Connect with us

gulf

അൽകോബാർ അഖ്റബിയ്യ കെഎംസിസി അദ് വിയ 2024 പരിരക്ഷാ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

Published

on

ദമ്മാം: അൽഖോബാറിലെ അഖ്റബിയ്യ ഏരിയ കെഎംസിസി യുടെ കീഴിൽ രോഗങ്ങൾ കൊണ്ട് നാട്ടിൽ പ്രായസപ്പെടുന്ന മുൻ പ്രവാസികളെ സഹായിക്കുന്നതിന്റെ ഭാഗമായി അദ് വിയ 2024 പരിരക്ഷാ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനം ബഹു. പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഈ പദ്ധതിപ്രകാരം തെരെഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് മരുന്നുകൾക്കായി
പ്രതിമാസം 1000 രൂപ വീതം നൽകും. ആദ്യ ഘട്ടമായി 15 ഓളം അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നു അക്രബിയ്യാ കെഎംസിസി നേതാക്കളായ
സലീം തുറക്കൽ, മുനീർ നന്തി, അൻവർ ശാഫി, റാഷിദ് തിരൂർ, സകരിയ ചൂരിയാട്ട് എന്നിവർ വ്യക്തമാക്കി.

പാണക്കാട് കൊടപ്പനക്കൽ വെച്ച് നടന്ന ചടങ്ങിൽ അക്രബിയ്യ കെഎംസിസി ജനറൽ സെക്രട്ടറി മൊയ്തീൻ ദേലമ്പാടി അധ്യക്ഷത വഹിച്ചു.മുസ്തഫ കമാൽ കോതമംഗലം ആമുഖ പ്രഭാഷണം നടത്തി.

സൗദി കെഎംസിസി ദേശീയ കമ്മിറ്റി മുൻ ഓഡിറ്ററും കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ വൈസ് പ്രസിഡൻ്റ്മായ യുഎ റഹീം അഴിയൂർ,സൗദി കെഎംസിസി മുൻ ദേശീയ സെക്രട്ടറി യേറ്റംഗവും കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ സീനിയർ വൈസ് പ്രസിഡൻ്റ് മായ സുലൈമാൻ കൂലേരി, അൽകോ ബാർ സെൻട്രൽ കമ്മിറ്റി മുൻ ഭാരവാഹികളായ മുഹമ്മദ് ഇഫ്തിയാസ് അഴിയൂർ,സിറാജ് ആലുവ, അക്രബിയ്യ കെഎംസിസി മുൻ ട്രഷറർ അബ്ദുൽ ഖാദർ പൊന്നാനി,കിഴക്കൻ പ്രവിശ്യാ കെഎംസിസി സെക്രട്ടറി ഒപി ഹബീബ് ബാലുശ്ശേരി,നജീബ് ചീക്കിലോട്,
അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഇക്ബാൽ ആനങ്ങാട്,വനിതാ വിംഗ് പ്രസിഡണ്ട് ശബ്‌നാ നജീബ്, വൈസ് പ്രസിഡൻ്റ് നാസർ ദാരിമി അസ്സഅദി കമ്പിൽ,സുബൈക്ക കെഎംസിസി മുൻ പ്രസിഡൻ്റ് മുഹമ്മദ് പുതുക്കുടി, റാക കെഎംസിസി ഭാരവാഹി ആബിദ് ഫറോക്ക്,അബൂബക്കർ പാറക്കൽ,
ആക്രബിയ്യ കെഎംസിസി ,ഭാരവാഹികളായ ഇർഷാദ് കാവുങ്ങൽ ,ഷാനവാസ് പത്തനംതിട്ട,ഇസ്സുദ്ദീൻ വളപുരം,നൗഫൽ താനൂർ, അഫ്സൽ മരുത്തോട്ടി,മുഹമ്മദലി കിനാലൂർ,മൊയ്തീൻ ദാരിമി കാസർഗോഡ്,ഫസല് പാലപ്പെട്ടി,അബ്ദുല്ല കോയ ഒതുക്കുങ്ങൽ,മുഷ്താഖ് അഹമ്മദ് കൂട്ടിലങ്ങാടി എന്നിവർ സംബന്ധിച്ചു.

gulf

കഅ്ബയുടെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി അബ്ദുല്‍വഹാബ് അല്‍ശൈബി

കഅ്ബാലയത്തിന്റെ 77-ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് സ്വാലിഹ് അല്‍ശൈബി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അന്തരിച്ചതിനെ തുടര്‍ന്നാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് ലഭിച്ചത്.

