Connect with us

kerala

മുഖ്യമന്ത്രിയുടെ മാഫിയ സംഘത്തിന്റെ തലവനാണ് അജിത്ത് കുമാര്‍; ഒന്നാം പ്രതി പിണറായി വിജയന്‍: കെ.എം ഷാജി

അന്‍വര്‍ പറയുന്നത് പോലെ ഒരു ശശിയിലോ അജിത്തിലോ നില്‍ക്കുന്നതല്ല. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അന്ന് നിയമസഭയില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണെന്നും ഷാജി പറഞ്ഞു.

Published

on

പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണതാണെന്നും ഇത് എഡിജിപി അജിത്ത് കുമാറിലോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലോ നില്‍ക്കില്ലെന്നും ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. നിസാരമായി തള്ളിക്കളയാവുന്ന കാര്യങ്ങള്‍ അല്ല എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ നടത്തിയ വെളിപ്പെടുത്തല്‍.

ഇന്ത്യയെ ഞെട്ടിച്ച വയനാട് ദുരന്തത്തിന്റെ ചുമതല പോലും മുഖ്യമന്ത്രി നല്‍കിയത് എംആര്‍ അജിത്ത് കുമാറാണ്. വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിക്കാന്‍ കാരണമായതും അത്തരം ചില മുഖ്യമന്ത്രിയുടെ താല്‍പര്യവും മറ്റുമാണ്. ഈ അജിത്ത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയാണ് ഗുരുതരമായി ആരോപണം.

അജിത്ത് കുമാറും ശശിയെന്നും പറഞ്ഞ് അവസാനിപ്പിക്കാവുന്ന കാര്യമില്ലത്. ഇതിന്റെയെല്ലാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയായതു മുതല്‍ കേരളത്തെ കൊള്ളയടിക്കാന്‍ രൂപീകരിച്ച മാഫി സംഘത്തിലെ തലവനാണ് അജിത്ത് കുമാര്‍. പി ശശിയും ഈ സംഘത്തിലുള്ളതാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി.

പീഡന കേസില്‍ പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ പിന്നീട് കുളിപ്പിച്ച് വൃത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള 29 വകുപ്പുകളിലും കയ്യിടുന്നവനായി ശശിയെ മാറ്റിയത് ആരാണ്? കേരളത്തില്‍ നടന്നിട്ടുള്ള സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള മാഫിയ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ട്. ഭീകരമായ പൊലീസിന്റെ ഒരു കോക്കസ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുകയാണെന്നും കെഎം ഷാജി ആരോപിച്ചു. വര്‍ഗീയപരമായി കേരളത്തിലെ മനുഷ്യരെ തല്ലിപിരിക്കാനുള്ള ബിജെപി അജണ്ടയാണ് പൊലീസ് ഉപയോഗിക്കുന്നത്.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനവും പൊലീസിലെ അജണ്ടയുടെ ഫലമാണ്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രേരകമായി നിര്‍ത്തിയതടക്കം അന്‍വര്‍ പറയുന്ന കാര്യങ്ങളെല്ലാം ചെന്നെത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയിലാണ്. മുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി എന്ന തരത്തിലാണ് അന്‍വറിന്റെ ഒരു ആരോപണം.

മുഖ്യമന്ത്രിയ്ക്ക് ഇതൊന്നും അറിയില്ലെങ്കില്‍ പണി നിര്‍ത്തി പോവുന്നതാണ് നല്ലത്. അന്‍വര്‍ പറയുന്നത് പോലെ ഒരു ശശിയിലോ അജിത്തിലോ നില്‍ക്കുന്നതല്ല. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അന്ന് നിയമസഭയില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണെന്നും ഷാജി പറഞ്ഞു.

പിണറായിക്ക് മുന്‍പില്‍ ഉണ്ടായിരുന്നത് തൃശ്ശൂര്‍ വേണോ മകള്‍ വേണോ എന്ന ചോദ്യമായിരുന്നു. ഇപ്പോള്‍ മകളെ കിട്ടി തൃശൂര്‍ പോയി. ആരോപണം ഉന്നയിച്ച അന്‍വര്‍ സൂക്ഷിക്കണമെന്നാണ് എന്റെ അനുഭവം വെച്ച് പറയാനുള്ളത്. കളിക്കുന്നത് ശശിയോടും പിണറായിയോടുമാണ്. പിണറായിയുടെ കള്ളക്കഥകള്‍ അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തന്നെ പറയും. മുഖ്യമന്ത്രിയുടെ നേരെ വിരലല്ല തോക്കാണ് ചൂണ്ടിയിരിക്കുന്നത്. അപകടം ഉണ്ടാകും എന്ന് കണ്ടാണ് അന്‍വര്‍ തുറന്നു പറയുന്നത്. എംവി ഗോവിന്ദന്‍ നിശബ്ദനാണ്. അദ്ദേഹം മറ്റു ചില റോളുകള്‍ എടുത്തു തുടങ്ങി. അത് വൈകാതെ കേരളത്തിന് ബോധ്യമാകുമെന്നും കെഎം ഷാജി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലാന്‍ഡ് റവന്യൂ വകുപ്പിലെ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി

2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്

Published

on

സംസ്ഥാനത്തെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികജാതി-വര്‍ഗ സംവരണം അട്ടിമറിക്കുന്നത്. 2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്.

ലാന്‍ഡ് റവന്യൂ വകുപ്പില്‍ വര്‍ഷംതോറും കര്‍ശനമായി പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയാണ് ഇത്തരത്തില്‍ അട്ടിമറി നടക്കുന്നത്. 2015 മുതല്‍ പിന്നീട് പ്രസിദ്ധീകരിച്ച അഞ്ച് കൊല്ലത്തേയും പ്രാതിനിധ്യ റിപ്പോര്‍ട്ടിലും തസ്തികകള്‍ യഥാര്‍ത്ഥ കണക്കിന്റെ പകുതിയായി തന്നെ തുടര്‍ന്നു.

2014 ല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച 522 ഗസറ്റഡ് തസ്തികകള്‍ തൊട്ടടുത്ത വര്‍ഷം ഒറ്റയടിക്ക് 269 ആയി കുറഞ്ഞു.2016 ല്‍ – അത് 258 ഉം 2017 ല്‍ – 254 ഉം 2018 ലും 2019 ലും 263 ഉം 2020 ല്‍ – 260 ഉമായാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്.

2014 വരെ കൃത്യമായി പ്രസിദ്ധീകരിച്ചു വന്ന പ്രാതിനിധ്യറിപ്പോര്‍ട്ട് 2015 മുതല്‍ അട്ടിമറിയാന്‍ ഒരു കാരണമുണ്ട്. 2013 – 14 കാലഘട്ടത്തിലെ വാര്‍ഷിക പ്രാതിനിധ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികകളില്‍ സംവരണ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദിഷ്ട എണ്ണത്തിലും കുറവാണെന്ന് കണ്ടെത്തി. പിന്നാലെ സ്‌പെഷ്യന്‍ റിക്രൂട്ട്‌മെന്റ് നടത്തിയ PSC, SC/ST വിഭാഗത്തില്‍ നിന്നുള്ള ആറു പേരെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിയമിച്ചു. ഇതോടെയാണ് തൊട്ടടുത്ത വര്‍ഷം മുതല്‍ ഗസറ്റ് എടുത്ത് തസ്തികകളുടെ എണ്ണം പാതിയോളമായി വെട്ടി കുറച്ച് കാണിക്കാന്‍ തുടങ്ങിയത്.

തസ്തികകളുടെ എണ്ണം കുറഞ്ഞത് താല്‍കാലിക നിയമനങ്ങള്‍ ഒഴിവാക്കിയതോടെയാണെന്നാണ് വിവരാവകാശ വകുപ്പിന്റെ മറുപടി. എന്നാല്‍ താല്‍കാലിക തസ്തികകളില്‍ സംവരണം അനിവാര്യമാണെന്ന സുപ്രിംകോടതിയുടെ പലപ്പോഴായുള്ള വിധികള്‍ നിലനില്‍ക്കെയാണ് ഈ അട്ടിമറി.

കഴിഞ്ഞ മാര്‍ച്ച് 11 ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയും അട്ടിമറി വെളിവാക്കുന്നതാണ്. ലാന്‍ഡ് റവന്യൂ വകുപ്പിലെ മൊത്തം തസ്തികകളുടെയും അവയില്‍ സംവരണ തസ്തികകളുടെയും എണ്ണം സംബന്ധിച്ച് പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു റിപ്പോര്‍ട്ടാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

Continue Reading

kerala

മാസപ്പടിക്കേസ്; തട്ടിപ്പില്‍ വീണ വിജയന്‍ പ്രധാന പങ്കു വഹിച്ചെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം

പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്‌സാലോജിക്കിന് നല്‍കി

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണക്കെതിരെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍. ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും, പ്രവര്‍ത്തിക്കാത്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയത്.

പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്‌സാലോജിക്കിന് നല്‍കി.തട്ടിപ്പില്‍ വീണ പ്രധാന പങ്കു വഹിച്ചെന്നും എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പറയുന്നു.

Continue Reading

kerala

കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാവ് എംഡിഎംഎയുമായി പിടിയില്‍

മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു

Published

on

കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. കൊട്ടാരക്കര കരവാളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്‌സിന്‍ ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പൊലീസാണ് പരിശോധന നടത്തിയത്. കൊട്ടാരക്കര പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡില്‍ കാറില്‍ ഒരു സംഘം യുവാക്കളെത്തി മുഹ്‌സിന് എംഡിഎംഎ കൈമാറുകയായിരുന്നു. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികള്‍ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവര്‍ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ ബൈക്കില്‍ എത്തിയ മുഹ്‌സിനെ പൊലീസ് പിടികൂടി.

ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വെഞ്ചേമ്പ് മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ വളം ഡിപ്പോ ജീവനക്കാരനുമാണ് പ്രതി. വില്‍പ്പനയ്ക്ക് വേണ്ടിയാണ് കാറില്‍ തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവര്‍ എംഡിഎംഎ എത്തിച്ചത് എന്ന് മുഹ്സിന്‍ പൊലീസിന് മൊഴി നല്‍കി.

രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഉള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ മുഹ്സിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് പൊലീസും ഡാന്‍സഫ് ടീമും പരിശോധനയും ശക്തമാക്കി. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending