Connect with us

Culture

യു.ഡി.എഫ് പക്ഷത്തുറച്ച് കിഴക്കിന്റെ വെനീസ്

Published

on

നസീര്‍ മണ്ണഞ്ചേരി

കടുത്ത മീനച്ചൂടിലും കിഴക്കിന്റെ വെനീസില്‍ തെരഞ്ഞെടുപ്പ് ആരവം വാനോളമാണ്. രാജ്യത്തെ ബിജെപി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട കെ.സി വേണുഗോപാലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമ്പോള്‍ ആലപ്പുഴയിലെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാനുള്ള പോരാട്ടത്തിന് ഇത്തവണ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ ആലപ്പുഴയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപുത്രി അഡ്വ. ഷാനിമോള്‍ ഉസ്മാനെയാണ്. നിയമസഭ മണ്ഡലങ്ങളിലെ മുന്‍തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇടത് ക്യാമ്പിനെ ഞെട്ടിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഷാനിമോള്‍ ഉസ്മാന്റേത്. കെ.സി വേണുഗോപാലിന്റെ വികസന തുടര്‍ച്ചക്ക് വോട്ട് തേടുന്ന ഷാനിമോളെ ജനം ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേര്‍ന്നതാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം. ഹരിപ്പാട് ഒഴിച്ചുള്ള നിയമസഭ മണ്ഡലങ്ങള്‍ നിലവില്‍ ഇടതുപക്ഷത്തിനൊപ്പമാണെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയടിസ്ഥനത്തില്‍ ചിന്തിക്കുന്ന വോട്ടര്‍മാരാണ് ആലപ്പുഴയിലെ യുഡിഎഫിന്റെ കരുത്ത്.
കണ്ണൂരില്‍നിന്നുമെത്തി ആലപ്പുഴ എംഎല്‍എയായും പിന്നീട് എംപിയായും മാറിയ കെ. സി വേണുഗോപാല്‍ ആലപ്പുഴക്കായി സമ്മാനിച്ച വിവിധങ്ങളായ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
അതിഥിയായെത്തി ആതിഥേയനായി മാറിയ കെ.സി വേണുഗോപാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആലപ്പുഴയില്‍ നല്‍കിയ വികസന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയുടെ മുഖഛായ തന്നെ മാറ്റുന്നതായിയുരുന്നു. പാര്‍ലമെന്റിലേക്കുള്ള 2009ലെ ആദ്യ അങ്കത്തില്‍ സിറ്റിംഗ് എംപിയായ ഡോ. കെ.എസ് മനോജിനെ തോല്‍പ്പിച്ച കെ.സി, 2014ല്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും പാര്‍ലമെന്റിലേക്ക് പോയത്. പാര്‍ലമെന്റിനകത്തും പുറത്തും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി മാറിയ കെ. സി വേണുഗോപാലിന് പിന്മാഗിയായി ദേശീയമുഖമുള്ള വനിതാ നേതാവിനെതന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് തെരഞ്ഞെടുപ്പ് രംഗത്തെ മുന്നേറ്റത്തിന് സഹായകമായി.
2009ല്‍ ഇടതുപക്ഷത്ത് നിന്നും മണ്ഡലം പിടിച്ചെടുത്ത ശേഷം വിവിധങ്ങളായ പദ്ധതികളാണ് കെ. സി വേണുഗോപാല്‍ ആലപ്പുഴക്കായി സമ്മാനിച്ചത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പസ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞത് കെ. സി വേണുഗോപാലിന്റെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്. അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ മതി. കൂടാതെ കേന്ദ്ര ഊര്‍ജ്ജ മന്ത്രിയായിരിക്കെ ആരംഭിച്ച എന്‍.പി.ടി.ഐയുടെ പവര്‍ എഞ്ചിനിയറിംഗ് കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജിനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഉയര്‍ത്തുന്നതിനായി 180 കോടിയുടെ പദ്ധതി, പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരത്തില്‍ 100കോടിയുടെ ഭവന പദ്ധതി, ആലപ്പുഴ നഗരത്തില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 222 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ആലപ്പുഴ മെഗ ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണ പൂര്‍ത്തീകരണം, കായംകുളം -ഹരിപ്പാട്, ഹരിപ്പാട്-അമ്പലപ്പുഴ ഭാഗങ്ങളില്‍ റെയില്‍പാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികള്‍, എല്ലാ ലെവല്‍ക്രോസുകളിലും ഗേറ്റ് കീപ്പര്‍മാരുള്ള ആദ്യത്തെ ലോക്‌സഭ മണ്ഡലം, ദേശീയപാത വികസനത്തിന് 158കോടിയുടെ പദ്ധതി, നൂറു സ്‌കൂളുകളില്‍ ആറോപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തെളിനീര്‍ പദ്ധതി തുടങ്ങി അനേകം പദ്ധതികളാണ് കെ.സി വേണുഗോപാല്‍ ആലപ്പുഴക്കായി നല്‍കിയത്.
മികവുറ്റ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാര്‍ലമെന്റിലെ കെ. സി വേണുഗോപാലിന്റെ ശ്രദ്ധേയമായ ഇടപെടുലുകളും ഷാനിമോള്‍ക്ക് സ്ഥാനാര്‍ത്ഥിക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കെഎസ് യുവിലൂടെ തുടങ്ങി എഐസിസി സെക്രട്ടറിവരെയെത്തിയ ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലത്തിലെ എല്ലാമേഖലകളില്‍ അറിയപ്പെടുന്ന നേതാവാണ്. കെഎസ്‌യു സംസ്ഥാന വൈസ്പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ അലങ്കരിച്ചിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളിലും തന്റെ പ്രവര്‍ത്തിച്ച് മികവ് പുലര്‍ത്തിയിട്ടുണ്ട്.
അരൂരിലെ സിറ്റിംഗ് എംഎല്‍എ എ. എം ആരിഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കേണ്ടിവന്ന ആരിഫ് ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. കൂടാതെ സ്വന്തം മണ്ഡലമായ അരൂരില്‍ ഇടത് ഭരണത്തിന് കീഴില്‍പോലും കാര്യമായ പദ്ധതികള്‍ എത്തിക്കാന്‍ കഴിയാത്തതില്‍ ജനവികാരവും ശക്തമാണ്. അരൂരിന് പുറത്തുള്ള മണ്ഡലങ്ങളില്‍ പരിചിതനല്ലാത്തതും പ്രചരണ രംഗത്ത് ആരിഫിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കൂടാതെ എസ്‌യുസിഐ, എസ്ഡിപിഐ,പിഡിപി സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Film

ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ

സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു

Published

on

കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.

മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്.
ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.

Continue Reading

Trending