Connect with us

kerala

സര്‍വത്ര ദുരൂഹത; എ.ഐ ക്യാമറ ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Published

on

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 75- 80 കോടി രൂപയില്‍ തീരുമായിരുന്ന പദ്ധതിക്കാണ് 232 കോടി ചെലവഴിച്ചെന്ന് പറയുന്നത്. ഇത്രയും വലിയ കൊള്ള നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായ കോടികള്‍ തിരിച്ചുപിടിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

123,000 രൂപ മാത്രം വരുമെന്ന് കണ്ടെത്തിയ ഓരോ ക്യാമറക്കും നാലുലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിന്റെ പണമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഈ കൊള്ളയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമല്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെ പഴിചാരി രക്ഷപ്പെടാനാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ ശ്രമിക്കുന്നത്. എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലെ മുഴുവന്‍ ദുശ്ശക്തികളെയും പുറത്തുകൊണ്ടുവരുന്നത് വരെ ലീഗ് ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകും. യുഡിഎഫിന്റെ ഉന്നാതാധികാരസമിതി യോഗം വ്യഴാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കൂടുതല്‍ സമര പരിപാടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും പി എം എ സലാം പറഞ്ഞു.എ ഐ ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി വ്യക്തമായ തെളിവുകളോടെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നിട്ടും സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ലെന്ന് പി.എം.എ സലാം കുറ്റപ്പെടുത്തി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ പാവപ്പെട്ട ജനങ്ങളെ വലയ്ക്കുമ്പോഴാണ് കോടികളുടെ അഴിമതികള്‍ നടക്കുന്നത്. ഖജനാവില്‍ പണമില്ലാത്തതുമൂലം ഒരുപാട് സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. ഉച്ചകഞ്ഞിക്കുള്ള പണം പോലും അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ക്യാമറ പദ്ധതിക്ക് കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്ത കമ്പനികള്‍ 75-80 കോടിയില്‍ തീരുമെന്ന് പറഞ്ഞിരിക്കെയാണ് 232 കോടി ചെലവഴിച്ചിരിക്കുന്നത്. എല്ലാ ചിലവുകളും അടക്കം 151 കോടിക്ക് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണം എന്തിന് ചെലവായെന്ന് പറയാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. എ.ഐ ക്യാമറ ഇടപാടിന്റെ കരാര്‍ ഉറപ്പിച്ച ദിവസം തന്നെ മുഴുവന്‍ പര്‍ച്ചേസ് ഓര്‍ഡറും നല്‍കിയതിലും വലിയ ദുരൂഹതയുണ്ട്. ഏതെല്ലാം കമ്പനികളില്‍ നിന്ന് എന്തെല്ലാം വാങ്ങണം എന്ന് അന്ന് തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ സര്‍വ്വത്ര ദുരൂഹതയാണ്. സാധാരണക്കാരനെ പിഴിയാന്‍ വേണ്ടിയാണ് ഈ വന്‍ അഴിമതിപദ്ധതി കൊണ്ടുവന്നിരിക്കുന്നത്. നികുതി വര്‍ധനവിലൂടെ പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ ഞെക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ്‌സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ,ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പാറക്കാട്ട്്് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാർ ജാമ്യം കിട്ടിയാലുടൻ കേക്കുമായി ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’: സന്ദീപ് വാര്യർ

കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

Published

on

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംഘ്പരിവാറിന്റെ ക്രൈസ്തവസ്നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യർ. കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്‌.പി പ്രവർത്തകർ, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Continue Reading

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

Trending