ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്‌ലറും പാട്ടുകളും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീം സിനിമ എന്നതുകൊണ്ട് കൊണ്ട് ആരാണ് വരത്തന്‍, എവിടുന്നാണ് അയാള്‍ വരുന്നത് തുടങ്ങിയ ആകാംഷകളുമായാണ് പ്രേക്ഷകര്‍ നോക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വരത്തനെ കുറിച്ച് ചന്ദ്രിക ഓണ്‍ലൈനുമായി സംസാരിക്കുന്നു.
അത്രക്ക് രഹസ്യമായാണോ സിനിമ?
അമല്‍ നീരദ് -മമ്മൂട്ടി ടീമിന്റെ ബിലാലും ഫഹദ് ഫാസില്‍ -അന്‍വര്‍ റഷീദ് ടീമിന്റെ ട്രാന്‍സിനുമായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയില്‍ പെട്ടന്നാണ് വരത്തന്റെ വരവുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് വരത്തന്‍ വളരെ രഹസ്യമായി ചിത്രീകരിച്ച ഒരു സിനിമപോലെയാണ് തോന്നുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.
ബിഗ്ബി അനൗണ്‍സ് ചെയ്ത ശേഷം ചെറിയൊരു കഥയില്‍ പെട്ടന്നുണ്ടായ ഒരു സിനിമയാണ് വരത്തന്‍. ട്രാന്‍സിനിടയില്‍ ഫഹദിന്റ ഡേറ്റും ഒത്തുവന്നപ്പോള്‍ സിനിമ ചെയ്യാന്‍ തീരുമാനമാവുകയായിരുന്നു. സിനിമ രഹസ്യമാക്കിവെച്ചതല്ല. പെട്ടെന്ന് തുടങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ പ്രീപ്രൊഡക്ഷന് അതികം സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് പുറത്തറിയുമ്പഴേക്കും ഷൂട്ടിങും മറ്റും എല്ലാം കഴിഞ്ഞിരുന്നു.
ആരാണ് വരത്തന്‍?
നമ്മളില്‍പെടാത്ത പുറത്ത് നിന്ന് വന്ന ഒരാള്‍ ആണ് വരത്തന്‍. ഔട്ട് സൈഡര്‍, ഒരു അണ്‍ഇന്‍വൈറ്റഡ് ഗസ്റ്റ്. അങ്ങനെ ഉള്ള ഒരാളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് വരത്തന്‍. അയാള്‍ തന്നെയാണ് സിനമിയിലെ മുഖ്യ കഥാപാത്രവും. പുറത്ത് നിന്ന് ഒരാള്‍ നമ്മുടെ നാട്ടില്‍ വന്നു കൂടുമ്പോള്‍ ഓന്‍ വരത്തനാണല്ലോ എന്ന് പറഞ്ഞു നാട്ടുകാര്‍ സൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ ഉടലെടുക്കുന്നു ഒരു കഥയാണ് വരത്തന്‍.
ഒരു അമല്‍ നീരദ് പടം?
ബിഗ്ബി, ഗാങ്‌സ്റ്റര്‍ പോലെ പ്രേക്ഷകര്‍ കണ്ട ഒരു അമല്‍ നീരദ് പടമായിരിക്കില്ല വരത്തന്‍. വരത്തനെ മറ്റൊരു അമല്‍ ചിത്രം എന്നുതന്നെ പറയാം. ഒരു ചെറിയ സംഭവത്തില്‍ ഒരുങ്ങുന്ന കുറച്ചു വ്യത്യസ്തതയൊക്കെയുള്ള ഒരു സിനിമ.
രണ്ടു പേര്‍ ചേര്‍ന്നുള്ള കഥ, അമല്‍ നീരദിന്റെ സംവിധാനം?
കഥയെഴുത്തില്‍ പുതുമുഖങ്ങളായ ഷറഫു-സുഹാസ് ടീമാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഈ കാലഘട്ടത്തില്‍ ഏതു നാട്ടിലും നടക്കാന്‍ സാധ്യതയുള്ള ഒരു ഇന്‍സിഡന്റും അതിനോട് അനുബന്ധമായ ചില സംഭവങ്ങളുമാണ് ചിത്രത്തില്‍. എന്നാല്‍ കഥക്ക് വേണ്ടി ഒരുങ്ങിയ ഒരു ഭ്രമാണ്ഡ ചിത്രവുമല്ല. ഒരു ചെറിയ കഥ, അത് അമല്‍ നീരദ് ടച്ചിലൂടെ സിനിമയാവുന്നു. അത്ര വലിയ സംഭവങ്ങളൊന്നും ഇല്ലാത്ത തീര്‍ത്ത ഒരു ചെറിയ പടം, അതാണ് വരത്തന്‍.
