Connect with us

GULF

പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ ; വിദേശ നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ വർധിപ്പിച്ചു

ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം.

Published

on

മധ്യവേനൽ അവധി കഴിഞ്ഞ് ഗൾഫ് നാടുകളിൽ സ്കൂൾ തുറക്കുന്നത് മുന്നിൽക്കണ്ട് പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ. ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ മൂന്നുമുതൽ അഞ്ചിരട്ടിവരെ വർധിപ്പിച്ചു.

സെപ്തംബർ ഒന്നുമുതൽ കേരളത്തിലേക്കുള്ള യാത്രയ്‌ക്കും അധികനിരക്ക്‌ നൽകേണ്ടിവരും. ഇത്‌ ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെ ബാധിക്കും. സെപ്തംബർ ഒന്നിന് ഗൾഫ് നാടുകളിൽ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും. ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം. 20മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അമിത നിരക്കാണ് ഈടാക്കുന്നത്. എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും ഉൾപ്പെടെ ഗൾഫ് നാടുകളിലേക്ക് ഇക്കണോമി ക്ലാസിൽ 35,000മുതൽ 60,000 രൂപവരെയാണ്‌ നിരക്ക്‌ ഉയർത്തിയത്‌. നിലവിൽ 10,000മുതൽ 15,000 വരെയായിരുന്നു നിരക്ക്. ബിസിനസ്‌ ക്ലാസിൽ ഒരുലക്ഷം രൂപവരെയാണ് നിരക്ക്.

ആഗസ്‌ത്‌ 27മുതൽ സെപ്‌തംബർ അവസാനംവരെ നെടുമ്പാശേരിയിൽനിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യാനിരക്ക് അമ്പതിനായിരത്തിനുമുകളിലാണ്. കരിപ്പൂരിൽനിന്നാണ് ഏറ്റവും കൂടുതൽ നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് 2000മുതൽ 3000 രൂപയുടെവരെയാണ്‌ അധിക നിരക്ക്. ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വലിയ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.

GULF

സഊദിയിൽ ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു

ഒരുക്കങ്ങൾ നടത്താൻ മന്ത്രാലയത്തിൻ്റെ നിർദ്ദേശം

Published

on

സഊദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു. സഊദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷെയ്ഖാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം സൂര്യന്‍ ഉദിച്ചു 15 മിനിറ്റ് കഴിഞ്ഞ് നിസ്‌കാരം തുടങ്ങും. ഈ സമയത്ത് തന്നെ നിശ്ചിത സ്ഥലങ്ങളില്‍ നിസ്‌കാരം തുടങ്ങാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. സാധാരണയായി പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ളതോ നിസ്‌കരത്തിനായി പൊതുവെ ഉപയോഗിക്കാത്തതോ ആയ പള്ളികളിലും ഇക്കുറി പ്രാര്‍ത്ഥനകള്‍ നടക്കും. നമസ്‌കാരം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കി.

‘ഈദ് നിസ്‌കാരം എല്ലാ നിയുക്ത പള്ളികളിലും നിര്‍വഹിക്കണം. പള്ളികള്‍ ഈ അവസരത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദ് അല്‍ ഫിത്തര്‍ നമസ്‌കാരം നയിക്കാന്‍ നിയുക്ത ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടി നിയുക്ത പള്ളികള്‍ക്കുള്ളില്‍ തന്നെ നിസ്‌കാരം നിര്‍വഹിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എയര്‍ കണ്ടീഷനിംഗ്, ഓഡിയോ ഉപകരണങ്ങള്‍ എന്നിവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

Continue Reading

GULF

ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു

Published

on

മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാ​ഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ ഔദ്യോ​ഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്ച പുനരാരംഭിക്കും. പെരുന്നാൾ തിങ്കാളാഴ്ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോ​ഗിക ജോലികൾ പുനരാരംഭിക്കുക. പെരുന്നാൾ തിങ്കളാഴ്ചയാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും

Continue Reading

GULF

അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്

Published

on

അബൂദബി: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരൻ-ഭാനു ദമ്പതികളുടെ മകൻ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേയാണ് വാഹനാപകടം. അബൂദബിയിലെ നിർമാണ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് അബൂദബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഖുവാ മിൽക്കി വേ കാണാൻ യാത്ര തിരിച്ചത്. മണൽപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലൻസും മെഡിക്കൽ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല.

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പത്തു വർഷത്തിൽ അധികകമായി ശരത് പ്രവാസിയാണ്. ഭാര്യ ജിഷ. രണ്ട് പെൺമക്കളുണ്ട്.

Continue Reading

Trending