Connect with us

Culture

അവര്‍ഡ് വിനായകന് നല്‍കിയതുകൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി ഏ.കെ ബാലന്‍; അതേ വേദിയില്‍ മറുപടിയുമായി ജോയ് മാത്യു

Published

on

പാലക്കാട്: ഒരേ വേദിയില്‍ വിമര്‍ശനവും മറുപടിയുമായി മന്ത്രി ഏ.കെ ബാലനും സംവിധായകന്‍ ജോയ് മാത്യുവും. വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാലക്കാട് ചിറ്റൂരില്‍ കൈരളി,ശ്രീ തിയ്യറ്ററുകളുടെ ഉദ്ഘാടന വേദിയിലാണ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ മന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്നാല്‍ ക്ഷണിക്കാത്തത് കൊണ്ട് മാത്രമാണ് താന്‍ വിനായകന്റെ പരിപാടിക്ക് പോകാത്തതെന്നും പുരസ്‌കാരസമ്മാന ചടങ്ങില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് പാര്‍ട്ടി എം.പി.യും എം.എല്‍. എയുമായ നടന്മാരോടാണ് മന്ത്രി ആദ്യം ചോദിക്കേണ്ടതെന്നും ചടങ്ങില്‍ പങ്കെടുത്ത നടനും സംവിധായകനുമായ ജോയ് മാത്യു മന്ത്രിയ്ക്ക് മറുപടി നല്‍കി.

ഇതോടെ മറുപടിയുമായി മന്ത്രിയും രംഗത്തെത്തി. തങ്ങള്‍ ജോയ് മാത്യുവിനെ ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ട് വരാതിരുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. നേരത്തെ, ചടങ്ങില്‍ പ്രമുഖതാരങ്ങള്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

Published

on

ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.

Continue Reading

GULF

കെ.എം.സി.സി താനൂര്‍ മണ്ഡലം സംഘടിപ്പിച്ചു

മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും വെ​ൽ​ഫെ​യ​ർ വി​ങ്‌ ഭാ​ര​വാ​ഹി​ക​ളും മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Published

on

കെ.​എം.​സി.​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദ്‌ എ​ക്സി​റ്റ് 18-ൽ ​അ​ഖ​ദീ​ർ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്നു. മ​ണ്ഡ​ലം ട്ര​ഷ​റ​ർ അ​പ്പ​ത്തി​ൽ ക​രീം ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ്​ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് മു​സ്​​ലിം ലീ​ഗി​ന്റെ മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്​ ഇ​സ്ഹാ​ഖ് താ​നൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം കെ.​കെ. കോ​യാ​മ്മു ഹാ​ജി, മു​ജീ​ബ് ഉ​പ്പ​ട, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ മാ​ങ്കാ​വ്, അ​ഷ്‌​റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തി​രൂ​ർ സി.​എ​ച്ച്. സെൻറ​ർ റി​യാ​ദ് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ബാ​വ താ​നൂ​ർ സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ലേ​ക്കു​ള്ള മ​ണ്ഡ​ലം വി​ഹി​തം റി​യാ​ദ്‌ കെ.​എം.​സി.​സി താ​നൂ​ർ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് ക​രി​ങ്ക​പ്പാ​റ ജി​ല്ലാ പ്ര​സി​ഡ​ന്റ്​ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ടി​ന് കൈ​മാ​റി. ശേ​ഷം ന​ട​ന്ന ത​സ്കി​യ​ത്, പ്രാ​ർ​ഥ​നാ സ​ദ​സ്സി​ന് സ​ജീ​ർ ഫൈ​സി നേ​തൃ​ത്വം ന​ൽ​കി.

മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും വെ​ൽ​ഫെ​യ​ർ വി​ങ്‌ ഭാ​ര​വാ​ഹി​ക​ളും മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ്​ നൗ​ഫ​ൽ താ​നൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്മാ​ഈ​ൽ ഓ​വു​ങ്ങ​ൽ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​നൈ​ദ് ഓ​മ​ച്ച​പു​ഴ, ട്ര​ഷ​റ​ർ അ​പ്പ​ത്തി​ൽ ക​രീം, ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് ക​രി​ങ്ക​പ്പാ​റ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ഓ​മ​ച്ച​പു​ഴ, ഫൈ​സ​ൽ താ​നൂ​ർ, ജാ​ഫ​ർ പൊ​ന്മു​ണ്ടം, ജെ​സ്‌​ഫ​ൽ പൊ​ന്മു​ണ്ടം, സ​ലീം ഓ​ല​പീ​ടി​ക, ഷം​സു ചാ​രാ​ത്ത്, മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രാ​യ സി. ​ന​വാ​സ്, ടി.​കെ. ഇ​സ്മാ​ഈ​ൽ, അ​ൽ​ത്താ​ഫ്, സി​ദ്ദി​ഖ്, കെ.​പി. മു​ജീ​ബ്, മു​ന​വ്വി​ർ, ഫാ​സി​ൽ, ഹം​സ ഉ​ണ്ണി​യാ​ൽ, ആ​സാ​ദ്, നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നി​യ​ന്ത്രി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ താ​നാ​ളൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Continue Reading

kerala

പാനൂരിലെ അതിക്രമം; കണ്ണൂരില്‍ ഇന്ന് ക്വാറികള്‍ പണിമുടക്കും

കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങളുമായി പോയ ലോറിയുടെ ചില്ല് സമരക്കാർ തകർത്തിരുന്നു.

Published

on

പാറമട, ക്രഷർ ഉത്പന്നങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിൽ ഉണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ മുഴുവൻ ക്വാറി, ക്രഷർ യൂണിറ്റുകളും ഇന്ന് പണിമുടക്കും. കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങളുമായി പോയ ലോറിയുടെ ചില്ല് സമരക്കാർ തകർത്തിരുന്നു.

ക്വാറികൾക്ക് നേരെയുള്ള അക്രമം തുടർന്നാൽ അനിശ്ചതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ക്വാറി ഉടമകൾ പറയുന്നു. സബ് കലക്ടർ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളെ അവഗണിച്ച് ഏകപക്ഷീയമായ തീരുമാനവുമായി ക്രഷർ ഉടമകൾ മുന്നോട്ടു പോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ക്വാറികൾക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ലോറി തടഞ്ഞ് പ്രതിഷേധം തുടരുകയാണ്.

2023-ലെ വിലയിൽ നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനമായതെങ്കിലും തോന്നിയപോലെ ക്വാറിയുടമകള്‍ വിലയീടാക്കുന്ന അവസ്ഥയാണുള്ളതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. യോഗതീരുമാനങ്ങൾ അംഗീകരിക്കാതെ അളവ് തൂക്കനിയമ വ്യവസ്ഥകൾ അവഗണിച്ച് ഉത്പന്നങ്ങളുമായി പുറപ്പെട്ട ലോറികളാണ് പാനൂർ സ്റ്റോൺ ക്രഷറിന് മുന്നിൽ തടഞ്ഞത്.

Continue Reading

Trending