ഫഹദ് ഫാസില്‍ ഒരു വെല്ലുവിളിയാണോ?
കാര്‍ബണ് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സിനിമയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ശേഷം പുറത്തിറങ്ങുന്ന സിനിമയാണ് വരത്തന്‍. ഫഹദും നായിക റോളില്‍ ഐശ്യര്യയും സിനിമയില്‍ കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം.
കൊട്ടിക്കലാശവും കഴിഞ്ഞ് പാലക്കാട് നാളെ വിധിയെഴുതുകയാണ്. കാടടക്കിയുള്ള പ്രചരണങ്ങള്‍ക്കും സംഭവബഹുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കുമൊടുവില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തുന്ന ജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വികാരം വര്‍ഗീയതയോടും ദുര്‍ഭരണത്തോടുമുള്ള അടങ്ങാത്ത വിരോധമാണെന്നത് സംശയങ്ങള്‍ക്കതീതമായ തെളിയിക്കപ്പെട്ടതാണ്. ഫാസിസ്റ്റ് സമീപനങ്ങള്‍ കൊണ്ടും അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ടും ജനങ്ങളില്‍ന്നിന്ന് ഒറ്റപ്പെട്ടുപോയ രണ്ടുകക്ഷികള്‍ പരസ്യമായി ബാന്ധവത്തിലേര്‍പ്പെടുന്നതിനും പാലക്കാടിന് സാക്ഷ്യം വഹിക്കേണ്ടിവന്നിരിക്കുകയാണ്. അവിശുദ്ധ ബാന്ധവത്തേയും അധാര്‍മിക നീക്കങ്ങളെയും കൃത്യമായി പ്രതിരോധിച്ച യു.ഡി.എഫ് തുടക്കം മുതല്‍ ഒടുക്കംവരെ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തുകയും അത് തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ്. മണ്ഡലത്തില്‍ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രിയമായുള്ള മുന്‍തൂക്കത്തിനുമപ്പുറം ദുര്‍ഭരണത്തിനും വര്‍ഗിയക്കുമെതിരെയുള്ള വികാരവും കൂടിച്ചേരു മ്പോള്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ വിജയത്തിന് തിളക്ക മേറയായിരിക്കും.
വിദ്വേഷവും വിഭാഗീയതയും മാത്രം കൈമുതലായുള്ള ബി.ജെ.പിക്ക് തുടക്കത്തില്‍ തന്നെയുണ്ടായ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പോലും സാധിക്കുകയുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആരംഭിച്ച പാളയത്തിലെ പട നേതാക്കള്‍തന്നെ പരസ്യമായി ഏറ്റുമുട്ടലിലെത്തിച്ചേരുക യായിരുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ പാര്‍ട്ടി നേതത്വത്തിന്റെ ബന്ധം മുന്‍നേതാവ് തന്നെ വിളിച്ചുപറഞ്ഞത് പ്രചരണ രംഗത്ത് കനത്ത തിരിച്ചടി സമ്മാനിച്ചപ്പോള്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം പാര്‍ട്ടിവിടുകയും യു.ഡി.എഫ് പാളയത്തിലേക്ക് കടന്നുവരികയും ചെയ്തത് അവരുടെ തകര്‍ച്ച പൂര്‍ണമാക്കുകയായിരുന്നു. സി.പി.എമ്മാകട്ടെ അതിശക്തമായ ഭരണ വിരുദ്ധ വികാരം മറച്ചുവെക്കാന്‍ വിവാദങ്ങളുമായി കളംനിറയാന്‍ ശ്രമിക്കുകയും ആ തന്ത്രം അമ്പേ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിന്‍ന്റെ പേരില്‍ ബി.ജെ.പിയുമായി ബന്ധപ്പെടുകയും അവിടെയും എടുക്കാച്ചരക്കായപ്പോള്‍ അഭയം തേടിയെത്തുകയും അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി വിശ്വസിച്ച ആദര്‍ശത്തെയും വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്താനത്തെയും തള്ളിപ്പറയാന്‍ ഒരു മനസാക്ഷിക്കുത്തും അനുഭവിക്കാത്തയാളെ സ്ഥാനാര്‍ത്ഥിക്കുപ്പായമണിയിച്ചതോടെ തന്നെ തങ്ങള്‍ക്കിതിരഞ്ഞെടുപ്പില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ളൊരു മണ്ഡലത്തില്‍ വികസനമോ രാഷ്ട്രീയമോ ചര്‍ച്ചചെയ്യാന്‍ കെല്‍പ്പില്ലാതെ വിവാദത്തിനു പിന്നാലെ പായുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇതിന്റെ ഭാഗമായി ബി.ജെ.പിയുമായി ചേര്‍ന്നു നടത്തിയ പാതിരാനാടകങ്ങള്‍ താന്‍കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന കണക്കെ ഇരുകൂട്ടര്‍ക്കും തിരിച്ചടി സമ്മാ നിക്കുകയായിരുന്നു. അതോടൊപ്പം കൊടകര കുഴല്‍പ്പ ണക്കേസില്‍ ബി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ രക്ഷി ച്ചെടുക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും കേരള പൊലിസും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒരുപോലെ നടത്തിയ നീക്കങ്ങളും പുറത്തുവന്നതോടെ ഡിലിങ്ങിന്റെ എല്ലാ മൂടുപടങ്ങളും തകര്‍ന്നുവീഴുകയായിരുന്നു.
