Connect with us

kerala

ആലപ്പുഴ ഷാന്‍ വധക്കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; ഇതോടെ ആകെ അറസ്റ്റിലായത് 13 പേര്‍

ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗൂഢാലോചനയുടെ ഭാഗമായതിന് ധനേഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Published

on

ആലപ്പുഴ എസ്ഡിപിഐ സംസ്ഥാന നേതാവ് ഷാനിന്റെ വധത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ നേരിട്ട് പങ്കുള്ള 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ ഒളിക്കാന്‍ സഹായിച്ച 2 പേരും ഗൂഡാലോചന നടത്തിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 13 ആയി ഉയര്‍ന്നു.

അതുല്‍, വിഷ്ണു, അഭിമന്യു, സാനന്ത്, ജിഷ്ണു തുടങ്ങിയവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗൂഢാലോചനയുടെ ഭാഗമായതിന് ധനേഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ് ഇവരെല്ലാവരും. കേസില്‍ നിര്‍ണായകമായത് സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തിയ അഖിലിന്റെ അറസ്റ്റാണ്.

അതേസമയം, ബിജെപി സംസ്ഥാന നേതാവ് രണ്‍ജീത്തിന്റെ വധത്തിലെ പ്രധാന പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരെ പിടികൂടാനായി അന്വേഷണം സംസ്ഥാനത്തിന് പുറത്തും സജീവമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Published

on

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണമുണ്ടാകില്ലെന്നും കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു. കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും അന്വേഷണ പുരോഗതി സമയാസമയങ്ങളില്‍ ഹരജിക്കാരെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് സംശയിക്കാന്‍ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ആശങ്കപ്പെടാന്‍ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോ? അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ തെളിവ് വേണം .ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ? അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂ. അന്വേഷണത്തിന് സിബിഐ തയ്യാറാണോ എന്നതല്ല, സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്നും സംശയങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുവെന്നും വ്യക്തമാക്കി.

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.”കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ല. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. നവീനെതിരെ നല്‍കിയ പ്രശാന്തന്റെ കൈക്കൂലി പരാതി കെട്ടിച്ചമച്ചതാണ്. പ്രബലരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയുമില്ല. തെളിവുകള്‍ കുഴിച്ചുമൂടി പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാന്‍ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്” തുടങ്ങിയ വാദങ്ങളാണ് നവീന്റെ ഭാര്യ മഞ്ജുഷ ഹരജിയില്‍ ഉന്നയിച്ചത്.

പ്രതിയായ ദിവ്യയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

Continue Reading

kerala

അവിശ്വാസ പ്രമേയം; എല്‍ഡിഎഫ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി

പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി

Published

on

പനമരം: വയനാട്ടിലെ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. എല്‍ഡിഎഫും ബിജെപിയും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി.

23 അംഗങ്ങള്‍ ഉള്ള പനമരം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസപ്രമേയം ഇന്ന് രാവിലെ പനമരം ബ്ലോക്ക് സെക്രട്ടറി ഷീബയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചയ്ക്ക് എടുത്തത്.

നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ തോമസ് പാറക്കാലയിലും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ആവിശ്വാസ പ്രമേയത്തിലൂടെ സിപിഐഎം പ്രതിനിധിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരിക്കുന്നത്. പ്രസിഡന്റിനെ പുറത്താക്കിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു യുഡിഫ് പ്രവര്‍ത്തകര്‍ പനമരം ടൗണില്‍ പ്രകടനം നടത്തി.

Continue Reading

kerala

കുംഭമേളയ്ക്ക് ബോംബ് ഭീഷണി; മുസ്‌ലിം പേരില്‍ വ്യാജ ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പിടിയില്‍

ബിഹാറിലെ പൂര്‍ണിയ സ്വദേശി ആയുഷ് കുമാര്‍ ജെയ്സ്വാള്‍ (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്

Published

on

മുസ്ലിം നാമത്തില്‍ കുംഭമേളയ്ക്ക് ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പൊലിസ് പിടിയില്‍. ബിഹാറിലെ പൂര്‍ണിയ സ്വദേശി ആയുഷ് കുമാര്‍ ജെയ്സ്വാള്‍ (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ (അലഹാബാദ്) നടക്കുന്ന മഹാ കുംഭമേളയ്ക്കു നേരെ ബോംബ് സ്ഫോടനം നടത്തുമെന്നും ആയിരത്തിലേറെ ഹിന്ദുക്കളെ കൊല്ലുമെന്നുമാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആയുഷ് കുമാര്‍ ഭീഷണി സന്ദേശമയച്ചത്. പ്രതിയുടെ അയല്‍വാസിയായ നാസിര്‍ പത്താന്‍ എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആയുഷ് കുമാര്‍ ജെയ്സ്വാള്‍ സന്ദേശമയച്ചത്.

ഭീഷണി സന്ദേശം അയച്ച ഫോണിന്റെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ബിഹാറില്‍നിന്ന് പിടികൂടിയ ഇയാളെ പ്രയാഗ്രാജിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്ന് ഭവാനിപൂര്‍ പൊലിസ് അറിയിച്ചു. സന്ദേശം അയച്ചതിന് പിന്നാലെ ആയുഷ് കുമാര്‍ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പോകുകയും ചെയ്തിരുന്നു. ആയുഷിന്റെ നേപ്പാല്‍ യാത്രയും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഭീഷണി സന്ദേശവുമായി ഈ യാത്രയ്ക്ക് പങ്കുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും. 40 കോടിയോളം സന്ദര്‍ശകരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡിസംബര്‍ 31 നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയെടുക്കുകയും അലഹബാദിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയുമുണ്ടായി. മുസ്ലിം നാമത്തില്‍ ഭീഷണി സന്ദേശം പുറത്തുവന്നതോടെ സമുഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ വലിയ തോതിലുള്ള മുസ്ലിം വിദ്വേഷ പ്രചാരണമാണ് നടന്നത്.

Continue Reading

Trending