Connect with us

crime

തിരൂരിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത് ആധാർ വിവരങ്ങൾ ചോർത്തി

38 ആധാർ കാർഡുകളാണ് ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലെ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി പുറമെ നിന്നുള്ളവർ തയാറാക്കിയത്.

Published

on

തിരൂർ ആലിങ്ങലിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത് ആധാർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രം അധികൃതർ ജില്ല സൈബർ ക്രൈമിൽ പരാതി നൽകി. 38 ആധാർ കാർഡുകളാണ് ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലെ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി പുറമെ നിന്നുള്ളവർ തയാറാക്കിയത്. ഇന്ത്യയുടെ അതിർത്തി പ്രദേശത്തുനിന്നാണ് ഹാക്കിങ് നടത്തിയതെന്നാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ.

ഇന്ത്യയിൽ വിലാസമോ രേഖകളോ ഇല്ലാത്തവർക്ക് വേണ്ടിയാകും ഇത് ചെയ്തതെന്നാണ് സൂചന. ചാരപ്രവർത്തനങ്ങൾക്കായാണെന്നും സംശയിക്കുന്നു. ആലിങ്ങലിലെ അക്ഷയ സെന്ററിലെ ആധാർ മെഷീനിൽ നിന്ന് എൻറോൾ ചെയ്ത 38 എൻട്രികൾ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ ആധാർ കാർഡുകൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജനുവരി 12നാണ് സംഭവം.

ഇവിടുത്തെ അക്ഷയ സെന്ററിലേക്ക് ഡൽഹിയിൽനിന്ന് യു.ഐ.ഡി അഡ്‌മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺകോൾ വന്നു. അക്ഷയയിലെ ആധാർ മെഷീൻ 10,000 എൻറോൾമെന്റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ ആവശ്യമാണെന്ന് പറഞ്ഞാണ് വിളിച്ചത്. തുടർന്ന് എനിഡെസ്ക് എന്ന സോഫ്റ്റ് വെയർ കണക്ട് ചെയ്യാൻ നിർദേശിക്കുകയും ഇതോടെ വെരിഫിക്കേഷൻ പൂർത്തിയായെന്നും പറഞ്ഞു.

തുടർന്ന് പരിശോധനയുടെ ഭാഗമായി ഒരാളുടെ എൻറോൾമെന്റ് നടത്താൻ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ അഡ്‌മിനാണെന്ന് പരിചയപ്പെടുത്തിയ ആൾ എല്ലാം ശരിയായെന്നും ജോലി തുടരാനും പറഞ്ഞ് എനിഡെസ്ക് കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. ഈ സമയത്തിനിടെ തിരൂരിലെ അക്ഷയ സെന്ററിലെ ആധാർ മെഷീനിലേക്ക് തട്ടിപ്പുകാർ ആവശ്യമുള്ള ഡാറ്റ കയറ്റി വിട്ടെന്നാണ് സംശയിക്കുന്നത്.

ഓരോ ആധാർ എൻറോൾമെന്റും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലൂടെയാണ് കടന്നുപോവുക. ഈ പരിശോധനയിലൂടെയെല്ലാം ഇവ കടന്നുപോവുകയും അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 25 നാണ് തട്ടിപ്പ് പുറത്തായത്.

പരിശോധനയിൽ ഇവ അപ്‌ലോഡ് ചെയ്യതത് തിരൂർ ആലിങ്ങലിലെ ആധാർ മെഷീനിൽ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉൾപ്പെടെയുള്ള പകർത്തലുകളുടെ ലൊക്കേഷൻ പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആലിങ്ങൽ അക്ഷയ ഉടമ ഹാരിസ് തിരൂർ സി.ഐക്കും പരാതി നൽകി.

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

crime

ലോൺ അടയ്ക്കാൻ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ മർദിച്ചു

Published

on

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ നേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമിച്ചത്. പനമ്പാലം സ്വദേശി സുരേഷിനാണ് മർദനമേറ്റത്.സംഭവത്തില്‍ പന്നിമറ്റം സ്വദേശി ജാക്സനെ കസ്റ്റഡിയിൽ എടുത്തു.

കോട്ടയത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

 

Continue Reading

crime

മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

Published

on

അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്.

2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻഡ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.

മാർച്ച് 19 നായിരുന്നു സരിത കുഞ്ഞിനെ തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. അന്ന് രാവിലെ ഹോട്ടലിൽ നിന്ന് 911 ലേക്ക് വിളിച്ച അവർ താൻ മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചുവെന്നും അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകൻ മരിച്ചിട്ട് അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തി. പിന്നാലെ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതോടെ ഇവരെ ചികിത്സയ്ക്കായി മാറ്റി.

 

Continue Reading

Trending