Connect with us

kerala

‘പരീക്ഷ പാസാവാതെ വക്കീലായി’, അജ്ഞാതന്റെ കത്തില്‍ നാടകം പൊളിഞ്ഞു; യുവതി ഒളിവില്‍

ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Published

on

ആലപ്പുഴ: പരീക്ഷ പാസാവാതെ ആലപ്പുഴയില്‍ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍പോയത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവര്‍ത്തിച്ച സെസി സേവ്യറിനെതിരേ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ടരവര്‍ഷമായി സെസി സേവ്യര്‍ കോടതിയെയും ബാര്‍ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ രണ്ടരവര്‍ഷമായി ആലപ്പുഴയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു സെസി സേവ്യര്‍. ഇതിനിടെയാണ് ഇവര്‍ക്ക് യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അജ്ഞാതന്റെ കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ സെസി സേവ്യര്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇവര്‍ നല്‍കിയ റോള്‍ നമ്പര്‍ മറ്റൊരാളുടേതാണെന്നും കണ്ടെത്തി.

ഇതിനിടെ, ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവര്‍ ബന്ധപ്പെട്ട രേഖകള്‍ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഇതിനാണ് മോഷണക്കുറ്റം ആരോപിച്ചും പരാതി നല്‍കിയിരിക്കുന്നത്.യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ സെസി സേവ്യറെ കഴിഞ്ഞദിവസം ബാര്‍ അസോസിയേഷനില്‍നിന്ന് പുറത്താക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട സംഭവം; വാഹനത്തിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ല

അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ റിയാസ് എംടി

Published

on

കണ്ണൂരിലെ വളക്കൈയില്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്‌കൂള്‍ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ റിയാസ് എംടി. വാഹനത്തിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ല. വാഹനത്തിന് 14 വര്‍ഷത്തെ പഴക്കമുണ്ട്. ബ്രേക്കിന് പ്രശ്‌നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി വ്യക്തമാക്കി.

വാഹനം ഓടിച്ചത് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമനം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമിന്റെ പ്രതികരണം. ബസ് അമിതവേഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയയും പറഞ്ഞിരുന്നു

കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേദ്യയാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബസിനടിയിലേക്ക് ഒരു കുട്ടി തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Continue Reading

kerala

പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊച്ചി: വിദ്യാര്‍ഥിനിയെ പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കാഞ്ഞാര്‍ പൊലീസ് സ്‌റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതുവര്‍ഷാഘോഷത്തിനെന്ന പേരില്‍ വിദ്യാര്‍ഥിനിയെ അഷ്‌കര്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ചശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.

Continue Reading

kerala

വയനാട് പുനരധിവാസത്തില്‍ വലിയ വീടിനേക്കാള്‍ കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യം; വി.ഡി സതീശന്‍

വീടുകള്‍ നിര്‍മിച്ച് നല്‍കിയാല്‍ മാത്രം അവസാനിക്കുന്ന പ്രശ്‌നമല്ല വയനാട്ടിലേതെന്നും മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്

Published

on

വര്‍ക്കല: വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തില്‍ വലിയ വീടിനേക്കാള്‍ കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വീടുകള്‍ നിര്‍മിച്ച് നല്‍കിയാല്‍ മാത്രം അവസാനിക്കുന്ന പ്രശ്‌നമല്ല വയനാട്ടിലേതെന്നും മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഉപജീവനമാര്‍ഗവും വരുമാനവും ഉണ്ടാക്കിക്കൊടുക്കണം. വലിയ വീടിനേക്കാള്‍ കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യം. കാലിത്തൊഴുത്ത് പോലും നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകരുത്. അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.

മൈക്രോ ലെവല്‍ പാക്കേജിനെ കുറിച്ച് ആലോചിക്കാമെന്നു പറയുന്ന സര്‍ക്കാര്‍, പക്ഷെ അതിന് ആവശ്യമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല. ആരാണ് യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്നതു സംബന്ധിച്ച് കൃത്യമായ പട്ടിക തയാറാക്കാത്തത് വിഷമകരമാണ്. പുനരധിവാസത്തില്‍ സര്‍ക്കാരുമായി യോജിച്ച് പോകാന്‍ തീരുമാനിച്ചതു കൊണ്ടാണ് പലതും പറയാത്തത്.

ഇത്രയും മാസമായിട്ടും ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കുകളില്ല. ആദ്യം തയാറാക്കിയ പട്ടികയില്‍ ഇരട്ടിപ്പുണ്ടായി. പഞ്ചായത്ത് അധികൃതരുമായി പോലും ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടില്ല. വേണ്ട രീതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. പുനരധിവാസത്തില്‍ സര്‍ക്കാര്‍ കുറേക്കൂടി ശ്രദ്ധ നല്‍കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending