Connect with us

kerala

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലങ്ങള്‍ക്കും നാളെ അവധി

പകരം അടുത്ത ഒരു അവധി ദിവസം പ്രവൃത്തിദിനമായി ക്രമീകരിക്കും

Published

on

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ ഏഴ് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ അറിയിച്ചു.

വി.എച്ച്.എസ്.സി, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡറക്ടറും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചിട്ടുണ്ട്. പകരം അടുത്ത ഒരു അവധി ദിവസം പ്രവൃത്തിദിനമായി ക്രമീകരിക്കും.

kerala

എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍; എം.മുകുന്ദന്‍

എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്: എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്‍ പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്‍ തന്നെ എം.ടി മനസിലുണ്ട്. – എം.മുകുന്ദന്‍ പറഞ്ഞു.

Continue Reading

kerala

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലേക്ക് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിന് കാരണമായവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചത്

Published

on

ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മികച്ച ലോഗോ നിര്‍ദേശിക്കാം എന്ന ജില്ലാ കമ്മിറ്റിയുടെ അറിയിപ്പിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ഇമെയിലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ലോഗോ അയച്ചത്.

കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിന് കാരണമായവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. എംടിയുടെ മരണത്തെ തുടര്‍ന്ന് ദുഃഖാചരണം നടത്തുന്നതിനാലാണ് തീരുമാനം. 31ാം തീയതിയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് മാറ്റിയത്.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

സര്‍വ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്

Published

on

തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി കൈക്കലാക്കിയ പെന്‍ഷന്‍ തുകയും ഇതിന്റെ 18 ശതമാനം പലിശയും ഇവര്‍ തിരിച്ചടക്കണമെന്ന് റവന്യൂ വകുപ്പ് ഉത്തരവിറക്കി. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പും പൊതു ഭരണ വകുപ്പും ആറു പേരെ വീതം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 1458 ജീവനക്കാരാണ് പെന്‍ഷന്‍ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

മൃഗസംരക്ഷണ വകുപ്പില്‍ ക്രമവിരുദ്ധമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ 74 പേരില്‍ 70 പേരും ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളാണ്. സിപിഐ മന്ത്രിയാണ് മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പെന്‍ഷന്‍ തട്ടിയെടുത്തവരില്‍ ഭൂരിഭാഗവും വിധവകളാണ്. ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തില്‍ ക്രമവിരുദ്ധമായി പെന്‍ഷന്‍ കൈപറ്റിയവരില്‍ ഏറെയും.

Continue Reading

Trending