എന്നാല്‍ രാഷ്ട്രിയവും വികസനവും പറഞ്ഞ് ജനങ്ങളെ സമീപിച്ച ഐക്യ യു.ഡി.എഫിനും അതിന്റെ സാരഥി രാഹുല്‍ മാങ്കുട്ടത്തിലിനും വന്‍സ്വീകാര്യതയാണ് മണ്ഡലത്തിലുടനീളം ലഭിച്ചത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവിഴ്ച്ചക്കും സാധ്യമല്ല എന്ന് ഉച്ചൈസ്തരം ഉദ്ഘാഷിച്ച മുന്നണി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ് അവതരിപ്പിച്ചത്. അപശബ്ദങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് യദാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് വഴി തിരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കും ഒരുമിച്ചും നടത്തിയെങ്കിലും അതിനെയെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും മുന്നണിക്ക് സാധിച്ചു. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിവിധ വിഷയങ്ങളുയര്‍ത്തിക്കൊണ്ടു വന്ന് ജനങ്ങളെ വര്‍ഗീയമായ ധ്രുവീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ തൂത്തെറിയാനും ക്ഷേമപ്രവര്‍ത്തനങ്ങളോ വികസനനേട്ടങ്ങളോ ഒന്നും എടുത്തുപറയാനില്ലാത്ത, ക്രമസമാധാനം മുതല്‍ സകല മേഖലയും തകര്‍ത്തു തരിപ്പണമാക്കി, സംസ്ഥാനത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടതു ഭരണത്തിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കാനും പാലക്കാട്ടെ ജനങ്ങള്‍ കാത്തുനില്‍ക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ബി.ജെ.പി നേതാവായ ബംഗാള്‍ ഗവര്‍ണര്‍ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പില്‍ നിന്ന് ഒഴുകുന്നത് ലക്ഷങ്ങള്‍. ബി.ജെ.പി സഹകരണത്തിന് ഐ.ടി വകുപ്പിന് കീഴിലുള്ള സി-ഡിറ്റ് വഴി വാടകയിനത്തിലാണ് പ്രതിവര്‍ഷം അരക്കോടി രൂപ നല്‍കുന്നത്. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോ സിന്റെയും ഭാര്യയുടെയും പേരിലുള്ള കെട്ടിടത്തിന് വാടകയിനത്തില്‍ പ്രതിമാസം നല്‍കുന്നത് നാല് ലക്ഷത്തോളം രൂപയാണ്. ഏഴ് വര്‍ഷത്തോളമായി തുടര്‍ച്ചയായി വന്‍തുക വാടക നല്‍കി ഈ കെട്ടിടത്തില്‍ സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുമ്പോള്‍ പട്ടത്ത് സി-ഡിറ്റിനു വേണ്ടിയുള്ള സ്വന്തം കെട്ടിടത്തിന്റെ നിര്‍മാണം എട്ട് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല. 6000 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ഫണ്ടും സ്ഥലവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചതാണ്. കെട്ടിട നിര്‍മാണം ബോധപൂര്‍വം വൈകിപ്പിച്ച് ബി.ജെ.പി നേതാവിന് ഇത്രയും നാള്‍ വാടകയിനത്തില്‍ നല്‍കിയത് മൂന്ന് കോടിക്കുമുകളിലാണെന്നാണ് വിവരം. കോര്‍പറേഷന്‍ തമ്പാനൂര്‍ ഡിവിഷനില്‍ 196.7 മീറ്റര്‍ സ്‌ക്വയര്‍ വീതം വലിപ്പുമുള്ള മുന്ന് നിലകളിലായുള്ള കെട്ടിടമാണ്
