Connect with us

india

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി; സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു

കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Published

on

യുപിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി. കഴിഞ്ഞദിവസമാണ് അജ്ഞാത സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് അറിയിച്ചു. കാമ്പസിലും പരിസരത്തുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.

ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡുള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്.

വ്യാഴാഴ്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടന ഭീഷണിയുണ്ടായിരുന്നു.

 

india

ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ ഫതഹ് മിസൈല്‍ പരീക്ഷിച്ചതായി പാക്ക്

‘എക്സര്‍സൈസ് ഇന്‍ഡസ്’ എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫതഹ് ഉപരിതല മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

Published

on

‘എക്സര്‍സൈസ് ഇന്‍ഡസ്’ എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫതഹ് ഉപരിതല മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഒരു വിഭാഗം ഉത്തരവാദിത്തം ഏറ്റെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള പിരിമുറുക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ പരീക്ഷണം.

ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സിന്റെ (ഐഎസ്പിആര്‍) പ്രസ്താവന പ്രകാരം, മിസൈലിന്റെ നൂതന നാവിഗേഷന്‍ സംവിധാനവും മെച്ചപ്പെട്ട കൃത്യതയും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന സന്നദ്ധതയും പ്രധാന സാങ്കേതിക കഴിവുകളും സാധൂകരിക്കുന്നതിനാണ് മിസൈല്‍ പരീക്ഷണം ഉദ്ദേശിച്ചത്.

ശനിയാഴ്ച നടത്തിയ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് വിക്ഷേപണം.

ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സൈനിക നിലപാട്. ഏപ്രില്‍ 22 ന്, പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്, ഇത് സമീപകാലത്ത് ഈ മേഖലയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ്.

ഇതിന് മറുപടിയായി, സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതും പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. അതിനിടെ, നിയന്ത്രണരേഖയില്‍ (എല്‍ഒസി) പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈന്യത്തിന് ”സമ്പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം” നല്‍കിയതു മുതല്‍ പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണ്.

Continue Reading

india

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക്; കേസ് പരിഗണിക്കുന്നത് മെയ് 15ലേക്ക് മാറ്റി

Published

on

നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നൽകി. കേന്ദ്രം കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‌ലിംലീഗ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്‌ലിംലീഗും മുസ്‌ലിം വ്യക്തിനിയമ ബോർഡും സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്‌ലിം ലീഗ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

india

ആര്‍ത്തവ സമയത്ത് ഭക്ഷണമുണ്ടാക്കി, യുവതിയെ കൊന്ന് സാരിയില്‍ കെട്ടിത്തൂക്കി; ഭര്‍ത്തൃ വീട്ടുക്കാര്‍ ഒളിവില്‍

ആതാമഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Published

on

മുംബൈ: ആര്‍ത്തവ സമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. ഉത്തരമഹാരാഷ്ട്ര ജല്‍ഗാവിലെ കിനോട് ഗ്രാമവാസിയായ ഗായത്രി കോലിയാണ് കൊല്ലപ്പെട്ടത്. ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ കയറിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അത് തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതത്തിലേക്കും എത്തുകയായിരുന്നെന്ന് യുവതിയുടെ വീട്ടുക്കാര്‍ ആരോപിച്ചു.

ആതാമഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ യുവതി നേരത്തെ പീഠനങ്ങള്‍ അനുഭവിച്ചിരുന്നു. മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലണ്.

Continue Reading

Trending