Connect with us

kerala

മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി ആംബുലന്‍സ് ഡ്രൈവര്‍

പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.

Published

on

നിയമലംഘനം നടത്തി മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ പ്രതിയാക്കിയതിനെതിരെ ആംബുലന്‍സ് ഡ്രൈവറും സംഘടനയും നിയമ നടപടിക്ക്. പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. എഫ്‌ഐആറിന്റെ കോപ്പി ആവശ്യപ്പെട്ട് അഭിഭാഷകന്‍ പൊലീസിനെ സമീപിച്ചു.

പിന്തുണയുമായി ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നീ ആംബുലന്‍സ് സംഘടനകളും രംഗത്തുണ്ട്. പൊലീസ് പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് തകര്‍ത്തതിനു പുറമേ ഡ്രൈവറിനും രോഗിക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റു.

പൊലീസ് ഡ്രൈവര്‍ക്കു പുറമേ ആംബുലന്‍സ് ഡ്രൈവറെയും പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കാതിരിക്കാനാണു നടപടിയെന്നു നിയമ വിദഗ്ധര്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്ക് എതിരെ എടുത്ത കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. കോടതി എഫ്‌ഐആര്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നാണ് ആശങ്ക. ഇതെത്തുടര്‍ന്ന് തുടര്‍നടപടികളും മന്ദഗതിയിലാണ്.

കേസുമായി ബന്ധപ്പെട്ട് മൊഴികള്‍ വിശദമായി രേഖപ്പെടുത്തി തുടങ്ങിയിട്ടില്ല. ഇന്നലെയാണ് സ്ഥലത്തെത്തി മഹസര്‍ തയാറാക്കിയത്. ഇതിനിടെ സാക്ഷികളെയും കേസുമായി ബന്ധപ്പെട്ടവരെയും സ്വാധീനിക്കാന്‍ പൊലീസ് സഹായത്തോടെ ചില രാഷ്ട്രീയ ഇടപെടലുകള്‍ ആരംഭിച്ചതായാണ് വിവരം.

ആംബുലന്‍സ് ഡ്രൈവര്‍ നിതിനു നീതി ഉറപ്പാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സംസ്ഥാന പ്രസിഡന്റ് ഫിറോസ് എടപ്പാള്‍ പറഞ്ഞു. നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ജോസും പറഞ്ഞു.

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബർ 13 മുതൽ 20 വരെ

അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും

Published

on

തി​രു​വ​ന​ന്ത​പു​രം: 29ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഡി​സം​ബ​ർ 13 മു​ത​ൽ 20 വ​രെ 15 തി​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കും. 180 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ളം സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ 14 സി​നി​മ​ക​ളാ​ണു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഫെ​സ്റ്റി​വ​ൽ പ്ര​സി​ഡ​ന്റു​മാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​യി. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്​​ക​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും. 15,000 പ്ര​തി​നി​ധി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗം, ലോ​ക സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ നൗ, ​മ​ല​യാ​ളം സി​നി​മ ടു​ഡേ, ക​ൺ​ട്രി ഫോ​ക്ക​സ്, ഹോ​മേ​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ, ഓ​പ​ൺ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, അ​ര​വി​ന്ദ​ൻ സ്മാ​ര​ക​പ്ര​ഭാ​ഷ​ണം, മാ​സ്റ്റ​ർ ക്ലാ​സ്, പാ​ന​ൽ ച​ർ​ച്ച, എ​ക്‌​സി​ബി​ഷ​ൻ എ​ന്നി​വ​യും ന​ട​ക്കും. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ലോ​ഗോ ച​ട​ങ്ങി​ൽ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Continue Reading

Trending