Connect with us

india

സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില

ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്.

Published

on

സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലം. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വർധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികൾ അറിയിച്ചു.

മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാൽ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

ഏകദേശം ഒരുമാസത്തോളമായി വെളുത്തുള്ളിവില ഉയരാൻ തുടങ്ങിയിട്ട്. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് കൂടിക്കൂടി ഇപ്പോൾ 260 രൂപയിൽ എത്തി നിൽക്കുന്നത്. പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് സാധാരണക്കാർ.

india

ജീവന്‍ നിലനിര്‍ത്താന്‍ 10,000 കോടി ആവശ്യമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ

ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ?10,000 കോടി രൂപയുടെ സഹായം വേണമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ മുന്നോട്ട് വന്നു. ഉടമകളായ ടാറ്റ സണ്‍സ്‌ക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട യാത്രികര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനിയുടെ പ്രതിഛായ പുനര്‍നിര്‍മ്മാണവും ഉള്‍പ്പെടെ വന്‍തുക ആവശ്യമാണ് എന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നു.

അതിനൊപ്പം, പുതിയ വിമാനങ്ങള്‍ വാങ്ങാനും നിലവിലെ സേവന നിലവാരം മെച്ചപ്പെടുത്താനും ഈ നിക്ഷേപം നിര്‍ണായകമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

പലിശരഹിത വായ്പയിലൂടെയോ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള രൂപത്തിലോ ഈ ഫണ്ട് നല്‍കാനുള്ള സാധ്യതകള്‍ ഉടമസ്ഥര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

നിലവില്‍ എയര്‍ ഇന്ത്യയിലെ 74.9% ഓഹരി ടാറ്റ സണ്‍സിനും, ശേഷിക്കുന്ന ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ്. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന പദ്ധതിയില്‍ ടാറ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഈ വാര്‍ത്തയെക്കുറിച്ച് എയര്‍ ഇന്ത്യയോ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Continue Reading

india

ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍

Published

on

ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.

പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.

കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.

Continue Reading

india

കന്നട രാജ്യോത്സവ അവാര്‍ഡ് 2025; നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെ 70 പേര്‍ക്ക് ബഹുമതി

വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

Published

on

ബംഗളൂരു: 2025ലെ കന്നട രാജ്യോത്സവ അവാര്‍ഡ് ലഭിക്കാനര്‍ഹരായ 70 പേരുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

പട്ടികയിലെ പ്രമുഖരില്‍ നടന്‍ പ്രകാശ് രാജ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.എം. ഹനീഫ്, എഴുത്തുകാരന്‍ റഹ്‌മത്ത് തരികെരെ, സാഹിത്യ നിരൂപകന്‍ രാജേന്ദ്ര ചെന്നി, എന്‍.ആ.ഐ സംരംഭകന്‍ സക്കറിയ ജോക്കാട്ടെ എന്നിവര്‍ ഉള്‍പ്പെടുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ”രാജ്യോത്സവ അവാര്‍ഡ്” (രാജ്യോത്സവ പ്രശസ്തി). സംസ്ഥാന രൂപവത്കരണ ദിനമായ നവംബര്‍ ഒന്നിന് ഈ അവാര്‍ഡ് സമ്മാനിക്കും.

പുരസ്‌കാരത്തില്‍ പട്ടം, 1 ലക്ഷം രൂപ, 25 ഗ്രാം സ്വര്‍ണ മെഡല്‍, സ്മാരകപ്പത്രം എന്നിവ ഉള്‍പ്പെടുന്നു.

 

Continue Reading

Trending