ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെട്ടതോടെ കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍. 30000 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൊഴിലിടങ്ങളില്‍ എ.ഐ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 12,000ത്തിനുമേല്‍ ജീവനക്കാരെയാണ് ഗൂഗിള്‍ ഈ വര്‍ഷം ഇതുവരേക്കും പിരിച്ചുവിട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കും എന്നാണ് കരുതപ്പെടുന്നത്.
ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് മെഷീണ്‍ ലേണിങ്ങ് സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗിക്കാന്‍ ഗൂഗിളിന് താത്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പുതിയ പരസ്യങ്ങള്‍ നിര്‍മ്മിക്കാനായി എ.ഐ ടൂളുകള്‍ കമ്ബനി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.