Connect with us

News

ഡച്ച് കപ്പ് അയാക്‌സിന്‌

Published

on

റോട്ടർഡാം: ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടാനൊരുങ്ങുന്ന ഡച്ച് ക്ലബ്ബ് അയാക്‌സിന് കരുത്തേകി ഡച്ച് കപ്പ് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ വില്ലം റ്റു ക്ലബ്ബിനെ എതിരില്ലാത്ത നാലു ഗോളിനാണ് എറിക് ടെൻ ഹാഗിന്റെ സംഘം വീഴ്ത്തിയത്. ഡാനി ബ്ലിന്റ്, ക്ലാസ് യാൻ ഹുണ്ടലാർ (രണ്ട്), റാസ്മസ് നിസ്സൻ എന്നിവർ ഗോളുകൾ നേടി.

https://twitter.com/AFCAjax/status/1125264193861693440

യുവേഫ ചാമ്പ്യൻസ് ലീഗിലടക്കം മിന്നും പ്രകടനം കാഴ്ചവെക്കുന്ന അയാക്‌സ് 2018-19 സീസണിൽ നേടുന്ന ആദ്യ കിരീടമാണിത്. ഡച്ച് ലീഗിൽ രണ്ട് മത്സരം കൂടി ശേഷിക്കെ പോയിന്റ് ടേബിളിൽ അയാക്‌സും പി.എസ്.വി ഐന്തോവനും ഒപ്പത്തിനൊപ്പമാണ്. ഇരു ക്ലബ്ബുകൾക്കും 80 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അയാക്‌സ് ആണ് മുന്നിൽ. അയാക്‌സിന് ഉത്രെക്ട്, ഗ്രാഫ്ഷാംപ് ടീമുകളെയും പി.എസ്.വിക്ക് ഹെറാക്ലസ്, എ.ഇസഡ് ടീമുകളെയുമാണ് ഇനി നേരിടാനുള്ളത്.

https://twitter.com/albert_capellas/status/1125151064540483588

ചാമ്പ്യൻസ് ലീഗ് സെമി ആദ്യപാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡച്ച് സംഘം. രണ്ടാം പാദം ബുധനാഴ്ച രാത്രി നടക്കും.

kerala

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍; തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി ഡിജിപി

മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

Published

on

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ നിറയെ അക്ഷരത്തെറ്റുകള്‍. ഇതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ ഇത്തരം അക്ഷരത്തെറ്റുകള്‍ കണ്ടെതിനെ തുടര്‍ന്ന് മേലധികാരികളോട് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

‘അവരെ കണ്ടത് വളവു തിരിഞ്ഞപ്പോള്‍, പലതവണ ഹോണ്‍ അടിച്ചു’: ലോക്കോ പൈലറ്റ്

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Published

on

ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ പുഴയിലേക്ക് തെറിച്ചു വീണ നാലാമത്തെ ആള്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്. നാളെ രാവിലെ സ്‌കൂബ ടീം എത്തി തിരച്ചില്‍ പുനരാരംഭിക്കും.

തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. വളവു തിരിഞ്ഞ ഉടനെയാണ് പാളത്തില്‍ ഇവരെ കണ്ടതെന്നും പലതവണ ഹോണ്‍ അടിച്ചെന്നും എമര്‍ജന്‍സി ഹോണും മുഴക്കിയെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. എന്നാല്‍ അവര്‍ വളരെ അടുത്തായിരുന്നെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. മൂന്ന് പേരുട മൃതദേഹം റെയില്‍ പാളത്തിന് സമീപത്തു നിന്നാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

india

‘ആര്‍എസ്എസിനെ വിദ്വേഷ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം’, ജസ്റ്റിന്‍ ട്രൂഡോക്ക് കത്തയച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍

കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Published

on

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തുറന്ന കത്തയച്ച് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങള്‍. ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും വിദ്വേഷ ഗ്രൂപ്പുകളുടെയോ, തീവ്ര വലതുപക്ഷ സംഘടനകളുടെയോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങളില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ബന്ധം കാട്ടി നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പ്രസ്താവനയും പുറത്തിറക്കി. 2023ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

 

Continue Reading

Trending