Connect with us

kerala

അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ഇ​രി​ക്കാ​നു​ള്ള ക​സേ​ര, കു​ടി​വെ​ള്ളം, ശു​ചി​മു​റി, നോ​ട്ടീ​സ് ബോ​ർ​ഡ്, മ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​മാ​ത്രം പു​തി​യ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​നു​വാ​ദം ന​ൽ​ക​ണം

Published

on

തൃ​ശൂ​ർ: അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കു കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ൾ നി​ല​യി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഉ​ത്ത​ര​വ്.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു കാ​ല​താ​മ​സം കൂ​ടാ​തെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കി​ട​പ്പു​രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​നം അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​ക്ഷ​യ​സം​രം​ഭ​ക​ർ ന​ൽ​കു​ന്നു​ണ്ടെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന വി​വ​രം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ക​സേ​ര, കു​ടി​വെ​ള്ളം, ശു​ചി​മു​റി, നോ​ട്ടീ​സ് ബോ​ർ​ഡ്, മ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​മാ​ത്രം പു​തി​യ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​നു​വാ​ദം ന​ൽ​ക​ണം. സൗ​ക​ര്യ​മി​ല്ലാ​ത്ത അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​വ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ഷ​യ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കാ​ണു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യു.ഡി.എഫ് ഹര്‍ത്താല്‍

യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 19ന് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.

ഇതിന് പിന്നാലെ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.

 

Continue Reading

kerala

എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

Published

on

മലപ്പുറം: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ഓഫീസ് മലപ്പുറത്ത് തുറന്നു. എം.എസ്.എഫിന് നിരവധി സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന ട്രഷററും മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന പി.എം.ഹനീഫിന്റെ നാമധേയത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയില്‍ വിശാലമായ ഓഫീസ് സൗകര്യവും വായനാ മുറിയും വിശ്രമ കേന്ദ്രവുമടങ്ങുന്നതാണ് ഓഫീസ്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ കെ.എന്‍.ഹക്കീം തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകരുടെ ചിലകാല അഭിലാഷമായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന സെക്രട്ടറി പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഇസ്മായില്‍ മൂത്തേടം, കെ.ടി.അഷ്‌റഫ്, ടി.പി.അഷ്‌റഫലി, മുജീബ് കാടേരി, ശരീഫ് കുറ്റൂര്‍, ബാവ വിസപ്പടി, എന്‍.കെ.ഹഫ്‌സല്‍ റഹ്‌മാന്‍, ടി.പി.ഹാരിസ്, കെ.പി.മുഹമ്മദ് കുട്ടി, പി.എ.സലാം, കുന്നത്ത് മുഹമ്മദ്, സി.കെ.ഷാക്കിര്‍, പി.വി.അഹമ്മദ് സാജു, അഷ്ഹര്‍ പെരുമുക്ക്, വി.കെ.എം.ഷാഫി, ഫാരിസ് പൂക്കോട്ടൂര്‍, പി.എച്ച്.ആയിഷ ബാനു, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, റുമൈസ റഫീഖ്, അഡ്വ: കെ.തൊഹാനി, സമീര്‍ എടയൂര്‍, ഡോ: ഫായിസ് അറക്കല്‍, ഡോ: അനസ് പൂക്കോട്ടൂര്‍, ആയിഷ മറിയം, ടി.പി.ഫിദ, ജാഫര്‍ വെള്ളേക്കാട്ടില്‍, കെ.വി.മുഹമ്മദലി, സി.കെ.എ.റസാഖ് പ്രസംഗിച്ചു. പി.എം.ഹനീഫിന്റെ സഹോദരന്‍ പി.എം.സാദിഖും, മകന്‍ മുഫീദ് റഹ്‌മാനും ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ അഡ്വ: ഖമറുസമാന്‍, ടി.പി.നബീല്‍, യു.അബ്ദുല്‍ ബാസിത്ത്, എന്‍.കെ.അഫ്‌സല്‍, പി.ടി.മുറത്ത്, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, അര്‍ഷദ് ചെട്ടിപ്പടി, ഫര്‍ഹാന്‍ ബിയ്യം, വി.പി.ജസീം, എ.വി.നബീല്‍, സി.പി.ഹാരിസ് നേതൃത്വം നല്‍കി.

Continue Reading

kerala

കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു

Published

on

കണ്ണൂർ, കേളകത്ത്   നാടകസംഘം സഞ്ചരിച്ച മിനി ബസ്  അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Continue Reading

Trending