Connect with us

india

ലോക്‌സഭാ അംഗത്വം രാജിവച്ച് അഖിലേഷ് യാദവ്

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്‍പാകെ അഖിലേഷ് രാജിസമര്‍പ്പിച്ചു.

Published

on

ലോക്‌സഭാ അംഗത്വം രാജിവച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്‍പാകെ അഖിലേഷ് രാജിസമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. അസംഗഢില്‍നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു അദ്ദേഹം. ആദ്യമായാണ് അഖിലേഷ് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ?; വഖഫ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി

വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി മുസ്‌ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് ചോദിച്ചു.

Published

on

വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി മുസ്‌ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് ചോദിച്ചു.

വഖഫ് സൃഷ്ടിക്കുന്നതിനുള്ള വ്യക്തികളുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്നും വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണ് അതെന്നും സുപ്രം കോടതി പറഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഏകപക്ഷീയമായി പുനര്‍വര്‍ഗ്ഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
മുസ്‌ലിംങ്ങള്‍ക്ക് മാത്രം വഖ്ഫ് സൃഷ്ടിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്നവര്‍ക്ക് മാത്രം വഖ്ഫ് സൃഷ്ടിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് എങ്ങനെ പറയാന്‍ കഴിയും?’ കപില്‍ സിബല്‍ ചോദിച്ചു.

 

 

Continue Reading

india

വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്

ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്. ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇവരെ ആദ്യം വാല്‍പ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ പരുക്ക് ഗുരുതരമായതിനാല്‍ പൊള്ളാച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

തോട്ടത്തില്‍ വിശ്രമിക്കുകയായിരുന്ന കാട്ടുപോത്താണ് രാവിലെ ജോലിക്കായി എത്തിയ തൊഴിലാളികളെ കുത്തിപരുക്കേല്‍പ്പിച്ചത്.

Continue Reading

india

വഖഫ് ബില്ലിനെതിരെ സുപ്രീംകോടതി; ഹര്‍ജികളില്‍ നാളെ ഇടക്കാല ഉത്തരവ്

കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ്. മുസ്‌ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ്.

ഇടക്കാല ഉത്തരവില്‍ വേറെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് വാദം തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

ഇടക്കാല ഉത്തരവിടാനായി സുപ്രീംകോടതി നിര്‍ദേശിച്ചത്

ഒന്ന്: രജിസ്‌ട്രേഷന്‍ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്ത് അതല്ലാതാക്കരുത്.

രണ്ട്: കലക്ടര്‍മാര്‍ക്ക് അന്വേഷണം നടത്താമെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടി അരുത്.

മൂന്ന്: കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും എക്‌സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവര്‍ എല്ലാവരും മുസ്‌ലിംകളായിരിക്കണം.

അതേസമയം നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപില്‍ സിബല്‍ വാദിച്ചു.

അതേസമയം ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫെന്നും കപില്‍ സിബല്‍ പറഞ്ഞു. വഖഫ് നല്‍കണമെങ്കില്‍ അഞ്ചു വര്‍ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണമെന്നും ആര്‍ട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ഒരു മതത്തിന് മാത്രം ചില നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോര്‍ഡിലെ 22 അംഗങ്ങളില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് വിവേചനപരമെന്നും സിബല്‍ വ്യക്തമാക്കി.

അതേസമയം വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത് എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. വിഷയത്തില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനും ജ. പി വി സഞ്ജയ് കുമാര്‍, ജ. കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ടതുമായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

വഖഫ് സ്വത്തിന്റെ സ്വഭാവം ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു. വഖഫ് അല്ലെന്ന് ജില്ലാ കളക്ടര്‍ തീരുമാനിച്ചാല്‍ എങ്ങനെ സുതാര്യമായ തീരുമാനമാകുമെന്നും സുപ്രീം കോടതി ചോദിച്ചു.

വഖഫ് നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദ്യങ്ങളുയര്‍ത്തി. നൂറോ ഇരുന്നൂറോ കൊല്ലം മുമ്പ് വഖഫായി പ്രഖ്യാപിച്ച സ്വത്ത് ഏറ്റെടുത്ത് വഖഫ് അല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിനകം രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്ത് പുതിയ നിയമപ്രകാരം അസാധുവാകുമോ എന്നും കോടതി ചോദിച്ചു.

 

 

Continue Reading

Trending