Connect with us

india

ദിവസവും ഗോമൂത്രം കുടിക്കും; വെളിപ്പെടുത്തലുമായി അക്ഷയ് കുമാര്‍

ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കത് അത് കുടിക്കാന്‍ പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞത്. ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Published

on

എല്ലാ ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ‘ഇന്‍ ടു ദ വൈല്‍ഡ്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്പെഷല്‍ എപ്പിസോഡിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെ ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി അക്ഷയ് കുമാര്‍ രംഗത്തെത്തിയത്്.

ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട ഹുമ ഖുറേഷി, ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കത് അത് കുടിക്കാന്‍ പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞത്. ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷോയില്‍ അക്ഷയ് കുമാര്‍ മരത്തില്‍ കയറുന്നതും കയറുകെട്ടിയ ഏണിയില്‍ കയറുന്നതും മാത്രമല്ല ആന പിണ്ടം ചായ കുടിക്കുന്നുണ്ടെന്നും ബെയര്‍ ഗ്രില്‍സ് പറയുന്നു. അക്ഷയ്കുമാറിനെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെങ്കിലും അദ്ദേഹം ഈഗോ ഇല്ലാത്ത നല്ല ഒരു മനുഷ്യനാണെന്നറിയാമെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞു. മോദി

india

വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; കേന്ദ്രത്തോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എം.കെ സ്റ്റാലിന്‍

Published

on

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ഇന്ന് പാര്‍ലമെന്റില്‍ നിര്‍ദ്ദിഷ്ട വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനോട് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് മുസ്‌ലിം സമുദായത്തെ മോശമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുകയും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവരുടെ മതം പിന്തുടരാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ന്യൂനപക്ഷ മുസ്‌ലിംകളെ മോശമായി ബാധിക്കുന്ന 1995 ലെ വഖഫ് നിയമത്തിനായുള്ള വഖഫ് ഭേദഗതി ബില്‍ 2024 ല്‍ പിന്‍വലിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ബീഹാര്‍ നിയമസഭയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

മുസ്‌ലിംകളുടെ മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബില്‍ പിന്‍വലിക്കണമെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.

Continue Reading

india

യുപിയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭൂമിയില്‍ വന്‍ ക്രൂഡോയില്‍ നിക്ഷേപം

സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ബലിയ അസംസ്‌കൃത എണ്ണ നിക്ഷേപം കണ്ടെത്തി. ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിന് സമീപം സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചു.

മൂന്ന് മാസത്തെ സര്‍വേയ്ക്ക് ശേഷമാണ് ഗംഗാ നദീ തടത്തില്‍ 3000 മീറ്റര്‍ ആഴത്തില്‍ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതല്‍ ആഴത്തില്‍ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തില്‍നിന്ന് മൂന്ന് വര്‍ഷത്തേക്ക് ആറര ഏക്കര്‍ ഭൂമി പ്രതിവര്‍ഷം 10 ലക്ഷം രൂപ നിരക്കില്‍ ഒഎന്‍ജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.

ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുക്കും.

Continue Reading

india

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു

വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending