Connect with us

kerala

നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം: നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം

കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

Published

on

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.

കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

താൻ ഇപ്പോൾ ദുബായിയിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയുണ്ടായി. സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെൽപ് ലൈൻ നമ്പരിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകുകയായിരുന്നു.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ
പ്രതികരിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഐ.എ.എസ് ക്ഷാമം; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍

Published

on

സംസ്ഥാനത്ത് ഐ.എ.എസ് ക്ഷാമം രൂക്ഷമാകുന്നു. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റില്‍ ലക്ഷക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജോലിഭാരത്തെ തുടര്‍ന്ന് വകുപ്പ് മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നു.

പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥര്‍ പോയത് പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കി.

അതിനിടെ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെ.എ.എസുകാര്‍ പരാതി നല്‍കിയിരുന്നു. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 480 രൂപ വർധിച്ചു

ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2571 ഡോളർ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 74,952 രൂപയായി. ആഭ്യന്തര വിപണിയിൽ ആവശ്യം കൂടിയതോടെയാണ് സ്വർണവില ഉയർന്നത്. അടുത്തിടെ സ്വർണത്തിന് വില കുത്തനെ ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയത്.

Continue Reading

kerala

ഒരേ ധ്രുവത്തില്‍ സഞ്ചരിക്കുന്ന സിപിഎമ്മും ബി.ജെ.പിയും പ്രത്യയശാസ്ത്ര മച്ചുനന്മാരാണ്: ഡോ. എം.കെ മുനീര്‍

പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഒരേ ധ്രുവത്തില്‍ സഞ്ചരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും പ്രത്യയശാസ്ത്ര മച്ചുനന്മാരാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യയസാസ്ത്രപരമായി തന്നെ ഈ പാര്‍ട്ടികള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ബി.ജെ.പിയില്‍നിന്ന് ഒരാള്‍ നഷ്ടപ്പെടുമ്പോള്‍ സി.പി.എമ്മുകാര്‍ കരയുന്നത് ആ ബന്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending