Connect with us

india

എസ്പിയുടെ ഭരണ നേട്ടത്തിന്റെ അംഗീകാരം യോഗി സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് അഖിലേഷ് യാദവ്‌

സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ഒരുതവണ കൂടി അധികാരത്തില്‍ വന്നാല്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Published

on

സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുവന്ന പദ്ധതികളായ മെട്രോ ട്രെയിന്‍, മെട്രോ സ്‌റ്റേഷന്‍ എന്നിവ യോഗി ആദിത്യനാഥിന്റെ സര്‍ക്കാറാണ് ഉദ്ഘാടനം ചെയ്തതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. യോഗി സര്‍ക്കാര്‍ എസ്പിയുടെ ഭരണ നേട്ടത്തിന്റെ അംഗീകാരം തട്ടിയെടുത്തെന്ന് യോഗിയെ ബാബ എന്ന് പരാമര്‍ശിച്ച് അഖിലേഷ് പറഞ്ഞു. ബി.ജെ.പി ഗവണ്‍മെന്റിന്റെ കീഴില്‍ വിദ്യാര്‍ഥികളും കര്‍ഷകരും വ്യവസായികളും ബുദ്ധിമുട്ട് നേരിട്ടു. അത് കാരണം അവര്‍ ആത്മഹത്യ ചെയ്തു. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ഒരുതവണ കൂടി അധികാരത്തില്‍ വന്നാല്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നാണ് ആരംഭിച്ച തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങള്‍ ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 എന്നി തീയതികളിലായാണ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങള്‍ ചൊല്ലിയത്. ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വിമര്‍ശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Continue Reading

india

ഹനുമാന്‍ ജനിച്ചത് രാജ്ഭര്‍ സമുദായത്തില്‍ നിന്ന്; അംബേദ്കര്‍ ദൈവമായിരുന്നോ എന്നും ചോദ്യം; വിവാദപരാമര്‍ശവുമായി യു.പി മന്ത്രി

പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

Published

on

ഹനുമാന്‍ രാജ്ഭര്‍ സമുദായത്തിലാണ് ജനിച്ചതെന്ന് ബിജെപി സഖ്യകക്ഷി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

‘ഹനുമാന്‍ ജി ജനിച്ചത് രാജ്ഭര്‍ സമുദായത്തിലാണെന്നും രാക്ഷസനായ അഹിര്‍വന്‍ രാമനേയും ലക്ഷ്മണനേയും പടല്‍ പുരിയിലേക്ക് കൊണ്ടുപോയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആര്‍ക്കും ഉണ്ടായിരുന്നില്ല. രാജ്ഭര്‍ സമുദായത്തില്‍ ജനിച്ച ഹനുമാന് മാത്രമായിരുന്നു അതിന് ധൈര്യമുണ്ടായത്’, ഓം പ്രകാശ് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്ക് അംബേദ്കര്‍ എന്ന് പേര് കേള്‍ക്കുന്നത് ഒരുകാലത്ത് പ്രകോപിപ്പിച്ചിരുന്നു. 2012ന് മുമ്പ് അംബേദ്കര്‍ പാര്‍ക്ക് പൊളിക്കുമെന്നും പകരം അധികാരത്തിലെത്തിയാല്‍ ശുചിമുറി നിര്‍മിക്കുമെന്നുമായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.

ഇന്ന് ഭരണഘടനയെ കുറിച്ച് സംസാരിക്കുന്ന കോണ്‍?ഗ്രസ് ഒരു കാലത്ത് അടിയന്തരാവസ്ഥയെന്ന പേരില്‍ ലക്ഷക്കണക്കിന് മാധ്യമപ്രവര്‍ത്തകരേയും നേതാക്കളേയും ജയിലലിടച്ചിട്ടുണ്ട്. അംബേദ്കറിനോട് ഇപ്പോള്‍ ഇതുവരെയില്ലാത്ത സ്‌നേഹമാണ്. അംബേദ്കര്‍ ദൈവമായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

crime

മതംമാറിയെന്ന് ആരോപിച്ച് യു.പിയിൽ ദലിത് യുവാവിനോട് ക്രൂരത; തലമൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു

ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്. 

Published

on

ഉത്തർപ്രദേശിൽ ക്രിസ്തുമതം സ്വീകരിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ അപമാനിച്ച് തീവ്ര ഹിന്ദുത്വവാദികൾ. ശുബ്രൻ പാസ്വാൻ എന്ന ദളിത് യുവാവിനെയാണ് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും പരസ്യമായി അപമാനിച്ചത്. ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്.

പാസ്വാൻ ക്രിസ്തുമതം സ്വീകരിച്ചുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികൾ അദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. ഹിന്ദുത്വ ഗ്രൂപ്പുകൾ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും പ്രാദേശിക ക്ഷേത്രത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ പാസ്വാൻ ഹനുമാൻ ചാലിസ ചൊല്ലാൻ നിർബന്ധിതനായി.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ തീവ്ര ഹിന്ദുത്വ വാദികൾ പാസ്വാനെയും കൊണ്ട് ജയ് ശ്രീറാം വിളികളുടെ അകമ്പടിയോടെ പരേഡ് നടത്തുന്നത് കാണാം.

സംഭവത്തിൽ തന്നെ ശാരീരികമായി ആക്രമിക്കുക മാത്രമല്ല മാനസികമായി ഉപദ്രവിക്കുകയും ‘ചമർ’ പോലുള്ള ജാതീയമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കുകയും ചെയ്തുവെന്ന് പാസ്വാൻ പറഞ്ഞു. ഔപചാരികമായി പരാതി നൽകാൻ ശ്രമിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാസ്വാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നൽകി.

പാസ്വാൻ ക്രിസ്ത്യാനിയായി മാറിയതിനാലാണ് ഇതുണ്ടായതെന്ന് പറഞ്ഞ് ബജ്റംഗ്ദളിൻ്റെയും വി.എച്ച്. പിയുടെയും മുതിർന്ന നേതാവ് സംഭവത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.

ഈ സംഭവം മതവുമായി ബന്ധപ്പെട്ടതല്ലെന്നും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണെന്നും കൂടുതലാണെന്നും നിയമപരമായ പ്രത്യാഘാതങ്ങളുടെ അഭാവമാണ് ഇത്തരം ആക്രമണം നടത്താൻ തീവ്ര ഹിന്ദുത്വ വാദികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ദളിത് ആക്ടിവിസ്റ്റുകൾ പ്രതികരിച്ചു.

Continue Reading

Trending