Connect with us

kerala

അഫ്‌സാന പറയുന്നത് വാസ്തവവിരുദ്ധം: നൗഷാദിനെ കൊന്ന രീതിയുടെ വീഡിയോ പുറത്തുവിട്ട് പൊലീസ്

അഫ്‌സാനയും കൂട്ടുകാരും ചേര്‍ന്ന ് മര്‍ദിച്ച ശേഷമാണ് നൗഷാദ് നാടുവിട്ടത്.

Published

on

പത്തനംതിട്ട കലഞ്ഞൂരില്‍ കാണാതായ നൗഷാദിനെ താന്‍ കൊന്നതാണെന്ന് ഭാര്യ അഫ്‌സാന പറഞ്ഞതായും കൊന്ന രീതി അവതരിപ്പിച്ച് കാട്ടിയതായും പൊലീസ്. പൊലീസ് മര്‍ദിച്ചിട്ടാണ് കൊന്നുവെന്ന് പറഞ്ഞതെന്ന് അഫ്‌സാന പറഞ്ഞതിനെ തിരുത്താനായി വീഡിയോയും പൊലീസ് പുറത്തുവിട്ടു. മനുഷ്യാവകാശകമ്മീഷന്‍ അന്വേഷണവും ആരംഭിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. തനിക്കറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്നായിരുന്നു ജാമ്യം ലഭിച്ചശേഷം അഫ്‌സാന പറഞ്ഞത്. ഒന്നരവര്‍ഷത്തോളമായി തൊടുപുഴയില്‍ ഒളിച്ചുകഴിയുകയായിരുന്ന നൗഷാദ് വാര്‍ത്തകണ്ട ശേഷമാണ് പൊലീസിന്റെ പിടിയിലായത്. പിതാവും മാതാവും മറ്റുമായി നല്ല ബന്ധത്തിലാണ് നൗഷാദ്. അഫ്‌സാനയും കൂട്ടുകാരും ചേര്‍ന്ന ് മര്‍ദിച്ച ശേഷമാണ് നൗഷാദ് നാടുവിട്ടത്.

kerala

പ്രസവാവധിയെടുത്ത പി ജി വിദ്യാര്‍ഥികള്‍ ആശങ്കയില്‍ ; പുതിയ തീരുമാനവുമായി കേരള സര്‍വകലാശാല

ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല

Published

on

കോഴിക്കോട്: അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി കേരള ആരോഗ്യ സര്‍വകലാശാല. 2021 ബാച്ചിലെ പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡത്തിന് വിരുദ്ധമായാണ് കേരള സര്‍വകലശാലയുടെ തീരുമാനം. ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല.

മെഡിക്കല്‍ പി ജി പരീക്ഷയെഴുതാന്‍ അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ വേണമെന്ന കേരള ആരോഗ്യ സര്‍വകലാശാലയുടെ മാനണ്ഡം നടപ്പിലാക്കുന്നതോടെ നിരവധി വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടിലായത്. ഇത് പരിഹരിക്കാന്‍ സര്‍വകലാശാല തയ്യാറാവണമെന്നാണ് വിദ്യാര്‍ഥി യൂണിയനുകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമായത് കൊണ്ട് അനുകൂലമായ തീരുമാനത്തിന് നിരവധി പേരാണ് കാത്തിരിക്കുന്നത്.

Continue Reading

kerala

ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്

Published

on

ഫോട്ടോ​ഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

Continue Reading

kerala

കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

Published

on

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. അതേസമയം പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും പരാതിക്കാരന്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥന്‍ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്‍സ് എസ് പി പറഞ്ഞു.

ഇതിനിടെ 30 ലക്ഷം രൂപ അഡ്വവാന്‍സായി നല്‍കിയാല്‍ കേസെടുക്കാം എന്ന് പരാതിക്കാരനും കേസിലെ രണ്ടാംപ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

ജാമ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഏഴുദിവസം തുടര്‍ച്ചയായി ഹാജരാവാനാണ് നിര്‍ദ്ദേശം.

Continue Reading

Trending