Connect with us

kerala

ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു

Published

on

ആലപ്പുഴ: മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടംതുരുത്തിയിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ രജിത, മകന്‍ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുപ്പതുകാരിയായ രജിത നാലുമാസം ഗര്‍ഭിണിയായിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം. പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടിയ നിലയിലാണ്.

കടബാധ്യത മൂലമാണ് ആത്മഹത്യയെന്നും മകന്‍ തനിച്ചായാല്‍ അവനെ ആരും നോക്കില്ലെന്നും അതിനാല്‍ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു. ഭര്‍ത്താവ് വിനോദ് ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ ഭര്‍തൃമാതാവും പിതാവും വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കുത്തിയതോട് പൊലീസ് അന്വേഷണം തുടങ്ങി.

kerala

കളക്ഷന്‍ വിവാദം; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ല; നിര്‍മാതാക്കളുടെ സംഘടന

ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്

Published

on

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്.

‘നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മ്മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് സംഘടന പുറത്തുവിട്ട കണക്കുകളില്‍ അപാകത ഉണ്ടെന്നും 30 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ടുമാസങ്ങളിലായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

സാങ്കേതിക തകരാര്‍; ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങിയത് ഒരുമണിക്കൂറിലേറെ

മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്

Published

on

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ ഒരു മണിക്കൂറോളം കുടുങ്ങി യാത്രക്കാര്‍. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ ലിഫ്റ്റില്‍ അകപ്പെട്ടത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഇവരെ പുറത്തെത്തിച്ചത്.

വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പിടിച്ചിട്ടിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

Continue Reading

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് റിട്ട. അധ്യാപിക മരിച്ചു

കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്

Published

on

പാലക്കാട് മണ്ണാര്‍ക്കാട് തീപ്പൊള്ളലേറ്റ് റിട്ട. അധ്യാപിക മരിച്ചു. കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്. കുണ്ടൂര്‍കുന്നിലെ വീട്ടില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പൊള്ളലേറ്റ് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും ഇവരെത്തിയപ്പോഴേക്കും പാറുക്കുട്ടി മരിച്ചിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending