Connect with us

india

‘എല്ലാ മന്ത്രിമാരും പണം എണ്ണുന്ന തിരക്കിലാണ്’; സ്വന്തം സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ഗോവ ബിജെപി നേതാവ്

ഒരു ചെറിയ ജോലിക്ക് വേണ്ടി ഒരു ബിജെപി മന്ത്രിക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം അവകാശപ്പെട്ടു.

Published

on

സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി ഗോവ ബിജെപി നേതാവ്. മുന്‍ മന്ത്രിയായ പാണ്ഡുരംഗ് മദ്‌കൈക്കര്‍ ആണ് ഗോവയിലെ ബിജെപി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് മദ്‌കൈക്കറുടെ ആരോപണം.

‘കൊള്ള നടക്കുന്നുണ്ട്. ഒന്നും അനങ്ങുന്നില്ല. അവര്‍ പണം എണ്ണുന്ന തിരക്കിലാണ്. എല്ലാ മന്ത്രിമാരും പണം എണ്ണുന്ന തിരക്കിലാണ്. ഗോവയില്‍ ഒന്നും സംഭവിക്കുന്നില്ല,’ സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലെ മുന്‍ മന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിമാര്‍ക്ക് ഫയലുകള്‍ ശരിയാക്കാന്‍ ലക്ഷങ്ങള്‍ നല്‍കേണ്ടിവരുമെന്ന് മദ്‌കൈക്കര്‍ ആരോപിച്ചു. ഒരു ചെറിയ ജോലിക്ക് വേണ്ടി ഒരു ബിജെപി മന്ത്രിക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാര്‍ട്ടിയുടെ ഉന്നത ദേശീയ നേതാക്കളിലൊരാളായ ബി.എല്‍. സന്തോഷിന്റെ രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മദ്‌കൈക്കര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കൈക്കൂലി നല്‍കിയ മന്ത്രി ആരാണെന്ന് അദ്ദേഹം പക്ഷെ വെളിപ്പെടുത്തിയില്ല. എന്നാല്‍ പാര്‍ട്ടി വിടുമ്പോള്‍ മന്ത്രിയുടെ പേര് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ആര്‍ക്കെതിരെയാണോ അവരോട് ചോദിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി സാവന്തിന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം അദ്ദേഹം നിഷേധിച്ചില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു

Published

on

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിക്കും.

Continue Reading

india

പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് എല്ലാവരും കാണുന്നതല്ലേ; കേന്ദ്രസര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Published

on

പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. പാകിസ്താന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയില്‍ പാകിസ്താന്‍ എക്‌സ് അക്കൗണ്ട് ഇനി ലഭിക്കില്ല.

 

Continue Reading

india

ഉത്തരേന്ത്യയില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണിയുമായി ഹിന്ദുത്വ സംഘങ്ങള്‍

പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

Published

on

ഉത്തരേന്ത്യയിലുടനീളം കാശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജമ്മുകാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബ്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശങ്ങളില്‍ കാശ്മീരി മുസ്ലിംകള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കാശ്മീരി മുസ്ലിമിനെ ഡെറാഡൂണില്‍ കണ്ടാല്‍ ആക്രമിക്കും എന്ന് ഹിന്ദു രക്ഷാ ദള്‍ പ്രഖ്യാപിച്ചിരുന്നു. പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. അതേസമയം, ഹിമാചല്‍ പ്രദേശിലെ ആര്‍നി സര്‍വകലാശാലയില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ഹിന്ദുത്വവാദികള്‍ ഭീഷണി പെടുത്തുകയും ഭീകരവാദി മുദ്ര കുത്തി പ്രചാരണം നടത്തുകയു ചെയ്തിരുന്നു.

Continue Reading

Trending