Connect with us

india

അങ്ങനെ വിട്ടു കൊടുക്കില്ല; അംബാനിക്കെതിരെ കോടതി കയറി ആമസോണ്‍

തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്‌സ് ഭീമനായ ആമസോണ്‍. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര ഇടം സ്വന്തമാക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ തയാറെടുപ്പിനിടെ അതിരുവിട്ട നീക്കത്തെ ചോദ്യംചെയ്ത ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍. ഇന്ത്യയിലെ റീട്ടെയില്‍ ഫാഷന്‍ വില്‍പ്പനാ രംഗത്ത് നല്ല സാന്നിധ്യമുള്ള ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ റിലയന്‍സിന് വിറ്റ നടപടിയെ ചോദ്യം ചെയ്താണ് ആമസോണ്‍ രംഗത്തെത്തിയത്.

തങ്ങളുടെ കീഴിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ അറിവില്ലാതെ കരാറുണ്ടാക്കിയതാണ് ആമസോണിനെ ചൊടിപ്പിച്ചത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഈ ഇടപാട് നടത്താനാവില്ലെന്നാണ് വാദിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ നടപടിയെ ചോദ്യം ചെയ്താണ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. ആമസോണ്‍ അയച്ച നോട്ടീസിന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇതിയെന്ത് മറുപടി നല്‍കുമെന്നും തര്‍ക്കം കോടതി കയറുമോയെന്നും കാത്തിരുന്ന് കാണാം.

ഫ്യൂച്ചേഴ്സ് കൂപ്പണ്‍സ് എന്ന കമ്പനിയുടെ 49 ശതമാനം ഓഹരി നേരത്തെ തന്നെ ആമസോണ്‍ വാങ്ങിച്ചിരുന്നു. ഈ കമ്പനിക്ക് ഫ്യൂച്ചേഴ്സ് റീട്ടെയിലില്‍ 7.3 ശതമാനം ഓഹരിയുണ്ട്. എന്നാല്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏതാനും മാസം മുമ്പാണ് അംബാനി ഏറ്റെടുത്തത്. എന്നാല്‍ അംബാനിയുടെ കമ്പനിയുമായി നടത്തിയ ഇടപാട് തങ്ങളുമായി നേരത്തെ ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണെന്നു കാണിച്ച് ആമസോണ്‍ ഇപ്പോള്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.

തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്‌സ് ഭീമനായ ആമസോണ്‍. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമാണ് ആമസോണിന്റെ നോട്ടീസ്. ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിയാനി ആദ്യം സമീപിച്ചത് ആമസോണിനെയായിരുന്നുവെന്നും എന്നാല്‍, ആമസോണ്‍ ഇതില്‍ വിമുഖത അറിയിച്ചതോടെയാണ് കമ്പനി റിലയന്‍സിനെ ബന്ധപ്പെട്ടതെന്നുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 29 നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ റീട്ടെയ്ല്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ് ബിസിനസുകള്‍ ഏറ്റെടുക്കുന്നതായി റിലയന്‍സ് പ്രഖ്യാപിച്ചത്. 24713 കോടി രൂപയുടേതായിരുന്നു ഇടപാട്. ആഗസ്റ്റില്‍ നടന്ന ഇടപാടിന്റെ പേരില്‍ ആമസോണ്‍ സെപ്തംബറും പിന്നിട്ട് ഒക്ടോബറില്‍ നോട്ടീസ് അയച്ചത് എന്തുകൊണ്ടാണെന്നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന് മനസിലാകാത്തത്.

2019 ഡിസംബറിലാണ് ആമസോണ്‍ കമ്പനി ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡ് എന്ന പ്രൊമോട്ടര്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്. 1430 കോടി രൂപയ്ക്കായിരുന്നു 49 ശതമാനം ഓഹരി വില്‍പന. ഫ്യൂചര്‍ ഗ്രൂപ്പ്-റിലയന്‍സ് ബന്ധം ഉടലെടുത്തതോടെ ആമസോണിന് 193 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇതേക്കുറിച്ച് അമേരിക്കയിലെ ഓഹരി ഉടമകള്‍ ചോദിക്കുമെന്നതിനാലാണ് ഇപ്പോള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ കേസുമായി മുന്നോട്ട് പോകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഫ്യൂച്ചര്‍ റീട്ടെയിലിന് പലചരക്കു വില്‍പ്പനാ സ്ഥാപനമായ ബിഗ് ബസാര്‍ അടക്കം ഇന്ത്യയൊട്ടാകെയായി 1500 സ്റ്റോറുകളുണ്ട്. ആമസോണ്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പുമായി എത്തിച്ചേര്‍ന്നിരുന്ന കരാര്‍ പ്രകാരം, ഫ്യൂച്ചര്‍ റീട്ടെയില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കു വേണ്ടെങ്കില്‍ മാത്രം വില്‍ക്കുക എന്നും, തങ്ങളോട് ഏറ്റുമുട്ടില്ലെന്നുമായിരുന്നു ധാരണ. ആമസോണ്‍ അയച്ച നോട്ടീസില്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ, കമ്പനി ഇത്തരത്തിലൊരു വക്കീല്‍ നോട്ടിസ് അയച്ചതായി ആമസോണ്‍ വക്താവ് റിപ്പോര്‍ട്ടര്‍മാരോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് സംഭവത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

 

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

india

വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്‌നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു.

വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

 

Continue Reading

Cricket

ഇഷാൻ കിഷന് സെഞ്ചുറി, ഹൈദരാബാദിന് ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍; രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം

Published

on

ഹൈദരാബാദ്: ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാനെതിരെ 286 റൺസിന്റെ റെക്കോർഡ് സ്‌കോർ പടുത്തുയർത്തി തുടക്കം ഗംഭീരമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ സെഞ്ച്വറിയുമായി(106) പുറത്താകാതെ നിന്നു. 47 പന്തിൽ 11 ഫോറും ആറ് സിക്‌സറും സഹിതമാണ് യുവതാരം 106 റൺസുമായി ഓറഞ്ച് ഓർമിയിലേക്കുള്ള വരവ് അവിസ്മരണീയമാക്കിയത്. അർധ സെഞ്ച്വറിയുമായി(31 പന്തിൽ 67) ട്രാവിസ് ഹെഡും മികച്ച പിന്തുണ നൽകി. ഹെന്റിച് ക്ലാസൻ(14 പന്തിൽ 34), നിതീഷ് കുമാർ റെഡ്ഡി(15 പന്തിൽ 30) എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി.

20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 45 പന്തിലാണ് സെഞ്ചുറി നേട്ടം. ഇഷാന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്. ഇഷാൻ കിഷൻ പുറത്താകാതെ 106 റൺസ് നേടി. 47 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് ഇഷാന്റെ സെഞ്ചുറി. 67 റൺസ് എടുത്ത ട്രാവിസ് ഹെഡും തിളങ്ങി. തുഷാർ ദേശ് പാണ്ഡെ മൂന്നും മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.

രാജസ്ഥാന്റെ ബോളർ ആർച്ചർക്ക് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ. നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 76 റൺസ്. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.

Continue Reading

Trending