Connect with us

kerala

ആലപ്പുഴ അപകടം; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു,

ഇയാള്‍ നിയമവിരുദ്ധമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി

Published

on

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആര്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെ കേസെടുത്തു.മോട്ടോര്‍ വാഹന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ നിയമവിരുദ്ധമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണനാണ് കേസെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, എടത്വ പള്ളിച്ചിറ ആല്‍വിന്‍ ജോര്‍ജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് ആറ് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്. കാറില്‍ 11 പേരായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിന്‍

ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍, തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ പ്രത്യേക സര്‍വിസ് നടത്തും

Published

on

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01063) ഏപ്രില്‍ മൂന്നു മുതല്‍ മേയ് 29 വരെയും തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01064) ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 31 വരെയും പ്രത്യേക സര്‍വിസ് നടത്തും.

Continue Reading

kerala

കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊന്നു; പ്രതി പിടിയില്‍

സംഭവത്തില്‍ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊന്നു. കൈതപ്രം സ്വദേശി രാധാകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം.

വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴാണ് രാധാകൃഷ്ണനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയാരുന്നു.

പ്രതി സന്തോഷിനെ കൃത്യം നടന്ന വീടിനു സമീപത്ത് പൊലീസ് പിടികൂടിയിരുന്നു. മദ്യലഹരിയില്‍ നില്‍ക്കുകയായിരുന്നു സന്തോഷ്. ലൈസന്‍സുള്ള തോക്ക് സ്വന്തമായുള്ള ഇയാള്‍ വെടിവയ്പ്പില്‍ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയാണ് ഇയാള്‍.

രാധാകൃഷ്ണനും സന്തോഷും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. തോക്ക് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്‍. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

Continue Reading

kerala

പത്തനംതിട്ടയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

പന്തളം കുരമ്പാലയിലെ കടയിലെ ജീവനക്കാരന്‍ അനി ആണ് പൊലീസ് പിടിയിലായത്

Published

on

പത്തനംതിട്ടയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി പന്തളം കുരമ്പാലയിലെ കടയിലെ ജീവനക്കാരന്‍ അനി ആണ് പൊലീസ് പിടിയിലായത്.

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പന്തളം കൂരമ്പാലയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പൂജാ സ്റ്റോര്‍ ആയിരുന്നു ഇത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

പന്തളം കേന്ദ്രീകരിച്ച് ലഹരിവില്‍പന വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഇവയ്ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു

Continue Reading

Trending