സി-ഡിറ്റിന് വേണ്ടി വാടകക്കെ ടുത്തിരിക്കുന്നത്. ഇതില്‍ ഗ്രൗ ഫ്‌ളോര്‍ സി.വി ആനന്ദ ബോസിന്റെയും ലക്ഷ്മി ബോ സിന്റെയും പേരിലാണുള്ളത്. രണ്ട് നിലകള്‍ ആനന്ദബോസി ന്റെ മാത്രം പേരി ലാണ്. നഗരസഭ യില്‍ 5377 രൂപ വീതമാണ് നികു തിയായി ഓരോ നിലകള്‍ക്കുമു ള്ളത്. ഈ കെട്ടി ട ത്തി നാണ് സി.വി ആനന്ദ ബോസിന്റെ പേ രില്‍ 194126 രൂപ വാടകയും 34943 രൂപ ഐ.ജി.എസ്.ടി ഉള്‍ പ്പടെ 229069 രൂപയും ലക്ഷ്മി ബോസിന്റെ പേരില്‍ 194126 രൂ പയും വാടകയിനത്തില്‍ സി-ഡിറ്റ് നല്‍കുന്നത്. മുഖ്യമന്ത്രി ഗവേണിങ് ബോര്‍ഡി ചെയര്‍മാനായ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപിങ് ആന്റ് ഇ മേജിങ് ടെക്‌നോളജി(സി-ഡി റ്റ്). ഈ സ്ഥാപനത്തിന്റെ ഓഫീസ് ഉപയോഗത്തിനായാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബില്‍ഡിങ് വാടകക്കെടുത്തത്. പട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് ആകെ നിര്‍മാണ തുകയുടെ ഏകദേശം പകുതിയോളം രൂപയാണ് വാടകയിനത്തില്‍ ഏഴ് വര്‍ഷത്തിനിടെ നല്‍കിയിരിക്കുന്നത്. യഥാസമയം ഈ ബില്‍ഡിങ്ങിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂര്‍ണമായും ഇവിടേക്ക് മാറ്റാനാവും. എന്നാല്‍ ഇതിന് വേണ്ട ഉത്സാഹം സര്‍ക്കാര്‍ കാണിക്കാതിരിക്കുന്നതിന്റെ ഗുണം കിട്ടുന്നത് ബി.ജെ.പി നേതാവിനാണ്.
കോഴിക്കോട്: ചന്ദ്രിക എജ്യു എക്സലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനവും ശില്പശാലയും ‘ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024’ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ പി.എം.എ സലാം, ഡോ. എം.കെ മുനീര്‍, ഉമ്മര്‍ പാണ്ടികശാല, മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പാറക്കല്‍ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുറഹിമാന്‍ കല്ലായി, എ.ഐ.ഇ.സി.എ നാഷണല്‍ പ്രസിഡന്റ് മനോജ് മണ്ണായത്തൊടി, ഭാരതീയ എഞ്ചിനീയറിങ് സയന്‍സ് ആന്റ് ടെക്നോളജി ഇന്നോവേഷന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ നിതിന്‍ കുമാര്‍, പി.എം.എ സമീര്‍, പത്രാധിപര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് അലിക്കല്, കെ എം സല്‍മാന്‍, എ.ബി.സി ഇവന്റ്സ് ഡയറക്ടര്‍ സാബിഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024 ഡിസംബര്‍ 7, 8 ദിവസങ്ങളില്‍ കെ.എം.സി.സിയുടെ സഹകരണത്തോടെ അജ്മാനിലെ ഉമ്മുല്‍ മുഅ്മിന്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്രോഗ്രാമില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനത്തിന്റെ ലോഗോ ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ പ്രകാശനം ചെയ്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന ചന്ദ്രിക എജ്യു എക്സലിന്റെ തുടര്‍ച്ചയായാണ് മിഡില്‍ ഈസ്റ്റില്‍ ചന്ദ്രിക ഔറ സംഘടിപ്പിക്കുന്നത്.