നി​യാ​ഴ്ച യെ​ദി​യൂ​ര​പ്പ​യും മ​റ്റു മൂ​ന്ന് പ്ര​തി​ക​ളും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്ര​ത്യേ​ക കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Published

on

ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം (പോ​ക്സോ) നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ ചോ​ദ്യം ചെ​യ്യാ​ൻ പ്ര​ത്യേ​ക കോ​ട​തി​യു​ടെ സ​മ​ൻ​സ് ഉ​ത്ത​ര​വ് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്തു. ശ​നി​യാ​ഴ്ച യെ​ദി​യൂ​ര​പ്പ​യും മ​റ്റു മൂ​ന്ന് പ്ര​തി​ക​ളും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്ര​ത്യേ​ക കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് (സി.​ഐ.​ഡി) സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ​മ​ൻ​സ് അ​യ​ച്ച​ത്. നേ​ര​ത്തേ​യു​ള്ള കോ​ഗ്നി​സ​ൻ​സ് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി പ്ര​ത്യേ​ക കോ​ട​തി​യോ​ട് പു​തി​യ​ത് പാ​സാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച ഹൈ​കോ​ട​തി​യു​ടെ സ​മീ​പ​കാ​ല തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണി​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ യെ​ദി​യൂ​ര​പ്പ ത​ന്റെ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് 17കാ​രി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. 2024 മാ​ർ​ച്ച് 14ന് ​സ​ദാ​ശി​വ​ന​ഗ​ർ പൊ​ലീ​സ് എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്ന് കേ​സ് സി.​ഐ.​ഡി​ക്ക് കൈ​മാ​റി. പി​ന്നീ​ട് അ​വ​ർ എ​ഫ്‌.​ഐ.​ആ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ പള്ളിക്ക് നേരെ അതിക്രമം; ചുമരില്‍ ‘ജയ് ശ്രീറാം’ എഴുതി; ടാര്‍പോളിന്‍ മൂടിയിട്ടും രക്ഷയില്ല

സംസ്ഥാനത്ത് ഹോളി ഘോഷയാത്രകള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവങ്ങള്‍ പുറത്തുവരുന്നത്.

Published

on

ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുും, ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ പള്ളികള്‍ നേരെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. സംഭലിലെ ഒരു പള്ളിയുടെ ചുരില്‍ ജയ് ശ്രീ റാം എന്നെഴുതിയതിന് പുറമെ ടാര്‍പോളിന്‍ കൊണ്ട് മൂടിയ മറ്റൊരു പള്ളിയില്‍ നിറം പൂശാനും ശ്രമമുണ്ടായി. സംസ്ഥാനത്ത് ഹോളി ഘോഷയാത്രകള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവങ്ങള്‍ പുറത്തുവരുന്നത്.

സംഭല്‍ ജില്ലയിലെ ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് ‘ജയ് ശ്രീറാം’ എഴുതിയതെന്നാണ് ആരോപണം. സംഭവത്തില്‍ വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവര്‍ക്കെതിരെ പള്ളി കമ്മിറ്റി ഹയാത്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അലിഗഢ്, അബ്ദുള്‍ കരീം ചൗക്കിലെ അബ്ദുള്‍ കരീം മസ്ജിദിന് പുറത്താണ് ഹോളി ആഘോഷിക്കുന്നതിനിടെ, ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ചായം പൂശാന്‍ ശ്രമിച്ചത്. ഇതിന് പുറമെ മസ്ജിദിന് മുമ്പില്‍ നിന്ന് ജനക്കൂട്ടം പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ച് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹോളി ആഘോഷങ്ങള്‍ക്കും മുന്നോടിയായി സംഭലില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു ആരാധനാലയങ്ങളും ആഘോഷ മേഖലകളും നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വിന്യസിക്കുകയും 100 പള്ളികളോളം ടാര്‍പോളിന്‍ കൊണ്ട് മൂടുകയും ചെയ്തിരുന്നു.

ഹോളി ആഘോഷങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടിയെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ആഘോഷ വേളകളില്‍ പള്ളികളില്‍ നിറങ്ങളാവുന്നത് തടയാന്‍ മതനേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചത്.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഹോളി ആഘോഷത്തിനിടെ പലപ്പോഴും അനിയന്ത്രിതമായ പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും അതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു.

ഷാജഹാന്‍പൂരിലെ ജൂട്ടാ മാര്‍ ഹോളി എന്ന ആഘോത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഘോഷയാത്ര നടത്താറുണ്ട്. ഇതിനിടയില്‍ പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി നിറം തെറിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ടാര്‍പോളിന്‍ കെട്ടുന്നതിലൂടെ നികത്താന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

india

മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയം

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും.

Published

on

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും. കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.

ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്ന് അത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

Continue Reading

Trending