Connect with us

kerala

അക്ഷയ ഐ.ടി പദ്ധതിക്ക് ഇരുപതാണ്ട്, അഭിമാനം പങ്കുവെച്ച് പി.കെ കുഞ്ഞാലിക്കുട്ടി

നന്മയുള്ള എന്തിനെയും ഹൃദ്യമായി സ്വീകരിക്കുന്ന മലപ്പുറത്തെ മനുഷ്യരിലുള്ള വിശ്വാസമായിരുന്നു എല്ലാത്തിനുമുപരി ആ തീരുമാനത്തിന്റെ കരുത്ത്.

Published

on

കേരളത്തിന്റെ ഡിജിറ്റല്‍ സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ അക്ഷയ പദ്ധതിക്ക് ഇന്ന് രണ്ടുപതിറ്റാണ്ട് തികയുകയാണ്.
അതിന് നായകത്വം വഹിച്ച വ്യവസായവകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഈ നേട്ടം അഭിമാനപൂര്‍വം ഓര്‍ക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

ജീവിതത്തിലെതന്നെ ഏറ്റവും അഭിമാനകരമായ ദിവസങ്ങളിലൊന്നാണ് ഇന്ന്. കേരളം അത്യാധുനികതയുടെ നായക സ്ഥാനത്തേക്ക് ചുവട് വെച്ച അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുന്നവേളയില്‍ അതിന് നായകത്വം വഹിച്ച ആളെന്ന നിലയില്‍ മനസ്സ് നിറയെ സന്തോഷവും ചരിതാര്‍ഥ്യവുമുണ്ട്.
2002 നവംബര്‍ 18 ന് തിരുവനന്തപുരത്തെ സെനറ്റ് ഹാളില്‍ വെച്ച് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍കലാം അക്ഷയ പദ്ധതിയുടെ ജാലകങ്ങള്‍ തുറന്നിടുമ്പോള്‍ കേരളത്തിനതൊരു പുതുയുഗ പിറവിയായിരുന്നു. കമ്പ്യൂട്ടറിന്റെ പ്രാഥമിക രൂപം പോലും സര്‍വത്രികമാകാത്ത കാലത്ത്, ഇന്റര്‍നെറ്റ് എന്ന വാക്കുപോലും സാധാരണക്കാരന് പരിചിതമല്ലാത്തൊരു കാലത്താണ് ഡിജിറ്റല്‍ സാക്ഷരത എന്ന ഭാരിച്ച ഉദ്യമത്തിന് തുടക്കം കുറിക്കുന്നത് എന്നോര്‍ക്കണം.പൈലറ്റ് പ്രൊജക്റ്റ് ആയി തിരഞ്ഞെടുത്തത് മലപ്പുറത്തെ ആയിരുന്നു.

നന്മയുള്ള എന്തിനെയും ഹൃദ്യമായി സ്വീകരിക്കുന്ന മലപ്പുറത്തെ മനുഷ്യരിലുള്ള വിശ്വാസമായിരുന്നു എല്ലാത്തിനുമുപരി ആ തീരുമാനത്തിന്റെ കരുത്ത്. മലപ്പുറം ആവിശ്വാസം കാത്തത് പിന്നത്തെ ചരിത്രം. മലപ്പുറം ജില്ലയിലെ മാറാക്കരയില്‍ ആദ്യത്തെ അക്ഷയ കേന്ദ്രത്തിന് തുടക്കം കുറിച്ചു കൊണ്ട് കേരളത്തോടൊപ്പം മലപ്പുറവും ഡിജിറ്റല്‍ യുഗത്തിലേക്ക് ചിറകടിച്ചു. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും പഠിതാവാകുക എന്ന പദ്ധതിയുടെ പ്രാരംഭ തീരുമാനം പോലും നടപ്പിലാകുമോ എന്ന ആശങ്കയെ കാറ്റില്‍ പറത്തി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മലപ്പുറത്തെ ഗ്രാമങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒഴുകുന്ന കാഴ്ച കുളിര്‍മയുള്ളതായി.
ആദ്യ ഘട്ടത്തില്‍ സംരംഭകരും പഠിതാക്കളും ഇതിനെ കച്ചവട താല്പര്യത്തോടെയല്ലാതെ സമീപിച്ചു എന്നത് ഇതിന്റെ വിജയത്തിന് മാറ്റ് കൂട്ടി.

മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം വരെ മാറ്റി വെച്ച് ഇതിനെ മുന്നില്‍ നിന്ന് നയിച്ചു. വളരാനാഗ്രഹിക്കുന്ന ഒരു ജനതയുടെ എന്തിനെയും കീഴ്‌പ്പെടുത്താമെന്ന ആത്മവിശ്വാസത്തിന്റെയും, പിന്തുണയുടെയും ബലത്തില്‍ പദ്ധതി വന്‍ വിജയമായി. മലപ്പുറത്ത് നിന്നും മറ്റ് പതിമൂന്ന് ജില്ലകളിലേക്കും അക്ഷയ പടര്‍ന്നു.
2016 ഫെബ്രുവരിയില്‍ 27 ന് അന്നത്തെ ഇന്ത്യന്‍പ്രസിഡന്റ് പ്രണബ്മുഖര്‍ജി കോഴിക്കോട്‌വെച്ച് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സ്റ്റേറ്റ് ആയി കേരളത്തെയും, ആദ്യത്തെ ഡിജിറ്റല്‍ജില്ലയായി മലപ്പുറത്തെയും പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ ഐ. ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ആ പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍കഴിഞ്ഞത് കാലം അനുവദിച്ച കാവ്യനീതിയായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി.

Published

on

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാന്‍ കഴിയും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 

Continue Reading

kerala

കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്.

Published

on

കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയാണ് മരിച്ച ആന്‍മരിയ.

ഇന്ന് വൈകിട്ടാണ് സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. മുറിയില്‍ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പഠനസംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

kerala

ആദ്യ ചാട്ടത്തില്‍ ആഴമില്ലാത്ത സ്ഥലത്ത് വീണ ആള്‍ വീണ്ടും ചാടി ജീവനൊടുക്കി

റാന്നി പാലത്തില്‍ നിന്നു പമ്പ നദിയിലേക്കു ചാടിയ ആള്‍ മരിച്ചു.

Published

on

റാന്നി പാലത്തില്‍ നിന്നു പമ്പ നദിയിലേക്കു ചാടിയ ആള്‍ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സന്‍ (48) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ഇയാള്‍ ചാടുന്നത് പമ്പാ നദിയില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ കണ്ടിരുന്നു. എന്നാല്‍ ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ഇയാള്‍ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് ചാടി ജീവനൊടുക്കുകയായിരുന്നു. കണ്ടു നിന്നവര്‍ പൊലീസില്‍ അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് എത്തിയെക്രിലും ജെയ്‌സന്‍ കയത്തില്‍ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

 

 

Continue Reading

Trending