Connect with us

india

എയർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റുകളിൽ വൻ വീഴ്ചയെന്ന് ഡിജിസിഎയുടെ റിപ്പോർട്ട്

.എല്ലാ എയർലൈനുകളും റെഗുലേറ്റർമാരുടെ പതിവ് സുരക്ഷാ ഓഡിറ്റിന് വിധേയമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം.

Published

on

എയർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റുകളിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണ്ടെത്തൽ. ഡിജിസിഎയുടെ രണ്ടംഗ സംഘം നടത്തിയ പരിശോധനയിലാണ് വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എയർ ഇന്ത്യയുടെ സുരക്ഷാ ഓഡിറ്റ് കൃത്യമല്ലെന്നും 13 സുരക്ഷാ പോയിന്റുകളിലെയും പരിശോധനയിൽ എയർലൈൻ തെറ്റായ റിപ്പോർട്ടുകളാണ് തയ്യാറാക്കി നൽകിയതെന്നുമാണ് കണ്ടെത്തൽ.എല്ലാ എയർലൈനുകളും റെഗുലേറ്റർമാരുടെ പതിവ് സുരക്ഷാ ഓഡിറ്റിന് വിധേയമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം.

india

വഖഫ് നിയമഭേദഗതി: മുർഷിദാബാദിൽ സ്ഥിതി രൂക്ഷം; അർധസൈനിക വിഭാഗത്തെ വിന്യസിച്ചു

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി. പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേ‍‍ർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്.

Continue Reading

india

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്

Published

on

ന്യൂഡൽഹി: ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണു നടപടി. എല്ലാവർഷവും ഓശാന ഞായറാഴ്ച തിരുഹൃദയ പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെന്റ്. മേരീസ് പള്ളിയിൽനിന്ന് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്നു ഇടവക വികാരി പറഞ്ഞു.

കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ അഗാതമായ വേദനയും നിരാശയും പ്രകടിപ്പിച്ചു. പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി ഓശാന ഞായര്‍ ദിനം നടത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

india

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ പിതാവും മകനും

Published

on

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 118 പേർ അറസ്റ്റിലായി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർ​ഗനാസ്, ഹൂ​ഗ്ലീ എന്നിവിടങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസർ​ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിന് അയവ് വരുത്താൻ ബംഗാൾ സർക്കാർ ഇടപെടലുകൾ നടത്തുകയാണ്.

മുർഷിദാബാദ് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.

Continue Reading

Trending