Connect with us

News

സില്‍വയെ നോട്ടമിട്ട് അല്‍ ഹിലാല്‍

മെസിക്ക് പകരക്കാരനല്ലെങ്കിലും ഹിലാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബെര്‍നാര്‍ഡോ സില്‍വയിലേക്കാണ്.

Published

on

റിയാദ്: സഊദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാല്‍ കാര്യമായി നോട്ടമിട്ടത് ലിയോ മെസിയെയായിരുന്നു. അല്‍ നസര്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയെ ഉയര്‍ത്തുമ്പോള്‍ മെസിയെ ഉയര്‍ത്തിക്കാട്ടി അവരെ ഞെട്ടിക്കാമെന്ന് കരുതിയാണ് അര്‍ജന്റീനക്കാരന് വേണ്ടി പൊന്നും വില പറഞ്ഞത്. പക്ഷേ മെസി പണത്തിന്റെ വഴിയില്‍ വന്നില്ല. അദ്ദേഹം അമേരിക്കയിലേക്കാണ് പോയത്.

മെസിക്ക് പകരക്കാരനല്ലെങ്കിലും ഹിലാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബെര്‍നാര്‍ഡോ സില്‍വയിലേക്കാണ്. 28 കാരനും സിറ്റിയും തമ്മിലുള്ള കരാര്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുന്നു. എന്നാല്‍ വന്‍ ഓഫറുകളുമായി നിരവധി ക്ലബുകള്‍ പോര്‍ച്ചുഗീസുകാരന്റെ പിറകിലുണ്ട്. ഇതിനകം സിറ്റി നായകന്‍ ഇല്‍ഗോര്‍ ഗുന്‍ഡഗോനെ സ്വന്തമാക്കിയ ബാര്‍സിലോണക്കാര്‍ സില്‍വയിലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പി.എസ്.ജിയും വലിയ ശ്രമം നടത്തുന്നു.

പക്ഷേ ഇവര്‍ നല്‍കിയ ഓഫറുകളേക്കാള്‍ ഏറ്റവും മികച്ചതാണ് ഹിലാല്‍ നല്‍കിയിരിക്കുന്നത്. പണത്തിനു മേല്‍ പരുന്തും പറക്കില്ല എന്ന് പറഞ്ഞത് പോലെ പണമല്ല ഫുട്‌ബോളാണ് വലുത് എന്ന് സില്‍വ തീരുമാനിച്ചാല്‍ അദ്ദേഹം യൂറോപ്പില്‍ തന്നെ തുടരും. 2017 ലാണ് അദ്ദേഹം സിറ്റിയിലെത്തിയത്. പെപ് ഗുര്‍ഡിയോളയുടെ ആദ്യ ഇലവനില്‍ ഇത് വരെ സ്ഥിരക്കാരനാണ്. അവസാന സീസണില്‍ ക്ലബ് ട്രിപ്പിള്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിക്കാനുമായിരുന്നു. പക്ഷേ സഊദി പ്രോ ലീഗില്‍ ഇപ്പോള്‍ റൊണാള്‍ഡോയും കരീം ബെന്‍സേമയും നക്കാലേ കാന്‍ഡേയുമെല്ലാം കളിക്കുമ്പോല്‍ എന്തിന് അകന്ന് നില്‍ക്കണമെന്ന ചോദ്യം സില്‍വക്ക് മുന്നിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു: രാഹുല്‍ ഗാന്ധി

‘രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കി’

Published

on

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും പരസ്പരം അതിനു പ്രേരിപ്പിച്ചു. അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ അല്ലാത്തവര്‍ക്കെതിരെ ബി.ജെ.പി ജാട്ടുകളെ കുത്തിയിളക്കി.

‘ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ഞാനിവിടെയുണ്ട്. ആദിവാസികളും ദളിതുകളും അടങ്ങുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയത് തെറ്റാണെങ്കില്‍, ഒ.ബി.സികളുടെ ഭരണ പങ്കാളിത്തത്തിനായി ഞാനത് തുടരും -രാഹുല്‍ ഗാന്ധി പറഞ്ഞു.

25 മുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ബി.ജെ.പി എഴുതിത്തള്ളിയെന്നും എന്നാല്‍, യു.പി.എ ഭരണകാലത്ത് കര്‍ഷകരുടെ 72,000 കോടി രൂപയുടെ കടം ലഘൂകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ജാര്‍ഖണ്ഡിലെ കര്‍ഷകരുടെ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയോ? മുതലാളിമാരുടെ കടങ്ങള്‍ തള്ളുന്നതിനിടയില്‍ ബി.ജെ.പി നിങ്ങളുടെ കടങ്ങള്‍ ഒരിക്കലും എഴുതിത്തള്ളില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രാഹുല്‍ ഗാന്ധിയുടെ രണ്ടാം ജാര്‍ഖണ്ഡ് സന്ദര്‍ശനമായിരുന്നു. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് വോട്ടെണ്ണലും നടക്കും.

 

Continue Reading

kerala

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ റീചാര്‍ജ്; തട്ടിപ്പിന്റെ മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Published

on

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. ഇതേ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഓഫര്‍ പോസ്റ്റിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; പി പി ദിവ്യ ജയില്‍ മോചിതയായി

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ മോചിതയായി. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

പുറത്തിറങ്ങിയതിന് പിന്നാലെ എഡിഎം നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും പി പി ദിവ്യ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

 

 

Continue Reading

Trending