Connect with us

kerala

ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

Published

on

ആലപ്പഴയിൽ ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾമരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആതിരയിൽ അനന്തു (21), കരൂർ അനിൽ കുമാറിൻ്റെ മകൻ അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Published

on

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. വീട് കയറിയുള്ള ഭീഷണിയാണ് മരണത്തിന് കാരണമെന്ന് എഴുതി വച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്‍കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിരെയാണ് ആരോപണം.

2022 ല്‍ കോട്ടുവള്ളി സ്വദേശിയായ മുന്‍ പൊലീസുക്കാരനില്‍ നിന്ന് പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നിരുന്നു. വീട്ടുക്കാര്‍ പോലീസില്‍ പരാധി നല്‍കിയിട്ടും തുടര്‍ന്നും ഭീഷണി നടത്തിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കത്തില്‍ പരമാര്‍ശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുന്‍ പൊലീസുക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

kerala

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

Published

on

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.

Continue Reading

Trending