Published

on

കഅ്ബയുടെ  പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തു. കഅ്ബാലയത്തിന്റെ 77-ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് സ്വാലിഹ് അല്‍ശൈബി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അന്തരിച്ചതിനെ തുടര്‍ന്നാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് ലഭിച്ചത്. ഔപചാരിക ചടങ്ങില്‍ കഅ്ബാലയത്തിന്റെ താക്കോലുകള്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി.

വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍, കഅ്ബാലയത്തിന്റെ മേല്‍ക്കൂരയിലേക്കുള്ള വാതിലിന്റെ താക്കോല്‍, കഅ്ബാലയത്തിനകത്തുള്ള പെട്ടിയുടെ താക്കോല്‍, മഖാമുഇബ്രാഹിമിന്റെ താക്കോല്‍, ആവശ്യമെങ്കില്‍ ഇതിനൊപ്പം ഉപയോഗിക്കാനുള്ള സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് കൈമാറിയത്. കിസ്വ നിര്‍മാണ കോംപ്ലക്സില്‍ നിര്‍മിച്ച പ്രത്യേക സഞ്ചികളിലാക്കി താക്കോലുകള്‍ കൊണ്ടുവന്ന് താക്കോലുകള്‍ ഓരോന്നായി പുറത്തെടുത്ത് പരിചയപ്പെടുത്തിയ ശേഷം സഞ്ചികളിലാക്കി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് കൈമാറുകയായിരുന്നു. കഅ്ബാലയം തുറക്കല്‍, അടക്കല്‍, ശുചീകരണം, കഴുകല്‍, കിസ്വ അണിയിക്കല്‍, കീറിയ കിസ്വ നന്നാക്കല്‍, സന്ദര്‍ശകരെ സ്വീകരിക്കല്‍ തുടങ്ങി വിശുദ്ധ കഅ്ബാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല ഇനി താക്കോല്‍ സൂക്ഷിപ്പുകാരനാണ്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ  കാലം മുതലുള്ള 78-ാമത്തെയും, മക്കയില്‍ ഖുറൈശി ഗോത്രത്തിന്റെ സര്‍വാധിപത്യം സ്ഥാപിച്ച ഖുസയ്ബിന്‍ കിലാബിന്റെ കാലം മുതലുള്ള 110-ാമത്തെയും കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് നിലവില്‍ ചുമതലയേറ്റ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി.

മുന്‍ താക്കോല്‍ സൂഷിപ്പുകാരന്‍ ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച ഹറമില്‍ വെച്ച് പൂര്‍ത്തിയാക്കി ജന്നത്തുല്‍മുഅല്ല ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

Continue Reading

FOREIGN

എൻജിനീയർ ഹാഷിം സ്മാരക സഊദി കെ.എം.സി.സി നാഷണൽ സോക്കർ പ്രീ കോർട്ടർ മത്സരങ്ങൾ ജൂൺ 21 ന് ദമാമിൽ

സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .

Published

on

സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്‌ബോൾ മേളയുടെ മധ്യ – കിഴക്കൻ മേഖലാ തല മത്സരങ്ങൾക് ജൂൺ 21 ന് വെള്ളിയാഴ്ച തുടക്കമാകും . ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഫുട്‌ബോൾ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .

ജിദ്ദ (വെസ്റ്റേൺ) പ്രവിശ്യയിൽ നിന്നും മൂന്ന് മൂന്നു ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളിൽ നിന്നും രണ്ട് വീതം ടീമുകളും യാമ്പുവിൽ നിന്നും ഒരു ടീമുമാണ് മത്സരത്തിനായി ബൂട്ട് കെട്ടിയത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറ്റങ്ങീട്ടുണ്ട്. ഉൽഘാടന മത്സരം ജിദ്ദയിൽ പൂർത്തിയായി. ജിദ്ദ യാമ്പു പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനൽ ജിദ്ദയിൽ നടക്കുകയും ചാംസ് സബീൻ എഫ്.സി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു .

റിയാദ്, ദമ്മാം പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് രണ്ടു പ്രാഥമിക മത്സരങ്ങൾ റിയാദിൽ പൂർത്തിയായി. പ്രീ കോർട്ടർ മത്സരങ്ങളോടെ ദമാമിലെ ദമാമിലെ മത്സരങ്ങൾക് തുടക്കമാവുകയാണ്. ജൂൺ 21 നു ദമ്മാം അൽ തർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവിശ്യാ തല ഉത്ഘാടന മത്സരം കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ ഉല്സവമാക്കി മാറ്റുകയാണ് സംഘടക സമിതി. വിവിധ ഫുട്ബോൾ ടീമുകളും, കലാരൂപങ്ങങ്ങളും, വിവിധ സാംസകാരിക കൂട്ടായ്മകളും അണിനിരക്കുന്ന സാസ്കാരിക ഘോഷ യാത്രയും ഉൽഘടന മത്സരത്തോടനുബന്ദിച് ഒരുക്കിയിട്ടുണ്ട്. ജൂലൈ 5 നു ഗ്രൂപ്പ് 2 സെമി ഫൈനൽ മത്സരങ്ങൾ നടക്കും. വ്യവസായ പ്രമുഖൻ ഡോക്ടർ സിദീഖ് അഹ്മദ് മുഖ്യ അതിഥിയായി പങ്കെടുക്കും. നാഷണൽ തല ഫൈനൽ മത്സരം റിയാദിൽ നടക്കും.

ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികൾക്കായി സമ്മാനിക്കും.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവിശ്യയിലെ ഫുട്ബോൾ രംഗത്തെ പ്രമുഖർ ഉൾപ്പടെ വിപുലമായ സംഘടക സമിതിക്കു രൂപം നൽകി. ദമ്മാം ഫുട്ബാൾ അസോസിയേഷ (difa) യുടെ പൂർണ സഹകരണത്തോടെ ആണ് ദമാമിലെ മത്സരങ്ങൾക് അന്തിമ രൂപം നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി റിയാദ്, ഫൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തിൽ, ഫസഫിക് ലെജിസ്റ്റിക് ബദർ എഫ്.സി ദമ്മാം , ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകൾ തമ്മിൽ ഏറ്റുമുട്ടും.
ഹൗസ് കെയർ മുഖ്യ പ്രായോജകരായിട്ടുള്ള ടൂർണ്ണമെൻറിൽ , ഡി എസ് ഐ സൗദി കാബിൻ , ഡി എസ് ഐ , നഹ് ലാ അൽവാദി , കാക്കു സേഫ്റ്റി , അൽ റയാൻ പോളീ ക്ലിനിക് , സോണാ ജ്വല്ലേഴ്‌സ്, ചാംസ് കറി പൗഡർ, എയർ ലിങ്ക്-ബി.എം കാർഗോ, ഗ്ലോബൽ ട്രാവൽസ്, കംഫർട്ട് ട്രാവൽസ് , അബിഫ് കോ ഡിറ്റർജൻറ് , അൽ ആസ്മി ഇൻ്റർ നാഷണൽ തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂർണമെൻറിന്റെ പ്രധാന പ്രായോജകർ.

വാർത്താ സമ്മേളത്തിൽ കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൗദി തല കൺവീനർ മുജീബ് ഉപ്പട, വർക്കിംഗ് ചെയരർമാൻ ഖാദർ മാസ്റ്റർ വാണിയമ്പലം, കിഴക്കൻ പ്രാവിശ്യ ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂൽ ആലുങ്ങൽ, തുടങ്ങിയവർ പങ്കെടുത്തു

Continue Reading

FOREIGN

കുവൈത്തിലെ തീപിടിത്തത്തിൽ‌ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു

ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്.

Published

on

കുവൈത്തിലെ വൻ തീപിടിത്തത്തിൽ ഇതുവരെ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും.

പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർ​ഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോ‌സ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർ​ഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ​ജില്ലയിലെ വിശ്വാസ് കൃഷ്ണ, നിഥിൻ കൊത്തൂർ, ബിനോയ് തോമസ് എന്നിവരാണ് മരണപ്പെട്ടത്.

മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിലെ അം​ഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കുവൈത്ത് അമീർ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിൽ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും നോർക്ക ആസ്ഥാനത്തെത്തി. ആരോ​ഗ്യ മന്ത്രി വീണാ ജോർജും എൻഎച്ച്എം ഡയറക്ടർ ജീവൻ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.

Continue Reading

Trending